തിരുവനന്തപുരം: യാതൊരു കിഴിവുമില്ലാതെ നെല്ല് സംഭരിക്കണമെന്ന് കര്‍ഷകരുടെ പേരില്‍ ചിലര്‍ തെറ്റായ സമ്മര്‍ദ്ദം ചെലുത്തുന്നതു മൂലമാണ് സംഭരണം വൈകുന്നതെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര് അനില്‍. നെല്ല് സംഭരണത്തില്‍ കിഴിവ് ഒരു കീഴ്വഴക്കമാണെന്നും മുഴുവന്‍ നെല്ലും സംഭരിക്കുന്നതിനുവേണ്ടി ചില നിബന്ധനകളെ മറികടക്കുന്നതിനായിട്ടാണ് കിഴിവ് എന്ന ക്രമീകരണം കാലങ്ങളായി നിലവിലുള്ളതെന്നും മന്ത്രി പറയുന്നു. മുന്‍വര്‍ഷങ്ങളിലെല്ലാം ഇത് നിലനിന്നിട്ടുണ്ട്. കിഴിവിനെ സംബന്ധിച്ച് തര്‍ക്കം ഉടലെടുക്കുന്ന ഘട്ടങ്ങളില്‍ ബാഹ്യഘടകങ്ങളുടെ അളവ് ശാസ്ത്രീയമായി നിര്‍ണ്ണയിക്കാന്‍ അംഗീകരിക്കപ്പെട്ട സംവിധാനമുണ്ട്. അത്തരം സാഹചര്യങ്ങളില്‍ ഇപ്രകാരം നിര്‍ണ്ണയിക്കുന്ന കിഴിവ് എല്ലാവരും അംഗീകരിക്കുക മാത്രമെ വഴിയുള്ളുവെന്നു മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം തര്‍ക്കങ്ങള്‍ ഉടലെടുക്കുന്ന സ്ഥലങ്ങളില്‍ കളക്ടര്‍മാര്‍ ഉള്‍പ്പെടെ അപ്പപ്പോള്‍ ഇടപെടുന്നുണ്ട്. കോട്ടയം തിരുവാര്‍പ്പ് ജെ-ബ്ലോക്കില്‍ കൃഷിവകുപ്പ് മന്ത്രി പി പ്രസാദും താനും ഉള്‍പ്പെടെ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചതെന്ന് മന്ത്രി പറഞ്ഞു. ബാഹ്യഘടകങ്ങളുടെ ശാസ്ത്രീയമായ തോത് നിശ്ചയിച്ച് നല്‍കാം എന്ന് പറഞ്ഞിട്ടും അതിന് വഴങ്ങാതെ സമ്മര്‍ദ്ദം ചെലുത്തുകയും കര്‍ഷകരെ വഴിതെറ്റിക്കുകയുമാണ് ചിലര്‍ ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: