Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

തകര്‍ന്നടിഞ്ഞ് കയര്‍മേഖല; കാഴ്ചക്കാരായി സംസ്ഥാന സര്‍ക്കാര്‍, നിശ്ചയിച്ച കൂലി ലഭിച്ചില്ല, പട്ടിണിയിലായ തൊഴിലാളികള്‍ മറ്റ് മേഖലകളിലേക്ക്

തൊഴിലില്ലായ്‌മയും കൃത്യമായി ജോലി ലഭിക്കാത്തത് മൂലവും പട്ടിണിയിലായ തൊഴിലാളികള്‍ മറ്റ് മേഖലകളില്‍ അഭയം തേടുകയാണ്. പൊതുമേഖലാ സ്ഥാപനമായ കയര്‍കോര്‍പ്പറേഷനില്‍ മാത്രം കെട്ടികിടക്കുന്നത് 42 കോടിയുടെ കയര്‍ ഉത്പന്നങ്ങളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2020, 09:35 am IST
inBusiness

ആലപ്പുഴ:  പ്രധാന പരമ്പരാഗത വ്യവസായമായ കയര്‍മേഖല തകര്‍ന്നടിഞ്ഞിട്ടും, കാഴ്ചക്കാരായി സംസ്ഥാന സര്‍ക്കാര്‍. കയറിന്റെ കൂടി ചുമതല വഹിക്കുന്ന ധനമന്ത്രി തോമസ് ഐസക്ക് പരാജയമാണെന്ന് സിപിഐ അടക്കം പലതവണ വിമര്‍ശനം ഉന്നയിച്ചെങ്കിലും ഇടപെടാന്‍ ഇടതുമുന്നണിയും തയ്യാറാകുന്നില്ല. കയര്‍പിരി, കയര്‍ഫാക്ടറി മേഖലകളില്‍ പതിനായിരക്കണക്കിന് തൊഴിലാളികളാണ് പണിയെടുക്കുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ച കൂലി ലഭിക്കാത്തത് മൂലം കയര്‍മേഖല വര്‍ഷങ്ങളായി ഏറെക്കുറെ നിശ്ചലമായിരുന്നു.  

ഉത്പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കഴിയാതെ കെട്ടിക്കിടന്നത് കയര്‍ഫാക്ടറി മേഖലയിലും ദുരിതം വര്‍ധിപ്പിച്ചു. തൊഴിലില്ലായ്‌മയും കൃത്യമായി ജോലി ലഭിക്കാത്തത് മൂലവും പട്ടിണിയിലായ തൊഴിലാളികള്‍ മറ്റ് മേഖലകളില്‍ അഭയം തേടുകയാണ്.  പൊതുമേഖലാ സ്ഥാപനമായ കയര്‍കോര്‍പ്പറേഷനില്‍ മാത്രം കെട്ടികിടക്കുന്നത് 42 കോടിയുടെ കയര്‍ ഉത്പന്നങ്ങളാണ്. ചെറുകിട കയര്‍ ഉത്പാദക സംഘങ്ങള്‍ക്ക് പതിമൂന്നു കോടിയോളം രൂപ നല്‍കാനുണ്ട്. കോര്‍പ്പറേഷന്റെ വിറ്റുവരവ് നാമമാത്രമായി കുറഞ്ഞു. കയറ്റുമതിയില്‍ അന്‍പത് ശതമാനത്തോളം കുറവുണ്ടാകുമെന്നാണ് എക്‌സ്‌പോര്‍ട്ടേഴ്‌സ് വിലയിരുത്തുന്നത്.  

കയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഉല്‍പ്പാദന ചെലവിന് അനുസൃതമായി വില ലഭിക്കാത്തത് ചെറുകിട മേഖലയെ തകര്‍ത്തു. ഇതോടെ ഈ രംഗത്ത് തൊഴിലില്ലായ്‌മ രൂക്ഷമായി. തൊഴിലാളികളുടെ മിനിമം കൂലി 600 രൂപയായി പ്രഖ്യാപിച്ചെങ്കിലും ഇതിന്റെ പകുതിപോലും ലഭിച്ചിരുന്നില്ല. കൂടാതെ 2002ലെ കയര്‍ സമരത്തിലൂടെ ഇല്ലാതായ ഡിപ്പോ സമ്പ്രദായം തിരിച്ചുവരികയും ചെയ്തു. പരമ്പരാഗതമായി കയര്‍ മേഖലയില്‍ ഹാന്‍ഡ് ലൂം ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന കയര്‍ തൊഴിലാളികളും തൊഴില്‍ രഹിതരാണ്.  

ചെറുകിട കയര്‍ ഉല്‍പ്പാദന മേഖലയുടെ പുനരുദ്ധാരണത്തിന് നിരവധി പദ്ധതികള്‍ കൊണ്ടുവന്നെങ്കിലും ഭൂരിഭാഗവും നടപ്പായില്ല. കയര്‍ കേരളയില്‍ നിന്ന് ലഭിച്ച ഓര്‍ഡര്‍ അനുസരിച്ച് വലപ്പായ നിര്‍മിച്ചെങ്കിലും അതും കെട്ടിക്കിടക്കുകയാണ്.യന്ത്രവല്‍കൃത കാലത്തും അടിസ്ഥാന പ്രശ്‌നങ്ങളില്‍നിന്ന് മോചനമില്ല കേരളത്തിലെ കയര്‍ മേഖലയ്‌ക്ക്.  ചകിരി ഉല്‍പാദനത്തിലെ സ്വയംപര്യാപ്തത സ്വപ്‌നമായി അനശേഷിക്കുകയാണ്. ലഭ്യമായ തൊണ്ടിന്റെ കേവലം പത്തുശതമാനം മാത്രമാണ് സംസ്ഥാനത്ത് ചകിരിയാക്കാന്‍ കഴിയുന്നുള്ളൂ.

Tags: സര്‍ക്കാര്‍alappuzhacoir
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

പുതിയ വാര്‍ത്തകള്‍

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.