Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഓണ്‍ലൈന്‍ ക്ലാസ്സുകളാരംഭിച്ചതോടെ പഠനസൗകര്യമില്ലാതെ നിസ്സഹായരാണ് ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍

പൊതു വിദ്യാഭ്യസം ഡിജിറ്റല്‍ സമ്പ്രദായത്തില്‍ പുതിയ അധ്യയനത്തിന് തുടക്കമായപ്പോള്‍ കാലത്തിന്റെ മാറ്റം അറിയാത്ത കുട്ടികള്‍ ഇന്നും നമുക്കിടയിലുണ്ട്. ഇവരുടെ കയ്യില്‍ സ്മാര്‍ട്ട് ഫോണുകളോ വീടുകളില്‍ ടെലിവിഷനോ ഇല്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2020, 01:27 pm IST
in Kasargod

വെള്ളരിക്കുണ്ട്: പൊതു വിദ്യാഭ്യസം ഡിജിറ്റല്‍ സമ്പ്രദായത്തില്‍ പുതിയ അധ്യയനത്തിന് തുടക്കമായപ്പോള്‍ കാലത്തിന്റെ മാറ്റം അറിയാത്ത കുട്ടികള്‍ ഇന്നും നമുക്കിടയിലുണ്ട്. ഇവരുടെ കയ്യില്‍ സ്മാര്‍ട്ട് ഫോണുകളോ വീടുകളില്‍ ടെലിവിഷനോ ഇല്ല. കാലവര്‍ഷവുമെത്തിയതോടെ ചോര്‍ന്നൊലിക്കുന്ന വീടുകളില്‍ കഴിയുമ്പോഴും ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലൂന്നിയ പഠനം ഇവര്‍ സ്വപ്‌നം കാണുന്നു. ഇതിലേക്ക് ഇവരെ പ്രാപ്തരാക്കാന്‍ ഇതുവഴിയാരും വന്നിട്ടില്ലെന്നാണവര്‍ പറയുന്നത്.

കൂടെ പഠിക്കുന്ന മറ്റ് കുട്ടികള്‍ സ്മാര്‍ട്ട് ഫോണിലും ടെലിവിഷനിലും ലാപ് ടോപ്പിലും. കമ്പ്യൂട്ടറിലും, ടാബിലുമെല്ലാം പുതിയ അധ്യയന വര്‍ഷത്തി ല്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുമ്പോള്‍ ഇവര്‍ക്ക് പരാതിയോ പരിഭവമോ ഇല്ല. വിധിയെന്ന് ഓര്‍ത്ത് പുഞ്ചിരി തൂകുന്ന മുഖവുമായി നില്‍ക്കുകയാണ് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. ഇവരില്‍ കണ്ണൂര്‍ ജില്ലയിലെ കാവുംഭാഗം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി സുചിത്ര സുരേഷ്. കാസര്‍കോട് വെസ്റ്റ് എളേരി പഞ്ചായത്തിലെ മുടന്തേന്‍ പാറ പട്ടികജാതി കോളനിയിലെ സുരേഷിന്റെയും സുധയുടെയും നാലുമക്കളില്‍ രണ്ടാമത്തെ കുട്ടിയാണ്. മൂത്ത കുട്ടി സുജിത് കതിരൂര്‍ ഗവ. ഹൈസ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിയും.

രണ്ടു പേരും അവിടെ സര്‍ക്കാര്‍ ഹോസ്റ്റലില്‍ നിന്ന് പഠിക്കുന്നവരാണ്. ലോക് ഡൗണിനു മുമ്പ് നാട്ടിലെത്തിയ ഇരുവരും കഷ്ടതകള്‍ നിറഞ്ഞ കുടിലില്‍ അച്ഛനമ്മമാര്‍ക്കൊപ്പം ദുരിത ജീവിതം നയിക്കുമ്പോഴും പഠിച്ചു നല്ല നിലയിലെത്തണമെന്നാഗ്രഹിക്കുന്നവരാണ്. രണ്ടു പേരും നന്നായി പഠിക്കും. മാലോത്ത് കസബ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിച്ചു കൊണ്ടിരിക്കെ കുടിലില്‍ നിന്നും പഠിക്കാനുള്ള മോഹവുമായി സര്‍ക്കാര്‍ വക കണ്ണൂര്‍ ജില്ലയിലേക്ക് മാറി പോയവരാണ് സുചിത്രയും സുജിത്തും. സുചിത്ര ഇക്കുറി ഒമ്പതാം ക്ലാസിലേക്കും. സുജിത് പത്താം ക്ലാസിലേക്കും വിജയിച്ചവരാണ്. ഇവരുടെ ഒരു സഹോദരന്‍ സുബീഷ് വള്ളിക്കടവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

ജൂണ്‍ പിറന്ന് പുതിയ അധ്യയനം ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലൂടെ ആരംഭിച്ചപ്പോള്‍ മുടന്തേന്‍ പാറയിലെ ഈ ഭാവി തലമുറയ്‌ക്ക് അതിന്റെ ഒരു എത്തും പിടിയും കിട്ടിയിട്ടില്ല. കൂലിപ്പണിക്കാരായ അച്ഛനും അമ്മയും. സ്മാര്‍ട്ട് ഫോണെന്നത് സുചിത്രക്കും സുജിത്തിനും പറഞ്ഞു കേട്ട പരിചയം മാത്രം. മഴവന്നാല്‍ നനയുന്ന വീട്ടില്‍ ടെലിവിഷന്‍ മാത്രമല്ല വൈദ്യുതി പോലുമില്ല. ഒരുകുടുംബത്തിലെ മൂന്ന് കുട്ടികള്‍ക്കാണ് ഓണ്‍ലൈന്‍ ക്ലാസ് എന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ വിദ്യാഭ്യാസ നയം ലഭിക്കാതെ വരുന്നത്. ഇവര്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം ലഭിക്കുന്നുണ്ടോ എന്നറിയാന്‍ വിദ്യാഭ്യാസ വകുപ്പിലെ ആരും ഇതുവഴി ആരും വന്നുമില്ല.

വെള്ളരിക്കുണ്ട് താലൂക്കിലെ വെസ്റ്റ് എളേരി മുടന്തേന്‍ പാറ പട്ടിക ജാതി കോളനിയില്‍ മാത്രം ഓണ്‍ലൈന്‍ വിദ്യാഭ്യാസമെന്തെന്ന് അറിയാത്ത പതിനഞ്ചോളം വിദ്യാര്‍ത്ഥികളുണ്ട്. ഇവരുടെ രക്ഷിതാക്കള്‍ക്ക് സ്മാര്‍ട്ട് ഫോണോ വീടുകളില്‍ ടെലിവിഷനുകളോയില്ല. 35 കുടുംബങ്ങള്‍ ഉള്ള ഇവിടെ രണ്ടു വീടുകളില്‍ മാത്രമേ ടെലിവിഷന്‍ ഉള്ളൂ.

കോളനിയിലെ കുഞ്ഞികണ്ണന്‍  കാര്‍ത്ത്യായനി ദമ്പതികളുടെ മൂന്ന് മക്കള്‍ മാലോത്ത് കസബയിലെ വിദ്യാര്‍ത്ഥികളാണ്. മൂത്ത മകന്‍ മനീഷ് പ്ലസ് വണ്‍ കഴിഞ്ഞ് ഇനി പ്ലസ്ടുവിനാണ് പഠിക്കേണ്ടത്. മനീഷിന്റെ സഹോദരങ്ങളായ മഞ്ജിതും അനിതയും കസബയില്‍ ഏഴിലും ആറിലും പഠിക്കുന്നവരാണ്. പഠിക്കാന്‍ മിടുക്കരായ ഇവരും ദുരിതം നിറഞ്ഞ വീട്ടിലാണ് താമസം. പഞ്ചായത്തില്‍ നിന്നും ലഭിച്ച പൂര്‍ത്തിയാകാത്ത വീട്ടില്‍ ടെലിവിഷനോ കൂലിപണിക്കാരായ അച്ഛനമ്മമാരുടെ കൈകളില്‍ സ്മാര്‍ട്ട് ഫോണോ ഇല്ല. 

മുടന്തേന്‍ പാറയിലെ ഈ ഭാവി വാഗ്ദാനങ്ങള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസമെന്തെന്ന് പോലും അറിയില്ല. അടുത്തുള്ള വീടുകളില്‍ പോലും ഇവിടെ ടെലിവിഷന്‍ ഇല്ല. ഓണ്‍ലൈന്‍ ക്ലാസ് കണ്ടിരുന്നോ എന്ന ചോദ്യത്തിന് അതെന്താണെന്നാണ് കുട്ടികള്‍ ചോദിക്കുന്നത്. ഇതുപോലെയുള്ള നിരവധി കുട്ടികളാണ് വെള്ളരിക്കുണ്ട് താലൂക്കിലെ വിവിധ പ്രദേശങ്ങളിലുള്ളത്. ഇവരെ കൂടി കണ്ടെത്തി ഓണ്‍ലൈന്‍ പഠനത്തിന്റെ ഭാഗമാക്കാന്‍ ആരും തന്നെ ഇതുവരെ മുന്നോട്ട് വന്നിട്ടില്ലെന്നാണ് രക്ഷിതാക്കള്‍ സങ്കടത്തോടെ പറയുന്നത്.

Tags: ടിവിkasargodeducationstudentphone
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

Kerala

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

Education

സി-ഡാക്കില്‍ തൊഴിലധിഷ്ഠിത പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം; അഡ്മിഷന്‍ 12 കോഴ്‌സുകളില്‍

Kerala

ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി തര്‍ക്കം: 9 ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

പുതിയ വാര്‍ത്തകള്‍

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.