Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Health

സുരക്ഷിതം ആരോഗ്യ ഭാരതം

ക്വാറന്റൈന്‍, ഐസൊലേഷന്‍, പരിശോധന, ചികിത്സ, രോഗ നിയന്ത്രണം, രോഗമുക്തി, സാമൂഹ്യ അകലം, നിരീക്ഷണം എന്നിവയ്‌ക്കായുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങളും പെരുമാറ്റച്ചട്ടവും ഉപദേശങ്ങളും നല്‍കി. തീവ്ര രോഗ ബാധിത പ്രദേശങ്ങള്‍ തിരിച്ചറിഞ്ഞ് അവിടെ ആവശ്യമായ നിയന്ത്രണങ്ങള്‍ നടപ്പാക്കി

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 30, 2020, 08:59 am IST
inHealth

ലോകത്ത് കൊറോണയെന്ന മഹാമാരി പടര്‍ന്നു പിടിച്ചപ്പോള്‍ ഇന്ത്യയുടെ ആരോഗ്യ രംഗം ഒരു വിപ്ലവത്തിനാണ് സാക്ഷ്യം വഹിച്ചത്. മറ്റു രാജ്യങ്ങള്‍ രോഗത്തിന് മുന്നില്‍ അടിപതറിയപ്പോള്‍ ഇന്ത്യ രോഗത്തെ പ്രതിരോധിച്ച് മുന്നേറി. രോഗം റിപ്പോര്‍ട്ട് ചെയ്യുവാന്‍ തുടങ്ങിയതിന് ശേഷം രാജ്യത്ത് 373 സര്‍ക്കാര്‍ ലബോറട്ടറികളും, 152 സ്വകാര്യ ലബോറട്ടറികളുമാണ് പുതുതായി ആരംഭിച്ചത്. ഇതിലൂടെ പ്രതിദിനം 1,00,000 പരിശോധന നടത്താനുള്ള സംവിധാനമായി. ഇതുവരെ 25 ലക്ഷത്തിലധികം പരിശോധനകള്‍ നടത്തി. ഇപ്പോള്‍ 90,094 ഓളം സാമ്പിളുകള്‍ ഒരു ദിവസം മാത്രം പരിശോധിക്കുവാനും കഴിയുന്നു. നിലവില്‍ രാജ്യത്തിപ്പോള്‍ കോവിഡ്-19 നെ നേരിടാന്‍ 916 കോവിഡ് ആശുപത്രികളും 2,044 കോവിഡ് ആരോഗ്യ കേന്ദ്രങ്ങളും 9,536 ക്വാറന്റൈന്‍ കേന്ദ്രങ്ങളും 6,309 കോവിഡ് കെയര്‍ സെന്ററുകളും സജ്ജമാണ്. ഇവയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി പദ്ധതിക്കു കീഴില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 3000 കോടി രൂപ അധികമായി അനുവദിച്ചു.  

ക്വാറന്റൈന്‍, ഐസൊലേഷന്‍, പരിശോധന, ചികിത്സ, രോഗ നിയന്ത്രണം, രോഗമുക്തി, സാമൂഹ്യ അകലം, നിരീക്ഷണം എന്നിവയ്‌ക്കായുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങളും പെരുമാറ്റച്ചട്ടവും ഉപദേശങ്ങളും നല്‍കി. തീവ്ര രോഗ ബാധിത പ്രദേശങ്ങള്‍ തിരിച്ചറിഞ്ഞ് അവിടെ ആവശ്യമായ നിയന്ത്രണങ്ങള്‍ നടപ്പാക്കി. പരിശോധനാ ലാബുകളുടെ ശൃംഖല വിപുലീകരിച്ചു കൊണ്ട് നമ്മുടെ പരിശോധനാ ശേഷി അനുദിനം വര്‍ധിപ്പിക്കുന്നു. ക്ഷയരോഗ നിര്‍മ്മാര്‍ജന ദേശീയ പദ്ധതിക്കു കീഴില്‍ നിലവിലുള്ള വിവിധ രോഗങ്ങള്‍ പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ മറ്റു മന്ത്രാലയങ്ങളുടെയെല്ലാം സഹകരണത്തോടെ നിരവധി പ്രവര്‍ത്തനങ്ങളാണ് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം നടത്തിയിട്ടുള്ളത്.  

കോവിഡ്- 19നെതിരായ പോരാട്ടത്തിന് 3100 കോടി രൂപ അനുവദിക്കാന്‍ പിഎം കെയേഴ്സ് ഫണ്ട് ട്രസ്റ്റ് തീരുമാനിച്ചു. 2000 കോടി രൂപ വെന്റിലേറ്ററുകള്‍ വാങ്ങുന്നതിനും 1000 കോടി രൂപ കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനും 100 കോടി രൂപ പ്രതിരോധ കുത്തിവെപ്പ് വികസിപ്പിച്ചെടുക്കുന്നതിനു സഹായം നല്‍കുന്നതിനുമാണ് ഉപയോഗിക്കുക. കൂടാതെ, 15,000 കോടി രൂപയുടെ  ‘ഇന്ത്യ കോവിഡ് – 19 ദ്രുത പ്രതികരണ, ആരോഗ്യ സംവിധാന സജ്ജീകരണ പദ്ധതി’ക്കു കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. മൂന്നു ഘട്ടങ്ങളിലായാണ് ഈ തുക വിനിയോഗിക്കുന്നത്.  

കോവിഡ് 19 വ്യാപനം പരിഗണിച്ച് ദ്രുത പ്രതികരണത്തിനായി 7774 കോടി രൂപയാണ് ഇതിനകം അനുവദിച്ചത്. അടുത്ത ഒന്നു മുതല്‍ നാലു വര്‍ഷത്തിനകം മിഷന്‍ മോഡ് രീതിയില്‍ ബാക്കി തുക നല്‍കും. ‘പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പദ്ധതി’ പ്രകാരം, കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ കമ്യൂണിറ്റി ഹെല്‍ത്ത് വോളന്റിയര്‍മാര്‍ (ആശ) ഉള്‍പ്പെടെയുള്ള എല്ലാ ആരോഗ്യ പ്രവര്‍ത്തകരെയും ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ട്. വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ (പിപിഇ), എന്‍ 95 മുഖാവരണങ്ങള്‍, വെന്റിലേറ്ററുകള്‍, പരിശോധനാ കിറ്റുകള്‍, ചികിത്സയ്‌ക്കുള്ള മരുന്നുകള്‍ എന്നിവ കേന്ദ്രീകൃത സംവിധാനത്തില്‍ ശേഖരിക്കുന്നുമുണ്ട്.  

കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതി ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതിയാണ്. രാജ്യത്തെ അന്‍പത് കോടിയിലധികം ജനങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്.  ഉന്നത നിലവാരമുള്ള ആരോഗ്യ സംരക്ഷണം ഏറ്റവും പാവപ്പെട്ടവര്‍ക്ക് വരെ ഇതുവഴി ലഭിക്കുന്നുണ്ട്. ഒരു കോടി ജനങ്ങള്‍ക്ക് നിലവില്‍ ഇന്‍ഷുറന്‍സ് ലഭിച്ചു. രാജ്യത്തെ ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമായി സഹകരിച്ച് നിരന്തരം കര്‍ശന നടപടികള്‍ കൈക്കൊള്ളുന്നു. ആരോഗ്യമുള്ള ജനതയാണ് നാടിന്റെ സമ്പത്ത്. അതിനുവേണ്ടിയുള്ള പരിശ്രമങ്ങളാണ് മോദി സര്‍ക്കാര്‍ നിരന്തരം നടത്തുന്നതും.

Tags: narendramodiകേന്ദ്ര സര്‍ക്കാര്‍healthmodi governmentരണ്ടാം മോദി സര്‍ക്കാരിന്റെ ഒരു വര്‍ഷംHealth Ministryindia
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് യു.എന്നിൽ സ്ഥിരാംഗത്വം ലഭിച്ചേക്കും, പിന്തുണയുമായി നാല് മധ്യ യൂറോപ്യൻ രാജ്യങ്ങൾ

Food

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

India

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

India

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

Athletics

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

പുതിയ വാര്‍ത്തകള്‍

കർത്ത പണം നൽകിയിരുന്നോ ? ചോദ്യത്തിന് മറുപടി നൽകാതെ ഒഴിഞ്ഞ് മാറി വി.ഡി. സതീശൻ

ആ ചെറുപ്പക്കാരന്‍ ഇത്തിരി ഓവറാണ്; തന്റെ പേര് എഴുതി ചേർത്തതായിരിക്കും, ഷോൺ ജോർജിനെതിരെ ജി. സുധാകരൻ

ആസ്തിയിൽ കുറവുണ്ടായിട്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടൻ ഷാരൂഖ് ഖാൻ തന്നെ; പട്ടിക പു റത്തു വിട്ട് ഹുറുൺ ഇന്ത്യ

സ്വർണക്കിരീടം സന്നിധാനത്തെ ഭണ്ഡാരപ്പുരയിൽ ഭദ്രമായുണ്ട് ; യാതൊരുവിധ നഷ്ടവും ഉണ്ടായിട്ടില്ലെന്ന് തിരുവാഭരണം കമീഷണർ

അധികാരമുള്ളപ്പോൾ ചോദിക്കുന്നതിനു മുൻപേ പലരും എന്തും തരും ; അവരുടെ ഉദ്ദേശ്യം മനസ്സിലാക്കി പ്രവർത്തിക്കണം ; നമ്മൾ പറഞ്ഞതെല്ലാം തിരിഞ്ഞുകുത്തരുത്

ശോഭനയുമായി സാദൃശ്യമുണ്ടെന്ന പേരിൽ മാറ്റിനിർത്തേണ്ട ; നല്ല വേഷങ്ങൾ ലഭിച്ചാൽ മലയാള സിനിമയിൽ ഇനിയും അഭിനയിക്കാൻ തയ്യാറാണ്

വി.ഡി സതീശൻ സഞ്ചരിച്ച വിമാനം കർണാടകയിലെ കോൺഗ്രസ് നേതാവിന്റേത്, വിമാനം പറത്തുന്നത് ചിപ്സൺ ഏവിയേൻ

ശബരിമലയിൽ ഇല്ല, ആറന്മുളയിൽ ഉണ്ടോയെന്ന് പരിശോധിക്കണം; സ്വർണക്കിരീടം കാണാതായതിൽ ദേവസ്വം ബോർഡ് പ്രസിഡന്റ്

മാസപ്പടി കേസിൽ അന്വേഷണത്തിന് നിർദേശിക്കാൻ ചെന്നിത്തലയ്‌ക്ക് കഴിയില്ല; കാപട്യം എന്താണെന്നു മുഖ്യമന്ത്രിയെ കണ്ടുപഠിക്കണം: ഷോൺ ജോർജ്

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അഴിമതി നിരോധനനിയമത്തെക്കുറിച്ച് ആരെങ്കിലും പറഞ്ഞുകൊടുക്കണം; ആര്‍ ശ്രീലേഖ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.