കണ്ണൂര്‍: തോക്ക് നന്നാക്കവെ പൊലീസുകാരന്റെ കയ്യില്‍ നിന്ന് വെടി പൊട്ടി വനിതാ ഉദ്യോഗസ്ഥയ്‌ക്ക് പരിക്ക്.. തലശേരി പൊലീസ് സ്‌റ്റേഷനിലാണ് സംഭവം. അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നു.
വെടിയേറ്റ് തറയില്‍ നിന്ന് ചീള് തെറിച്ചാണ് വനിതാ ഉദ്യോഗസ്ഥക്ക് കാലിന് പരിക്കേറ്റത്. കഴിഞ്ഞ ബുധനാഴ്ചയാണ് ആണ് സംഭവം.
ഇതേ തുടര്‍ന്ന് തോക്ക് കൈകാര്യം ചെയ്ത സിപിഒ സുബിനെ സസ്‌പെന്റ് ചെയ്തു. സുരക്ഷാ വീഴ്ച മുന്‍നിര്‍ത്തിയാണ് പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: