Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ഫസ്റ്റ്‌ബെല്‍ അറിയാതെ ഏഴായിരം വിദ്യാര്‍ത്ഥികള്‍, സര്‍ക്കാര്‍ അവകാശവാദം പൊളിഞ്ഞു

അദ്ധ്യാപകര്‍ നേരിട്ട് വരാതെയുള്ള ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ ഇന്നലെ രാവിലെ ആരംഭിച്ചപ്പോള്‍ കോഴിക്കോട് ജില്ലയില്‍ മാത്രം ഏഴായിരം കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പുറത്താണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2020, 12:21 pm IST
inKozhikode
ഓണ്‍ലൈനായി പഠനം നടത്തുന്ന വിദ്യാര്‍ത്ഥിനി

ഓണ്‍ലൈനായി പഠനം നടത്തുന്ന വിദ്യാര്‍ത്ഥിനി

കോഴിക്കോട്: ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് എല്ലാ സംവിധാനങ്ങളും ഒരുക്കിയെന്ന സര്‍ക്കാര്‍ അവകാശവാദം പൊളിഞ്ഞു.  അദ്ധ്യാപകര്‍ നേരിട്ട് വരാതെയുള്ള ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ ഇന്നലെ രാവിലെ ആരംഭിച്ചപ്പോള്‍ കോഴിക്കോട് ജില്ലയില്‍ മാത്രം ഏഴായിരം കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പുറത്താണ്. സര്‍ക്കാര്‍ സംവിധാനം വഴി എടുത്ത കണക്കാണിത്. നേരത്തെ നടത്തിയ കണക്കെടുപ്പില്‍ 30,000 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിന് സൗകര്യമില്ലെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ ഇന്നലെ വീണ്ടും നടത്തിയ കണക്കെടുപ്പില്‍ ഈ സംഖ്യ ഏഴായിരം ആയി കുറയുകയായിരുന്നു.  തീരദേശം, ആദിവാസി, മലയോര മേഖലകള്‍ക്ക് പുറമെ നഗരപരിധിയിലെ കോളനികളിലെ കുട്ടികളും ഇതില്‍പ്പെടും.  

30,000 എങ്ങനെ ഏഴായിരമായി കുത്തനെ കുറഞ്ഞു എന്ന ചോദ്യത്തിന് മറുപടിയില്ല. സര്‍ക്കാര്‍ മൊബൈലും ടിവിയും നല്‍കുമെന്ന് കരുതി പലരും ഇക്കാര്യങ്ങള്‍ മറച്ചുവെച്ചാണ് ആദ്യഘട്ടത്തില്‍ വിവരങ്ങള്‍ നല്‍കിയതെന്നാണ് അനൗ ദ്യോഗികമായി പറയുന്നത്. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍പ്പെടുന്ന പ്രദേശങ്ങളിലെ കോളനികളിലടക്കം കുട്ടികള്‍ക്ക് ആവശ്യമായ ബദല്‍ സൗകര്യങ്ങള്‍ ഒരുക്കാനായിട്ടില്ല.  എവിടെയൊക്കെ ക്രമീകരണങ്ങള്‍ വേണമെന്ന കാര്യത്തിലും അന്തിമ തീരുമാനം എടുത്തിട്ടില്ല. ഒന്നാം ക്ലാസില്‍ ചേര്‍ന്ന പുതിയങ്ങാടിയിലെ ആറു കുട്ടികള്‍ക്ക്  സമീപത്തെ വീട്ടില്‍ സൗകര്യം ഒരുക്കിയാണ് ഇന്നലെ ഓണ്‍ലൈന്‍ ക്ലാസിന് തുടക്കമിട്ടത്.  

കൈറ്റ് വിക്‌ടേഴ്‌സ് ചാനല്‍ വഴി ഓണ്‍ലൈന്‍ ക്ലാസ് സംപ്രേക്ഷണം ചെയ്യുമെന്ന് പറയുമ്പോഴും നിലവില്‍ രണ്ട് ഡിറ്റിഎച്ച് പ്ലാറ്റ്‌ഫോമില്‍ മാത്രമാണ് ചാനല്‍ ലഭ്യമാകുന്നത്. കേബിള്‍ ടിവികളിലും ചാനല്‍ മിക്കയിടങ്ങളിലും ലഭ്യമല്ല. സംപ്രേഷണത്തിന് മുമ്പ് എല്ലാ പ്ലാറ്റ്‌ഫോമുകളിലും ലഭ്യത ഉറപ്പു വരുത്തുന്നതില്‍ വിദ്യാഭ്യാസ വകുപ്പ് പരാജയപ്പെട്ടു എന്നാണ് ആരോപണം ഉയരുന്നത്. ഇതോടെ കേബിള്‍ കണക്ഷനുള്ള വിദ്യാര്‍ത്ഥികളുടെയും ഓണ്‍ലൈന്‍ പഠനം മുടങ്ങും.

ഒരു ഫോണ്‍ മാത്രമുള്ള വീടുകളില്‍ രക്ഷിതാക്കള്‍ ജോലിക്ക് പോയാല്‍ വിദ്യാര്‍ത്ഥികള്‍ എങ്ങനെ ഓണ്‍ലൈന്‍ പഠനം പിന്തുടരുമെന്നതും ആശങ്ക ഉയര്‍ത്തുന്നു. സര്‍ക്കാര്‍ പട്ടികയിലുള്ള സ്മാര്‍ട്ട് ഫോണ്‍ ഉള്ള വിദ്യാര്‍ത്ഥികളില്‍ ഇത്തരം വീടുകളും ഉള്‍പ്പെടും. ഒരേ സമയം ഇത്രയധികം വിദ്യാര്‍ത്ഥികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോഴുള്ള പ്രശ്‌നങ്ങളും മഴയുമൊക്കെ പ്രധാന വെല്ലുവിളികളാണ്.  വൈദ്യുത ബന്ധം തകരാറിലായാല്‍ പോലും ക്ലാസുകള്‍ നഷ്ടപ്പെടും. സാങ്കേതിക വിദ്യയുമായി ഇഴുകി ചേരാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിശീലനം പോലും നല്‍കാതെ പൊടുന്നനെ ഓണ്‍ലൈന്‍ പഠന രീതി നടപ്പാക്കിയതില്‍ വിദ്യാഭ്യാസ വിദഗ്ധരും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.  

ക്ലാസുകള്‍ ഒന്നാം തിയ്യതി തന്നെ തുടങ്ങി എന്നുവരുത്താനാണ് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാതെ സര്‍ക്കാര്‍ ഓണ്‍ലൈന്‍ പഠനക്ലാസുകള്‍ ആരംഭിച്ചതെന്ന വിമര്‍ശനം ഇതിനകം തന്നെ വിദ്യാര്‍ത്ഥി സംഘടനകള്‍ ഉയര്‍ത്തിയിട്ടുണ്ട്.  

ഓണ്‍ലൈന്‍ പ്രവേശനോത്സവം അറിയാതെ  വിലങ്ങാട് വനവാസി കോളനിയിലെ വിദ്യാര്‍ത്ഥികള്‍  

സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ ഓണ്‍ലൈന്‍ പ്രവേശനോത്സവം അറിയാതെ വിലങ്ങാട് വനവാസി കോളനിയിലെ വിദ്യാര്‍ത്ഥികള്‍. വാണിമേല്‍ വിലങ്ങാട്ടേ അടുപ്പില്‍ പണിയകോളനിയിലേയും, കൂറ്റല്ലൂര്‍, പറക്കാട്, പന്നിയന്നൂര്‍, വായാട് കോളനിയിലെയും വിദ്യാര്‍ത്ഥികളാണ് ഓണ്‍ലൈന്‍ പ്രവേശനോത്സവത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയത്. പണിയ കോളനിയില്‍  മുപ്പതോളം വിദ്യാര്‍ത്ഥികളും കുറ്റല്ലൂര്‍ ഏകദേശം 160 പേരുമാണ് വിവിധ സ്‌കുളുകളിലായി പഠിച്ചിരിന്നത്.  

ആധുനിക സൗകര്യങ്ങള്‍ എന്തെന്ന് പോലും അറിയാത്തവരാണ് കോളനിയിലെ മിക്ക കുടംബവും. ചിലര്‍ക്ക് മാത്രമാണ് ടെലിവിഷന്‍ ഉള്ളത്. ടിവി, സ്മാര്‍ട്ട് ഫോണ്‍, ഇന്റര്‍നെറ്റ് സംവിധാനം ഇല്ലാത്തതിനാല്‍  ഈ വര്‍ഷത്തെ ഓണ്‍ലൈന്‍ പ്രവേശനോത്സവം എന്തെന്ന് പോലും അറിഞ്ഞില്ലന്ന് രക്ഷിതാക്കള്‍ പറയുന്നു. കുറ്റല്ലൂര്‍ മേഖലയില്‍ നെറ്റ്‌വര്‍ക്ക് തീരെ ഇല്ലാത്ത പ്രദേശമായതിനാല്‍ ഫോണില്‍ ഇവിടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ലന്ന് കോളനി നിവാസികള്‍ പറയുന്നു.

Tags: educationschools
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

പുതിയ വാര്‍ത്തകള്‍

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.