മധുര: ഹൃദയാഘാതത്തെ തുടര്‍ന്ന് മധുരയില്‍ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലുളള സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എം.എം മണിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. വെന്റിലേറ്ററിന്റെ സഹായം മാറ്റി. എന്നാല്‍ അദ്ദേഹം രണ്ടു ദിവസം കൂടി തീവ്ര പരിചരണ വിഭാഗത്തില്‍ തുടരും.
ഇന്നലെ വൈകുന്നേരം നാലു മണിയോടെയാണ് എംഎം മണിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനായി മധുരയിലെത്തിയതാണ് അദ്ദേഹം.
ശ്വാസ തടസം സംബന്ധിച്ച അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വിശ്രമത്തിലിരിക്കുന്നതിനിടെയാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനായി എംഎം മണി മധുരയില്‍ എത്തിയത്. സമ്മേളനത്തില്‍ പങ്കെടുക്കവെ വീണ്ടും ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: