തലയോലപറമ്പ്: അഭയം ചാരിറ്റബിള്‍ ട്രസ്റ്റ തലയോലപ്പറമ്പില്‍ നടത്തിയ അരിക്കച്ചവടം വിവാദമാകുന്നു. സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന് ചെയര്‍മാനായ ട്രസ്റ്റിന്റെ തലയോലപ്പറമ്പ് ഏരിയ കമ്മറ്റിയിലാണ് വിവാദ അരിക്കച്ചവടം നടന്നത്. ഏരിയ സെക്രട്ടറി കെ. ശെല്വന് ഏകപക്ഷീയമായിട്ടാണ് ട്രസ്റ്റിന്റെ തലയോലപ്പറമ്പിലെ പ്രവര്‍ത്തനത്തെ നിയന്ത്രിച്ചിരുന്നത്.
എല്‍ഡിഎഫ് ഭരിക്കുന്ന താരതമേന സാമ്പത്തിക പിന്നോക്കാവസ്ഥയുള്ള ചെമ്പ്, വെള്ളൂര്‍, മറവന്തുരുത്ത് പഞ്ചായത്തുകളിലെ കമ്മ്യൂണിറ്റി കിച്ചണിന്റെ പ്രവര്‍ത്തനങ്ങളെ കാര്യമായി സഹായിക്കാതെ യുഡിഎഫ് ഭരിക്കുന്ന തലയോലപ്പറമ്പില്‍ മാത്രം സാമൂഹ്യ അടുക്കള നടത്തിയതുതന്നെ ദുരൂഹമാണെന്ന് സിപിഎമ്മിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പറയുന്നു. ഇവിടെ നിന്നും കേവലം 25 പേര്‍ക്ക് മാത്രമാണ് വൈകുന്നേരം ഒരു നേരം മാത്രം ചപ്പാത്തിയും വെജിറ്റബിള്‍ കറിയും നല്‍കിയത്. ഇതിന്റെ പേരില്‍ വന്‍ തോതില്‍ പണ സമാഹരണമാണ് ശെല്വന് നടത്തിയത്.
മറവന്തുരുത്ത്, കുലശേഖരമംഗലം, ബ്രഹ്മമംഗലം, വടകര, വെള്ളൂര്‍ എന്നിവിടങ്ങളിലെ സഹകരണ സംഘങ്ങളില്‍ നിന്നും വന്‍തുക വാങ്ങി. കൂടതെ ടണ്‍ കണക്കിന് അരിയും ആട്ടയും പച്ചക്കറിയും അഭയത്തിന്റെ സാമൂഹ്യ അടുക്കളയുടെ പേരില്‍ സമാഹരിച്ചു. എന്നാല്‍ ഇതിനൊന്നും കണക്കില്ലന്ന് ഏരിയ കമ്മറ്റിയിലെ ചെമ്പ്, ബ്രഹ്മമംഗലം മേഖലയില്‍ നിന്നുള്ള നേതാക്കള്‍ തന്നെ പറയുന്നു. അതു കൂടാതെയാണ് സംഭാവന കിട്ടിയ ഒരു ടണ്‍ അരി മറിച്ചു വിറ്റത്.
അടച്ചുപൂട്ടലിനെ തുടര്‍ന്ന് പട്ടിണിയിലായ തലയോലപ്പറമ്പ് ഏരിയായിലെ തൊഴിലാളികള്‍ക്കു നല്‍കാനും, സാമൂഹ്യ അടുക്കളയുടെ പ്രവര്ത്തനത്തിനുമെന്ന് പറഞ്ഞ് അഭയം ചാരിറ്റബിള്‍ ട്രസ്റ്റ് സമാഹരിച്ച അരി തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് കിലോക്ക് പത്തുരൂപനിരക്കില് നല്‍കാം എന്ന വാഗ്ദാനവുമായി ശെല്‍വന്റെ ചില വിശ്വസ്തര്‍ പഞ്ചായത്ത് അധിക്യതരെ സമീപിച്ചിരുന്നു. എന്നാല്‍ അവിടെ ആവശ്യത്തിന് അരിസ്റ്റോക്കുണ്ടായിരുന്നതിനാല് അവര്‍ വാങ്ങിയില്ല.
ട്രസ്റ്റിന് സൗജന്യമായി ലഭിച്ച അരി കമ്മ്യൂണിറ്റി കിച്ചണ്‍ നടത്താന്‍ ഏറെ ബുദ്ധിമുട്ടനുഭവിച്ച സിപിഎം നേതാക്കള്‍ പഞ്ചായത്തു പ്രസിഡന്റായ പഞ്ചായത്തുകള്‍ക്ക് നല്‍കാതെ മറിച്ചു വിറ്റത് തലയോലപ്പറമ്പിലെ സിപിഎം പ്രവര്‍ത്തകര്‍ക്ക് വലിയ നാണകേടായി. ജില്ലാ സെകട്ടറിയും ട്രസ്റ്റിന്റെ ചെയര്‍മാനുമായ വാസവന്റെ വിശ്വസ്തനായ തലയോലപ്പറമ്പ് ഏരിയ സെക്രട്ടറി ശെല്‍വനെതിരെ സംസ്ഥാന കമ്മറ്റിക്ക് പരാതി നല്‍കാനുള്ള നീക്കത്തിലാണ് ഒരു വിഭാഗം സിപിഎം നേതാക്കള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: