Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കോവിഡ്-19 സമൂഹവ്യാപനം കണ്ടെത്താന്‍ ആദ്യഘട്ടത്തില്‍500പേരുടെ രക്ത പരിശോധന

പത്തനംതിട്ട:ജില്ലയില്‍ കോവിഡ്-19 രോഗത്തിന് സമൂഹവ്യാപനം നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ ജില്ലയില്‍ റാപ്പിഡ് ആന്റിബോഡി ടെസ്റ്റിന് തുടക്കമാ്‌യി.ആരോഗ്യവകുപ്പ് ആദ്യഘട്ടമായി 500 പേരുടെ രക്തപരിശോധന നടത്തും. സമൂഹവ്യാപനം കണ്ടുപിടിക്കുന്നതിനായി ജില്ലയിലുള്ളവരെ വിവിധ വിഭാഗങ്ങളായി തിരിച്ച് ഓരോ വിഭാഗത്തില്‍ നിന്നും നിശ്ചിത എണ്ണം ആളുകളുടെ അഞ്ച് മില്ലീലിറ്റര്‍ രക്തം ശേഖരിച്ച് കോഴഞ്ചേരി റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയില്‍ എത്തിച്ചാണ് രോഗവ്യാപന പരിശോധന നടത്തുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2020, 10:31 pm IST
in Pathanamthitta

പത്തനംതിട്ട:ജില്ലയില്‍ കോവിഡ്-19 രോഗത്തിന് സമൂഹവ്യാപനം നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ ജില്ലയില്‍ റാപ്പിഡ് ആന്റിബോഡി ടെസ്റ്റിന് തുടക്കമാ്‌യി.ആരോഗ്യവകുപ്പ്  ആദ്യഘട്ടമായി 500 പേരുടെ രക്തപരിശോധന നടത്തും.

സമൂഹവ്യാപനം കണ്ടുപിടിക്കുന്നതിനായി  ജില്ലയിലുള്ളവരെ വിവിധ വിഭാഗങ്ങളായി തിരിച്ച് ഓരോ വിഭാഗത്തില്‍ നിന്നും നിശ്ചിത എണ്ണം ആളുകളുടെ അഞ്ച് മില്ലീലിറ്റര്‍ രക്തം ശേഖരിച്ച് കോഴഞ്ചേരി റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയില്‍ എത്തിച്ചാണ് രോഗവ്യാപന പരിശോധന നടത്തുന്നത്. നിലവില്‍ വീടുകളിലോ സ്ഥാപനങ്ങളിലോ  സമ്പര്‍ക്കവിലക്കില്‍ കഴിയുന്നവരില്‍ നിന്നും രക്തസാമ്പിള്‍ ആരോഗ്യപ്രവര്‍ത്തകര്‍ എത്തി ശേഖരിക്കും. കോവിഡ് രോഗീപരിചരണത്തില്‍ നേരിട്ട് ഇടപെട്ട ആരോഗ്യ പ്രവര്‍ത്തകര്‍, നോണ്‍ കോവിഡ് ആശുപത്രി ജീവനക്കാര്‍, പോലീസ്, സമൂഹ അടുക്കളയില്‍ പ്രവര്‍ത്തിച്ചവര്‍, ആരോഗ്യ ഫീല്‍ഡ് പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, റേഷന്‍ കടകള്‍, മറ്റ് ആഹാര വിതരണ സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍, സംസ്ഥാനാന്തര യാത്ര നടത്തുന്ന ട്രക്ക് ഡ്രൈവര്‍മാരുമായി ഇടപഴകിയ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍, ഇതരസംസ്ഥാന തൊഴിലാളികള്‍, 60ന് മുകളില്‍ പ്രായമുള്ളവര്‍, പനി ഉള്‍പ്പെടെ രോഗവുമായി ആശുപത്രിയിലെത്തുന്നവര്‍,  

സമ്പര്‍ക്കവിലക്ക് കഴിഞ്ഞവര്‍ തുടങ്ങിയ വിഭാഗങ്ങളായി തിരിച്ചാണ് പരിശോധനയ്‌ക്ക് വിധേയരാകേണ്ടവരെ കണ്ടെത്തുന്നത്. അറിയിപ്പ് ലഭിക്കുന്നവര്‍ നിര്‍ദിഷ്ട സമയത്ത് അതത് ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തി പരിശോധനയ്‌ക്ക് രക്തം ശേഖരിക്കുന്ന പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ഓഫീസര്‍ ഡോ.എ.എല്‍ ഷീജ അറിയിച്ചു.  

രോഗം സംശയിക്കുന്നയാളുടെ തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നും സ്രവം ശേഖരിച്ച് തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി, ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ അയച്ചാണ് നിലവില്‍ രോഗം സ്ഥിരീകരിക്കുന്നത്. പ്രതിദിനം 250 പേരുടെ സ്രവപരിശോധന ഈ രീതിയില്‍ നടത്തിവരുന്നു. കൂടാതെ രോഗബാധ സംശയനിവാരണത്തിനായി കോഴഞ്ചേരി റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയില്‍ ട്രൂനാറ്റ് സ്രവപരിശോധനാ സൗകര്യവും ഉണ്ട്. ഇത്തരം പ്രാഥമിക പരിശോധനാഫലം പോസിറ്റീവായി കണ്ടെത്തുന്നവരുടെ സ്രവം ആര്‍റ്റി-പിസിആര്‍ ടെസ്റ്റിന് വിധേയമാക്കിയാല്‍ മാത്രമേ രോഗം സ്ഥിരീകരിക്കാന്‍ സാധിക്കൂ. ഈ പരിശോധനകള്‍ക്ക് പുറമേയാണ് റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് നടത്തുന്നത്.

Tags: കൊറോണ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിലേക്കുള്ള അന്താരാഷ്‌ട്ര യാത്രക്കാര്‍ക്കുള്ള കോവിഡ് 19 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലഘൂകരിച്ച് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം

India

കോവിന്‍ ആപ്പിലെ വിവരങ്ങള്‍ സുരക്ഷിതമെന്ന് സര്‍ക്കാര്‍; ഡാറ്റ ചോര്‍ന്നുവെന്ന ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

India

അഞ്ചുകോടിയിലേറെ വാക്‌സിന്‍ ഡോസുകള്‍; പള്‍സ് സ്‌കീമില്‍ പ്രയോജനം ലഭിച്ചത് 37.38 ലക്ഷം പേര്‍ക്ക്; മഹാമാരിയിലും കേരളത്തിനെ കൈവിടാതെ കേന്ദ്രം

India

കോവിഡ് കേസുകള്‍ ഉയര്‍ന്നുതന്നെ; പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 11,000ലേക്ക്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.1 ശതമാനം

India

കോവിഡിനെതിരായ തയാറെടുപ്പുകളുടെ വിലയിരുത്തല്‍ തുടരുന്നു

പുതിയ വാര്‍ത്തകള്‍

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ

ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി: സർക്കാർ ഭൂമിയിലെ കൈയ്യേറ്റം അനുവദിക്കില്ലെന്ന് ധാമി ഭരണകൂടം

വനിതാ സംവരണ ബിൽ, തോറ്റതാര്? ജയിച്ചതാര്?; ആര് ആരുടെ കെണിയിൽ വീണു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.