തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ വരും മണിക്കൂറുകളി്ല് ശക്തമായ മഴ പെയ്യാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഏറ്റവും പുതിയ റഡാര്‍ ചിത്രം പ്രകാരം തിരുവനന്തപുരം ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട്.
രാത്രി ഏഴ് മണിയോടെ പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം പറയുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ/ ഇടത്തരം മഴയ്ക്കും സാധ്യത.
മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് ഉച്ച മുതല്‍ തലസ്ഥാനത്ത് മഴ പെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: