Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജോര്‍ജ്ജ് ഫെര്‍ണാണ്ടാസ് അന്നേ പറഞ്ഞു ‘ഇന്ത്യയുടെ ഒന്നാം ശത്രു ചൈന’: സിപിഎം ഇപ്പോഴും പറയുന്നു ‘ചൈനയെ വളഞ്ഞിട്ട് ആക്രമിക്കരുത്’

' ചൈനക്കാര്‍ അവരുടേതെന്നും, ഇന്ത്യക്കാര്‍ ഇന്ത്യയുടേതെന്നും കരുതുന്ന തര്‍ക്ക വിഷയമായ അതിര്‍ത്തി പ്രശ്‌നം' -ഇന്ത്യ- ചൈന- യുദ്ധത്തെ കുറിച്ച് ഇ.എം.എസ് എഴുതിയതും മറക്കാറായിട്ടില്ല.

പി. ശ്രീകുമാര്‍byപി. ശ്രീകുമാര്‍
May 31, 2020, 09:44 am IST
inIndia

വാജ്പേയ് മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയായിരുന്ന ജോര്‍ജ്ജ്  ഫെര്‍ണാണ്ടസ് നടത്തിയ പ്രസ്ഥാവന വലിയ വിവാദമായിരുന്നു. ‘പാകിസ്താനേക്കാള്‍ ഇന്ത്യക്ക് ഭീഷണി ചൈനയാണ്. ഇന്ത്യയുടെ ഒന്നാമത്തെ  ശത്രു ചൈന തന്നെ’ എന്നായിരുന്നു അത്. ഇന്ത്യന്‍ കമ്മ്യുണിസ്റ്റുകള്‍ ഉള്‍പ്പെടെ പ്രതിപക്ഷം വലിയ കോലാഹലങ്ങളാണ് പ്രസ്താവനക്കെതിരെ നടത്തിയത്.

പക്ഷേ കാലം തെളിയിക്കുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത് അക്ഷരാര്‍ത്ഥത്തില്‍ ശരിതന്നെയാണെന്ന്. ഇന്ന് ചൈനയുടെ ഏറ്റവും വലിയ എതിരാളി ഇന്ത്യയാണ്. ഇന്ത്യയുടെ സാമ്പത്തികമായും സാങ്കേതികപരമായുമുള്ള കുതിപ്പ് ചൈനയെ വല്ലാതെ അമ്പരപ്പിക്കുന്നു. ഇന്ന് ഇന്ത്യക്ക് നട്ടെലുള്ള ഒരു ജനനായകനുണ്ട്. . പാകിസ്ഥാനില്‍ ഇന്ത്യ നടത്തിയ സൈനികനീക്കം ചൈനയെ വല്ലാതെ അത്ഭുതപ്പെടുത്തി.. നരേന്ദ്രമോദിയെടുക്കുന്ന നയതന്ത്രനീക്കങ്ങള്‍ ചൈനയെ വല്ലാതെ സമ്മര്‍ദത്തിലാഴ്‌ത്തുന്നു. ഏഷ്യന്‍രാജ്യങ്ങളില്‍ ഇന്ത്യ നടത്തുന്ന നയതന്ത്രയിടപാടുകള്‍ ചൈന ഗൗരവതരമായി കാണുന്നു . ഒരുവശത്ത് ചൈന ഇന്ത്യയുടെ ശത്രുക്കളുമായി കൂട്ടുകൂടുമ്പോള്‍ ഇന്ത്യ, ചൈനയുടെ അതൃപ്തികള്‍ക്ക് പാത്രമായ ജപ്പാന്‍, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളുമായി കൈകോര്‍ക്കുന്നു. ഇന്ത്യന്‍ സമുദ്രമേഖലകളിലേക്ക് ചൈന കടന്നുകയറാന്‍ നീക്കം നടത്തുമ്പോള്‍ ചൈനീസ് നിയന്ത്രണത്തിലുള്ള ദക്ഷിണ ചൈനാക്കടലലിലേക്ക് ഇന്ത്യയും കടന്നുകയറുന്നു. ശ്രീലങ്കയിലും മാലദ്വീപിലും സാമ്പത്തികമായി ഇടപ്പെട്ടുകൊണ്ട് ചൈന അവരെകൂടെകൂട്ടാന്‍ തുനിയുമ്പോള്‍ ഇന്ത്യ അവരുടെ രാഷ്‌ട്രീയ സാമൂഹ്യകാര്യങ്ങളില്‍ പോലും സജീവമായി ഇടപെട്ടുകൊണ്ട് അവര്‍ക്കൊപ്പം നിലക്കൊള്ളുന്നു.

ഇന്ത്യയോട് നേരിട്ട് ഏറ്റുമുട്ടാന്‍ പാകിസ്ഥാന് ത്രാണിയില്ല. ഒരിക്കലും അതുണ്ടാവുകയുമില്ല.  ഒളിയുദ്ധങ്ങള്‍ മാത്രമേ ഇന്ത്യയ്‌ക്കെതിരെ പ്രയോഗിക്കാന്‍ അവരെക്കൊണ്ടാകൂ. പക്ഷേ. ചൈന അങ്ങിനെയല്ല. സാമ്പത്തികമായും സൈനീകമായും മുന്നില്‍ തന്നെയാണ് അവര്‍.  

ഇവിടെ ഇന്ത്യയ്‌ക്കുള്ള മുന്‍തൂക്കം  ശക്തമായ  കേന്ദ്രസര്‍ക്കാരും മനോബലവും രാജ്യത്തോട് അതിയായ കൂറുമുള്ള  സൈനിക നിരയുമാണ്. അടുത്തകാലത്ത് ചൈനയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള ഭീഷണികളുടെ പാശ്ചാത്തലത്തില്‍ അത്യുഗ്രശേഷിയുള്ള പല ആയുധങ്ങളും വാങ്ങിക്കൂട്ടിയിട്ടുമുണ്ട്, ചിലതൊക്കെ പ്രധാനമന്ത്രിയുടെ മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയില്‍ പെടുത്തി നിര്‍മ്മിക്കുന്നുമുണ്ട്. ഇതിലെല്ലാം ഉപരിയാണ് ഇന്ത്യക്കുള്ള ലോക രാഷ്‌ട്രങ്ങളുടെ പിന്തുണ. ഇന്ത്യയും ചൈനയുമായി നേരിട്ടുള്ള യുദ്ധമുണ്ടായാല്‍ ഇന്ത്യക്കുണ്ടാകുന്ന നാശനഷ്ടങ്ങളേക്കാള്‍ ഒരുപടി മുന്നിലായിരിക്കും ചൈനക്ക് നേരിടേണ്ടി വരുന്ന നഷ്ടങ്ങള്‍ എന്നുസാരം. കാരണം 1962 ല്‍ ചൈനയില്‍ നിന്നും പരാജയം ഏറ്റുവാങ്ങേണ്ടിവന്ന ദുരവസ്ഥയിലല്ല ഇന്ത്യയിന്നുള്ളത്.

ജോര്‍ജ്ജ് ഫെര്‍ണാണ്ടസും ദലൈലൈമയും

സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാന്‍ താല്പര്യം കാണിച്ച ബഫര്‍ സ്റ്റേറ്റായ നേപ്പാളിന്റെ ആഗ്രഹം അന്നത്തെ പ്രധാനമന്ത്രി നെഹ്‌റു നിഷേധിച്ചതും അമേരിക്ക ഇന്ത്യക്ക് സ്വര്‍ണ്ണതളികയില്‍ വച്ചുനീട്ടിയ ഐക്യരാഷ്‌ട്ര സഭയിലെ സ്ഥിരാഗത്വപദവി ചൈനക്ക് കൈമാറിയതും നെഹ്രുവിന്റെ ചൈനീസ് വിധേയത്വത്തിന് തെളിവായി  സംശയിക്കാം. 1962ലെ യുദ്ധത്തില്‍ നമ്മുടെ കുറേയേറെ ഭൂവിഭാഗങ്ങള്‍ ചൈന കയ്യടക്കിയിരുന്നു. അതിന്നും ചൈനയുടെ കയ്യില്‍ തന്നെയാണുള്ളത്. അതുപോലെ തന്നെ ലോകത്തിലെ ഏക ഹിന്ദുരാഷ്‌ട്രമായിരുന്ന നേപ്പാളില്‍ ചൈനീസ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെയും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും പിന്തുണയോടെ മാവോവാദികള്‍ അധികാരം പിടിച്ചടക്കി രാജഭരണം അവസാനിപ്പിച്ച് ആ രാജ്യത്തിന്റെ ഹിന്ദുരാഷ്‌ട്ര പദവി ഇല്ലാതാക്കി കമ്മ്യുണിസ്റ്റ് ചായ്യ്വുള്ള മതേതര രാഷ്‌ട്രമാക്കിയപ്പോഴും മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാ സര്‍ക്കാര്‍ അതിനെതിരെ ചെറുവിരല്‍ അനക്കിയിരുന്നില്ല. ആ നിസ്സംഗതക്കും നാമിന്ന് വലിയ വിലയാണ് നല്‍കേണ്ടി വന്നിരിക്കുന്നത്. ചൈനയുടെ സ്വാധീനവലയത്തില്‍ അകപ്പെട്ട നേപ്പാള്‍ ഇന്ത്യയുടെ കയ്യിലുള്ള ചില ഭാഗങ്ങള്‍ അവരുടേതാണെന്നാണ് ഇപ്പോള്‍ അവകാശപ്പെടുന്നത്.

അതുപോലെ ശ്രീലങ്കയ്‌ക്ക് മുകളില്‍ ഉള്ള ചൈനയുടെ സ്വാധീനം. ഇതെല്ലാം തന്നെ ഇന്ത്യയുടെ സുരക്ഷിതത്വത്തിന് ഭീഷണിയാണ്.

എന്തായാലും സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത് ഇനിയുള്ള കാലം നാം വളരെ കരുതലോടെ നീങ്ങിയാലേ മതിയാവൂ എന്നുള്ളതാണ്. രാജ്യത്തിന് പുറത്തുള്ളതുപോലെ തന്നെ ശത്രുക്കള്‍ രാജ്യത്തിനകത്തും പതിയിരിക്കുന്നുണ്ട്. ശത്രുരാജ്യങ്ങളില്‍ ഏതെങ്കിലും ഒന്നുമായി  യുദ്ധത്തില്‍ ഏര്‍പ്പെടേണ്ടി വരുന്ന പക്ഷം ആഭ്യന്തര സുരക്ഷയും കേന്ദ്രസര്‍ക്കാരിന് ഭീഷണിയായി തീരുമെന്നുള്ള കാര്യത്തില്‍ സംശയമില്ല. CAA വിരുദ്ധ പ്രക്ഷോപങ്ങളുടെ മറവില്‍ ചിലര്‍ ആഭ്യന്തര ലഹളക്ക് ശ്രമിച്ചത് അടുത്തകാലത്താണ്. ഇന്ത്യാ പാകിസ്ഥാന്‍ വിഭജന കാലത്ത് ഇന്ത്യയെ വീണ്ടും വിഭജിച്ച് പതിനാറ് കഷ്ണങ്ങള്‍ ആക്കണമെന്ന് ബ്രിട്ടീഷുകാരോട് ആവശ്യപ്പെട്ടിരുന്നവരാണ് ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍. രണ്ടാം ലോകമഹായുദ്ധകാലത്ത് സോവിയറ്റ് റഷ്യ അമേരിക്കയുടെയും ബ്രിട്ടന്റെയും സഖ്യകക്ഷിയായിരുന്നതാണ് അത്തരത്തില്‍ ഒരാവശ്യം ഉന്നയിക്കാന്‍ അന്നവരെ പ്രേരിപ്പിച്ചതും. ഇന്നും ഇന്ത്യയും ചൈനയുമായി് യുദ്ധമുണ്ടായാല്‍ ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടികളുടെ പിന്തുണ തീര്‍ച്ചയായും ചൈനക്കൊപ്പമായിരിക്കും. കാരണം ഇന്ത്യയും അമേരിക്കയും ജപ്പാനും അടങ്ങുന്ന ് പ്രത്യേക അച്ചുതണ്ട് നിരപരാധിയായ ചൈനയെ വളഞ്ഞിട്ടാക്രമിക്കാന്‍ തുനിയുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് അടുത്ത കാലത്താണ്.

‘ ചൈനക്കാര്‍ അവരുടേതെന്നും, ഇന്ത്യക്കാര്‍ ഇന്ത്യയുടേതെന്നും കരുതുന്ന തര്‍ക്ക വിഷയമായ അതിര്‍ത്തി പ്രശ്‌നം’ -ഇന്ത്യ- ചൈന- യുദ്ധത്തെ കുറിച്ച് ഇ.എം.എസ് എഴുതിയതും മറക്കാറായിട്ടില്ല.

Tags: chinaemsജോര്‍ജ്ജ് ഫെര്‍ണാണ്ടാസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

Kerala

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

World

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

World

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു,ജാഗ്രത നിര്‍ദ്ദേശം

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.