Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തെ രക്ഷിച്ചത് കേന്ദ്ര നടപടി; വായ്‌പ പരിധി ഉയര്‍ത്തിയത് വഴി ഒഴിവായത് കേരളത്തിന്റെ ഭരണസ്തംഭനം

സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടുഴലുന്ന സംസ്ഥാനത്തിന് വലിയ ആശ്വാസമാണ് കേന്ദ്ര ധനമന്ത്രിയുടെ പ്രഖ്യാപനം. എന്തിനും കേന്ദ്രത്തെ കുറ്റം മാത്രം പറയുന്ന ധനകാര്യമന്ത്രി തോമസ് ഐസക്കുപോലും കേന്ദ്ര നടപടിയെ സ്വാഗതം ചെയ്തതില്‍ത്തന്നെ എല്ലാം അടങ്ങിയിട്ടുണ്ട്.

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
May 18, 2020, 10:18 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ക്ക് വായ്‌പയെടുക്കാനുള്ള പരിധി  ഉയര്‍ത്താനുള്ള കേന്ദ്ര തീരുമാനം ഒഴിവാക്കിയത് കേരളത്തിന്റെ ഭരണസ്തംഭനം. വായ്‌പാപരിധി മൂന്നു ശതമാനത്തില്‍നിന്ന് അഞ്ചു ശതമാനമായി ഉയര്‍ത്തണമെന്ന് സ്ഥിരമായി ആവശ്യപ്പെട്ടുകൊണ്ടിരുന്നത് കേരളമായിരുന്നു.  

സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടുഴലുന്ന സംസ്ഥാനത്തിന് വലിയ ആശ്വാസമാണ്  കേന്ദ്ര ധനമന്ത്രിയുടെ പ്രഖ്യാപനം. എന്തിനും കേന്ദ്രത്തെ കുറ്റം മാത്രം പറയുന്ന ധനകാര്യമന്ത്രി തോമസ് ഐസക്കുപോലും  കേന്ദ്ര നടപടിയെ സ്വാഗതം ചെയ്തതില്‍ത്തന്നെ എല്ലാം അടങ്ങിയിട്ടുണ്ട്.

സംസ്ഥാനത്തുണ്ടാകുന്ന വരുമാന ഇടിവ് ഒരു പരിധിവരെ നികത്താന്‍ വായ്‌പാപരിധി ഉയര്‍ത്തല്‍ സഹായിക്കും. ഇതോടെ 18,000 കോടിയിലധികം രൂപ കൂടി കേരളത്തിന് വായ്‌പയെടുക്കാനാകും. കൊറോണ വ്യാപനം തുടങ്ങിയ ഉടന്‍ 20,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് മേനി നടിക്കാന്‍ കേരളം ശ്രമിച്ചിരുന്നു. ലോട്ടറി, മദ്യം എന്നീ പ്രധാന വരുമാന ശ്രോതസ്സുകള്‍ അടഞ്ഞതോടെ പാക്കേജിനെക്കുറിച്ച് ചിന്തിക്കാനേ കഴിയാതെയായി. ഇനി വായ്‌പ എടുത്തെങ്കിലും എന്തൊക്കെയെങ്കിലും ചെയ്യാനാകും.

ഇതില്‍ ഉയര്‍ത്തലില്‍ മാത്രമല്ല കേന്ദ്രത്തിന്റെ സഹായം കേരളത്തിന് കിട്ടിയത്. സംസ്ഥാനങ്ങള്‍ക്കുള്ള വരുമാനക്കമ്മി സഹായമായി  ഏപ്രില്‍, മെയ് മാസങ്ങളില്‍ വിതരണം ചെയ്ത 12,390 കോടിയില്‍ കൂടുതല്‍ കിട്ടിയതും കേരളത്തിനാണ്. 2,500 കോടിയാണ് ലഭിച്ചത്. സംസ്ഥാനത്തിന്റെ വെയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സ് 60 ശതമാനമായി ഉയര്‍ത്തി. തുടര്‍ച്ചയായ ഓവര്‍ഡ്രാഫ്ട് കാലാവധി 14ല്‍ നിന്ന് 21 ദിവസമാക്കി. ഒരു ക്വാര്‍ട്ടറില്‍ സംസ്ഥാനങ്ങള്‍ക്ക് ഓവര്‍ഡ്രാഫ്റ്റില്‍ തുടരാന്‍ കഴിയുന്ന കാലാവധി 32ല്‍ നിന്ന് 50 ദിവസമാക്കിയും ഉയര്‍ത്തി. സംസ്ഥാന ദുരന്ത നിവാരണ നിധിയിലേക്ക് ആഭ്യന്തര മന്ത്രാലയവും കൊറോണ പ്രതിരോധ നടപടികള്‍ക്കായി ആരോഗ്യമന്ത്രാലയവും അനുവദിച്ച പണത്തിന്റെ നല്ല വിഹിതവും കേരളത്തിനു കിട്ടി.

ഇതിനു പുറമെ കേരളത്തിലെ കാര്‍ഷിക മേഖലയ്‌ക്ക് നബാര്‍ഡ് 2500 കോടിയുടെ വായ്‌പയും അനുവദിച്ചു. കൃഷി, മൃഗസംരക്ഷണം, മത്സ്യ ബന്ധനം എന്നീ മേഖലകളുടെ പുനരുജ്ജീവനത്തിന് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ‘സുഭിക്ഷകേരളം’ പദ്ധതി വിജയിപ്പിക്കുന്നതിന് നബാര്‍ഡ് വായ്‌പ ഉപയോഗിക്കാനാകും.സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബജറ്റിലെ മുന്‍ഗണനാക്രമത്തില്‍ മാറ്റം വരുത്തേണ്ടിവരുമെന്ന് ഐസക് പറഞ്ഞിരുന്നു. അനാവശ്യ ചെലവുകളെല്ലാം കുറയ്‌ക്കുകയും പദ്ധതികള്‍ പുന:പരിശോധിക്കുകയും ചെയ്യുമെന്നും പുതിയ ബജറ്റ് വേണമോ എന്ന് ആലോചിക്കുന്നുണ്ടെന്നും വരെ ധനമന്ത്രി പറഞ്ഞു

സംസ്ഥാന ബജറ്റില്‍ വിഭാവനം ചെയ്ത വരുമാനത്തില്‍ 40 ശതമാനത്തോളം കുറവാണ് കൊറോണയെ തുടര്‍ന്നുണ്ടാകുന്നത്. ജിഎസ്ടിയില്‍ മാത്രം 19816 കോടിയുടെ നഷ്ടം. റവന്യൂ  കമ്മി 4.18 ആയും ധനകമ്മി 5.9 ശതമാനമായും ഉയരും. സാമ്പത്തിക വളര്‍ച്ച നെഗറ്റീവ് 2.9 ആകും. കേരളം സാധാരണ നിലയിലേക്കെത്താന്‍ മൂന്ന് മാസമെടുക്കുമെങ്കില്‍ വരുമാന നഷ്ടം ഇതിലും കൂടുതലായിരിക്കും. ബജറ്റിലെ വരുമാനത്തിലുള്ള കുറവിന് അനുസരിച്ച് ചെലവുകള്‍ വെട്ടിക്കുറയ്‌ക്കേണ്ടി വരും. ഭീതികരമായ ഈ സാഹചര്യത്തിലാണ് ആശ്വാസമായി  പലവിധത്തിലുള്ള കേന്ദ്രത്തിന്റെ കൈത്താങ്ങ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

India

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

Health

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

Kerala

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

Kerala

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

ഓണ്‍ലൈന്‍ ജനപ്രീതി നോക്കി നിങ്ങളുടെ വിജയം അളക്കരുതെന്ന് യുവ അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

സ്ത്രീകള്‍ക്ക് രാത്രികാല യാത്രയ്‌ക്ക് കെ എസ് ആര്‍ ടി സിയുടെ പിങ്ക് ബസ്, പണം നല്‍കേണ്ടി വരും

അപകടമുണ്ടാക്കി കടന്നുകളയുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി

മൗലാന മുഹമ്മദ് അലി ജൗഹർ സർവകലാശാല ബുൾഡോസറിന് പൊളിക്കുന്ന തീരുമാനത്തെ എതിർത്ത് ശശി തരൂർ ; യുപിക്ക് ഏറ്റവും ആവശ്യമായ സ്ഥാപനമെന്നും കോൺഗ്രസ് നേതാവ്  

വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു, എസ് എഫ് ഐ യുടെ രാജ്യവ്യാപകപഠിപ്പുമുടക്ക് മറ്റന്നാള്‍

കേരളത്തില്‍ പിഎസ് സി പരീക്ഷയിലും ക്രമക്കേട് നടന്നു…ഇത് രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ലേ?: കോണ്‍ഗ്രസിനെ കുടുക്കുന്ന ചോദ്യവുമായി നദ്ദ

അവിഹിതമുണ്ടെന്ന സംശയത്തില്‍ അയല്‍വാസിയുടെ വീടിന് തീയിട്ട പ്രതി റിമാന്‍ഡില്‍

സിജെപി സമരത്തില്‍ അമേരിക്കക്കാരും…ഇന്ത്യയില്‍ പഠിക്കുന്നവരെന്ന് വാദം..ബംഗ്ലാദേശിലെയും നേപ്പാളിലെയും ജെന്‍സീകലാപത്തില്‍ അമേരിക്കാര്‍ ഉണ്ടായിരുന്നു

സെലക്ടീവ് പ്രതികരണം: ടൊവിനോ തോമസിന്‌റെ വീടിനുമുന്നില്‍ യുവമോര്‍ച്ച വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.