Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഉത്തേജനത്തിന്റെയും പരിഷ്‌കരണത്തിന്റെയും വിവേകപൂര്‍ണമായ ചേരുവ

അടിയന്തര ദുരിതങ്ങള്‍ പരിഹരിക്കുന്നതിന് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന വഴി പണവും ഭക്ഷണവും ലഭ്യമാക്കുന്നുണ്ട്. നികുതിയിളവുകള്‍ വഴിയും ഇപിഎഫ് വഴിയും കൂടുതല്‍ പണം ജനങ്ങളിലേക്ക് എത്തിക്കും. നികുതി തിയതി നീട്ടി നല്‍കിയും കോവിഡ്- 19 സംബന്ധിച്ച കടങ്ങളെ ഐബിസി നടപടിക്രമങ്ങളില്‍ നിന്ന് ഒഴിവാക്കിയും വ്യക്തികള്‍ക്കും സംരംഭങ്ങള്‍ക്കും അടിയന്തര ആശ്വാസം നല്‍കി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 21, 2020, 04:32 pm IST
in Article

ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനങ്ങള്‍ കോവിഡ്- 19 ഉയര്‍ത്തിയ ഹ്രസ്വകാല വെല്ലുവിളികളെ നേരിടുന്നതിനും ബിസിനസുകള്‍ക്കും സംരംഭങ്ങള്‍ക്കും ഇടക്കാല പിന്തുണ നല്‍കുന്നതിനും ലക്ഷ്യംവെച്ചുള്ളതാണ്. ഇതു ലോക്ഡൗണിനുശേഷം സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് പ്രേരകമായി പ്രവര്‍ത്തിക്കും.

അടിയന്തര ദുരിതങ്ങള്‍ പരിഹരിക്കുന്നതിന് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന വഴി പണവും ഭക്ഷണവും ലഭ്യമാക്കുന്നുണ്ട്. നികുതിയിളവുകള്‍ വഴിയും ഇപിഎഫ് വഴിയും കൂടുതല്‍ പണം ജനങ്ങളിലേക്ക് എത്തിക്കും. നികുതി തിയതി നീട്ടി നല്‍കിയും കോവിഡ്- 19 സംബന്ധിച്ച കടങ്ങളെ ഐബിസി നടപടിക്രമങ്ങളില്‍ നിന്ന് ഒഴിവാക്കിയും വ്യക്തികള്‍ക്കും സംരംഭങ്ങള്‍ക്കും അടിയന്തര ആശ്വാസം നല്‍കി.

കാലഹരണപ്പെട്ട പല നിയമങ്ങളില്‍ നിന്നും മുക്തി നല്‍കുക വഴി കാര്‍ഷിക മേഖലയില്‍ ശക്തമായ പരിഷ്‌കാരവും പദ്ധതികളും ധനമന്ത്രി നടപ്പാക്കി. ശരിയായ വില ലഭിക്കുന്നതിനു തടസ്സമായി നില്‍ക്കുന്ന അവശ്യ സാധന നിയമത്തില്‍ ഭേദഗതി വരുത്തണമെന്നു ബന്ധപ്പെട്ട മേഖലകള്‍ ഏറെക്കാലമായി ആവശ്യപ്പെടുന്നതാണ്. ഇതും കാര്‍ഷിക വിപണന പരിഷ്‌കാരവും കാര്‍ഷിക അടിസ്ഥാന സൗകര്യം ശക്തിപ്പെടുത്തലും, ഒരു ലക്ഷം കോടി രൂപ മാറ്റിവെച്ചു നടപ്പാക്കുന്നതു കാര്‍ഷികോല്‍പാദനം വര്‍ധിക്കാനും കര്‍ഷകര്‍ക്കു കൂടുതല്‍ വില ലഭിക്കാനും സഹായമാകും.

ഖനന മേഖലയില്‍ വന്‍ നിക്ഷേപങ്ങളില്ല. വാണിജ്യാടിസ്ഥാനത്തില്‍ കല്‍ക്കരി ഖനനം നടത്തണമെന്നും വിപരീത വ്യവസ്ഥകളില്‍ കുടുങ്ങിയ ഖനന നയം പരിഷ്‌കരിക്കേണ്ടത് ഖനന, ലോഹ മേഖലകളുടെ മികവിനും നിലനില്‍പ്പിനും അനിവാര്യമാണെന്നും സിഐഐ അഭ്യര്‍ഥിച്ചുവരികയായിരുന്നു. കല്‍ക്കരി വാതകമാക്കുന്നതിന് ഇളവുകള്‍ അനുവദിക്കുന്നത് ഇന്ത്യയുടെ ആഗോള പ്രതിബദ്ധത നിലനിര്‍ത്തിക്കൊണ്ട് പരിസ്ഥിതി സംരക്ഷണം ഉറപ്പു വരുത്തി നിലവിലുള്ള കല്‍ക്കരി വിഭവം ഉപയോഗപ്പെടുത്തുന്നതിനുള്ള ശരിയായ ചുവടാണ്.  നിക്ഷേപം ആകര്‍ഷിക്കുന്നതിനും ആഗോള ഖനന കമ്പനികളെ ഇന്ത്യയിലേക്കു ക്ഷണിക്കുന്നതിനും സഹായകമാകും.

വ്യാവസായിക അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പടുത്തുന്നതും നിക്ഷേപ സാധ്യതകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ റാങ്ക് ചെയ്യുന്നതും  നിക്ഷേപകര്‍ക്ക് ഏറെ ഗുണം ചെയ്യും. ഏറ്റവും മികച്ച സംവിധാനങ്ങള്‍ എവിടെയാണ് ഉള്ളത് എന്നറിയേണ്ടത് ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന ആഗോള നിക്ഷേപകരെ സംബന്ധിച്ചു പ്രധാനമാണ്. അത്തരത്തിലുള്ള മാര്‍ഗദര്‍ശനത്തിനു വ്യാവസായിക എസ്റ്റേറ്റുകള്‍ക്കും പാര്‍ക്കുകള്‍ക്കും ലഭ്യമായ, നിക്ഷേപം നടത്താവുന്ന ഭൂമി സംബന്ധിച്ച പോര്‍ട്ടല്‍ ഉപയോഗ പ്രദമായിരിക്കും.

ലോക്ഡൗണ്‍ നിമിത്തം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ സമ്മര്‍ദം നേരിടുന്ന സാഹചര്യത്തില്‍ ഈ മേഖലയ്‌ക്കായി പല നടപടികളും ഉത്തേജക പാക്കേജിലുണ്ട്. 100 ശതമാനം സര്‍ക്കാര്‍ ഗ്യാരണ്ടിയോടെ, ഈടില്ലാതെ മൂന്നു ലക്ഷം കോടി രൂപയുടെ വായ്‌പ നല്‍കാനുള്ള തീരുമാനം  ശ്രദ്ധേയമായ നടപടിയാണ്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പുനര്‍നിര്‍വചിക്കുന്നതിനായി ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുള്ള വിറ്റുവരവു പരിധി പുനഃപരിശോധിക്കേണ്ടതുണ്ട്. ശുപാര്‍ശ ചെയ്യപ്പെട്ട പരിധി വളരെ താഴ്ന്നതാണെന്നതിനാല്‍ സംരംഭങ്ങളുടെ വളര്‍ച്ചയ്‌ക്കു പര്യാപ്തമാകില്ല എന്നതിനാലാണ് ഇത്തരമൊരു ആവശ്യം. സമ്പദ് വ്യവസ്ഥ ക്രമേണ തിരിച്ചുപിടിക്കുന്നതിന് ഉതകുന്നതാണു പാക്കേജെന്ന ആത്മവിശ്വാസം വ്യവസായ മേഖലയ്‌ക്ക് ഉണ്ട്.

ഘടനാപരമായ പരിഷ്‌കാരങ്ങള്‍ പലതും നടപ്പാക്കണമെന്നതു കുറച്ചുകാലമായി വ്യവസായ മേഖല ആവശ്യപ്പെട്ടുവരികയാണ്. ഇതു സമയബന്ധിതമായി നടപ്പാക്കപ്പെടുന്ന പക്ഷം സമ്പദ് വ്യവസ്ഥയുടെ മത്സരക്ഷമതയില്‍ ശ്രദ്ധേയമായ സ്വാധീനം ചെലുത്തും. ബന്ധപ്പെട്ട ഓരോ മേഖലയിലും പ്രകടമായ പുരോഗതി സാധ്യമാവുകയും ചെയ്യും. സര്‍ക്കാരിന് കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്താതെയാണ് ഇതു നടപ്പാക്കിയതെന്നതില്‍ കേന്ദ്രസര്‍ക്കാരും നയ രൂപീകരണം നടത്തിയവരും അഭിനന്ദനം അര്‍ഹിക്കുന്നു.

ചന്ദ്രജിത് ബാനര്‍ജി

സി.ഐ.ഐ. ഡയറക്ടര്‍ ജനറല്‍

Tags: narendramodiകേന്ദ്ര സര്‍ക്കാര്‍indianNirmala Sitharamanസാമ്പത്തിക പാക്കേജ്ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

നരേന്ദ്ര മോദിയുടെ യുഗം

Kerala

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

News

പുടിൻ ലോകരാജ്യങ്ങളോടുപറഞ്ഞു; റഷ്യയ്‌ക്ക് ഭാരതം വിശ്വസിക്കാവുന്ന പങ്കാളി

Entertainment

‘പ്രധാനമന്ത്രിയെ കാണാൻ പോയതോ അതോ സംവിധായകനെയോ ?’; വിജയ്‌യുടെ വസ്ത്രധാരണത്തിന് വിമർശനം

Kerala

നാലുവർഷത്തിനുള്ളിൽ 13 ലക്ഷത്തിലേറെ പേർക്ക് കേന്ദ്ര മന്ത്രാലയങ്ങൾ- വകുപ്പുകളിൽ ജോലി; ഇന്ന് അരലക്ഷം പേർക്ക്

പുതിയ വാര്‍ത്തകള്‍

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.