Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്താന്‍ രണ്ടാഴ്ച മാത്രം; സംസ്ഥാനത്ത് മഴക്കാല പൂര്‍വ ഒരുക്കങ്ങള്‍ മന്ദഗതിയില്‍

മലയോരത്തും ഇടനാട്ടിലും തീരപ്രദേശത്തും അടുത്ത കാലത്തൊന്നും കാണാത്ത പ്രതിസന്ധികളാണ് കഴിഞ്ഞ രണ്ട് വര്‍ഷവും ഉണ്ടായത്. വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍. ഉരുള്‍പൊട്ടലില്‍ മാത്രം മലയോരത്ത് നൂറ് കണക്കിന് പേര്‍ മരിച്ചു, അനവധി പേര്‍ക്ക് കിടപ്പാടം ഇല്ലാതായി, ഇടനാട്ടിലും തീരപ്രദേശത്തും വെള്ളപ്പൊക്കമാണ് ഭീതി വിതച്ചത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 17, 2020, 12:12 pm IST
in Kerala

ഇടുക്കി: തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്താന്‍ രണ്ടാഴ്ച മാത്രം അവശേഷിക്കെ മഴക്കാല പൂര്‍വ ഒരുക്കങ്ങള്‍ സംസ്ഥാനത്ത് പലയിടത്തും പാതിവഴിയില്‍. കൊറോണ പടരുന്ന പശ്ചാത്തലം കൂടി കണക്കിലെടുക്കുമ്പോള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാകേണ്ട സ്ഥാനത്ത് മന്ദഗതിയിലായത് ആശങ്ക പരത്തുന്നു.

മലയോരത്തും ഇടനാട്ടിലും തീരപ്രദേശത്തും അടുത്ത കാലത്തൊന്നും കാണാത്ത പ്രതിസന്ധികളാണ് കഴിഞ്ഞ രണ്ട് വര്‍ഷവും ഉണ്ടായത്. വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍.  ഉരുള്‍പൊട്ടലില്‍ മാത്രം മലയോരത്ത് നൂറ് കണക്കിന് പേര്‍ മരിച്ചു, അനവധി പേര്‍ക്ക് കിടപ്പാടം ഇല്ലാതായി, ഇടനാട്ടിലും തീരപ്രദേശത്തും വെള്ളപ്പൊക്കമാണ് ഭീതി വിതച്ചത്. കൃഷിയ്‌ക്കും റോഡിനും ഉണ്ടായ നാശങ്ങള്‍ ഏറെ. അടുത്തകാലത്ത് ഇത്രവലിയ ദുരന്തങ്ങള്‍ കണ്‍മുന്നില്‍ കണ്ടിട്ടും മുന്നൊരുക്കങ്ങളില്‍ അലംഭാവം ഉണ്ടാകുന്നത് ആശാവഹമല്ലെന്നും ദുരന്തങ്ങള്‍ മുന്നില്‍ക്കണ്ടുള്ള ഒരുക്കങ്ങള്‍ക്ക് മാത്രമേ സംസ്ഥാനത്തെ ഇനിയൊരു ദുരന്തത്തില്‍ നിന്ന് രക്ഷിക്കാന്‍ കഴിയൂവെന്നും ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കൊറോണ വ്യാപനം തുടരുന്നതിനാല്‍ വരുന്ന നാളുകളില്‍ മഴ ശക്തമായാല്‍ അത് മലയാളിക്ക് വലിയ ദുരിതമാകും സമ്മാനിക്കുക. മഴക്കാലം കൊറോണ പടര്‍ന്ന് പിടിക്കുന്നതിന് കാരണമാകാന്‍ സാധ്യതയേറെയാണെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. സംസ്ഥാനത്ത് വൈദ്യുതി ബോര്‍ഡിനും ജലസേചന വകുപ്പിനും മാത്രം 85 ചെറുതും വലുതുമായ ഡാമുകളുണ്ട്. കൂടാതെ മുല്ലപ്പെരിയാര്‍, പറമ്പികുളം പോലുള്ള, തിഴ്‌നാടിന്റെ അധികാരത്തിലുള്ള ,ഭീഷണി ഉയര്‍ത്തുന്ന ഡാമുകളും.

ഇതിനൊപ്പം 44 പ്രധാന നദികളും അവയുടെ കൈവഴികളായ അനവധി പുഴകളും തോടുകളും ചെറുതും വലുതുമായ നീര്‍ച്ചാലുകളുമുണ്ട്. ഇവയിലൂടെയെല്ലാമുള്ള വെള്ളമൊഴുക്കിനുണ്ടായ വിഘാതവും വന്‍തോതിലുള്ള പാറഖനനവുമാണ് പ്രകൃതി ദുരന്തങ്ങള്‍ക്ക് മുഖ്യ കാരണം. വ്യാപക കൈയേറ്റവും മാലിന്യങ്ങള്‍ അടിഞ്ഞതുമൂലവും പലയിടത്തും വെള്ളമൊഴുക്കിന് തടസങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവ നീക്കാന്‍ പലതവണ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടും മിക്ക പഞ്ചായത്തുകളും ഇതിന് തയാറായിട്ടില്ല. ഓടകളും കാനകളും ശുചീകരിക്കാത്തതും അടിഞ്ഞ് കൂടിയ മണ്ണ് വാരി നീക്കാത്തതും മൂലം വേനല്‍ മഴയില്‍ തന്നെ റോഡുകള്‍ വെള്ളകെട്ടിലാകുന്നുണ്ട്.

അതേ സമയം സംസ്ഥാന ദുരന്ത നിവാരണ അതോററ്റി മഴക്കാലത്തിന് മുന്നോടിയായി കഴിഞ്ഞ രണ്ട് പ്രകൃതി ദുരന്തങ്ങളും അടിസ്ഥാനമാക്കി തയാറാക്കിയ ‘ഓറഞ്ച് ബുക്ക്’ ഈ മാസം 25ന് പ്രസിദ്ധീകരിക്കും. വിവിധ വകുപ്പുകള്‍ സ്വീകരിക്കേണ്ട നടപടികള്‍ എന്തൊക്കെയെന്നാണ് ഇതില്‍ പ്രധാനമായും പറയുന്നത്.

ഒരുക്കങ്ങള്‍ എങ്ങനെ?

കേരളത്തിലാകെ 941 പഞ്ചായത്തുകളും 84 മുനിസിപ്പാലിറ്റിയും ആറ് കോര്‍പ്പറേഷനുകളുമാണുള്ളത്. പഞ്ചായത്തിന്റെ ഒാരോ വാര്‍ഡിലും അഞ്ചംഗ വാര്‍ഡ് തല സമിതിയെ വീഡിയോ കോണ്‍ഫറന്‍സ് വഴി മഴക്കാല പൂര്‍വ്വ ഒരുക്കങ്ങള്‍ക്കായി ചുമതലപ്പെടുത്തണം. തോട്, കുളങ്ങള്‍, പൊതു കിണറുകള്‍, ഓട, കാന എന്നിവയുടെ ശുചീകരണമാണ് പ്രധാന ലക്ഷ്യം. ശുചീകരണത്തിനായി ഒരു വാര്‍ഡിന് പരമാവധി 10000-15000 രൂപ വരെ ചെലവഴിക്കാം.

കൊറോണയുമായി ബന്ധപ്പെടുത്തി മുഖാവരണങ്ങളും സൗജന്യമായി വീടുകളില്‍ എത്തിച്ച് നല്‍കണം. ഡെങ്കിപ്പനി കണ്ടെത്തിയ സ്ഥലങ്ങളില്‍ ആരോഗ്യവകുപ്പുമായി ചേര്‍ന്ന് ഫോഗിങും നടത്തണം. ഇവയുടെ പുരോഗതി വീഡിയോ കോണ്‍ഫറന്‍സ് വഴി  നിരീക്ഷിച്ച് മേല്‍തട്ടിലേക്ക് ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ റിപ്പോര്‍ട്ടുകള്‍ നല്‍കണം. ഇതൊക്കെ എത്രമാത്രം കാര്യക്ഷമമായി ഇനിയുള്ള ദിവസങ്ങളില്‍ നടക്കുന്നുവെന്നതാണ് കണ്ടറിയേണ്ടത്.

Tags: keralaMonsoon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.