സ്‌റ്റോക് ഹോം: ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ക്ക്. ഡേവിഡ് ബേക്കര്‍, ഡെമിസ് ഹസാബിസ്, ജോണ്‍ എം. ജംബര്‍ എന്നിവരാണ് പുരസ്‌കാരം പങ്കിട്ട്ത്. പ്രോട്ടീന്റെ ഘടനയും മറ്റുമടങ്ങുന്ന ഗവേഷണങ്ങള്‍ക്കാണ് സമ്മാനം.
കംപ്യൂട്ടേഷനല്‍ പ്രോട്ടീന്‍ ഡിസൈനുമായി ബന്ധപ്പെട്ട ഗവേഷണമാണ് ബേക്കറിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. പ്രോട്ടീനിന്റെ ഘടനാ പ്രവചനവുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കാണ് ഹസാബിസിനും ജംബര്‍ക്കും പുരസ്‌കാരം.
സിയാറ്റയിലെ യൂണിവേഴ്‌സിറ്റി ഓഫ് വാഷിംടനില്‍ പ്രവര്‍ത്തിക്കുകയാണ് ബേക്കര്‍. ഹസാബിസും ജംബറും ലണ്ടനിലെ ഗൂഗിള്‍ ഡീപ്‌മൈന്‍ഡില്‍ പ്രവര്‍ത്തിക്കുന്നു.
സാഹിത്യത്തിനുള്ള നൊബേല്‍ വ്യാഴാഴ്ച പ്രഖ്യാപിക്കും. സമാധാന നൊബേല്‍ വെള്ളിയാഴ്ചയും. തിങ്കളാഴ്ച സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേലും പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: