കണ്ണൂര്‍: ലോക്ഡൗണില്‍ നിന്ന് നാട് പതുക്കെ കരകയറി നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചിരിക്കെ സിമന്റ് വില കുതിച്ചുയര്‍ന്നത് കനത്ത തിരിച്ചടിയായി.
ഇക്കഴിഞ്ഞ മാര്‍ച്ച് 23ന് ലോക് ഡൗണ്‍ തുടങ്ങുന്നതിന് മുമ്പ് വില്പന നടന്നതില്‍ നിന്ന് എല്ലാ സിമന്റുകള്‍ക്കും ചാക്കിന് 60 രൂപയാണ് വില കൂട്ടിയത്. ലോക്ഡൗണ്‍ തുടങ്ങിയതില്‍ പിന്നെ ജില്ലയില്‍ എവിടെയും പുതുതായി സിമന്റുകള്‍ എത്തിയിട്ടില്ല എന്നിരിക്കെയാണ് ഈ അമിത വില എന്ന് കോണ്‍ട്രാക്ടര്‍മാര്‍ പറയുന്നു, ലോക്ഡൗന്‍ വരുന്നതിന് മുമ്പ് എസിസി, രാംകൊ, ശങ്കര്‍ എന്നീ ബ്രാന്റ് ചില്ലറ വില്‍പ്പന 390-395 എന്നിങ്ങനെ വിലയുണ്ടായിരുന്നിടത്ത് ഇലപ്പാള്‍ 455 രൂപയിലും 365 രൂപയില്‍ വില്‍പ്പന നടത്തിയ കേരളത്തിന്റെ മലബാര്‍ സിമന്റ് 425 രൂപയിലുമാണ് ഇപ്പോള്‍ വില്പന നടക്കുന്നത്. എന്നാല്‍ പ്രദേശത്തെ ചില്ലറ വില്‍പ്പന നടത്തി വരുന്ന സിമന്റു വ്യാപാരികള്‍ പറയുന്നത് നിലവിലെ സ്റ്റോക്ക് എല്ലാം പഴയ വിലയില്‍ തന്നെയാണ് വിറ്റതെന്നും പുതുതായി ഡീലര്‍മാര്‍ അയക്കുന്ന എല്ലാ സിമന്റുകള്‍ക്കും ചാക്കൊന്നിന്ന് 60 രൂപ വര്‍ധനവിലാണ് വരുന്നതെന്നുമാണ്. എന്നാല്‍ കമ്പനി വില കൂട്ടിയതിന് അനുപാതമായ ലാഭം ചില്ലറ വ്യാപാരികള്‍ക്ക് കിട്ടാത്ത അവസ്ഥയാണ് ഇപ്പോഴത്തെ വിലക്കയറ്റം കൊണ്ടുണ്ടായതെന്നും ചില്ലറ വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേരത്തെ ഉണ്ടാക്കിയ കരാര്‍ പ്രകാരമുള്ള ജോലികള്‍ പൂര്‍ത്തികരിക്കണമെങ്കില്‍ ഇപ്പോഴത്തെ സിമന്റിന്റെ കുത്തനെയുള്ള വിലക്കയറ്റം വന്‍ സാമ്പത്തിക ബാദ്ധ്യതക്ക് വഴിവെക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
അതേപോലെ തന്നെ പ്രദേശത്തെ സാധാരണക്കാരുടെ പൂര്‍ത്തീകരിക്കേണ്ട വീടു നിര്‍മ്മാണം ഉള്‍പെടെയുള്ള പ്രവര്‍ത്തനത്തേയും സിമന്റിന്റെ അമിത വില വലിയ തോതിലുള്ള പ്രതിസന്ധിയുണ്ടാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: