തിരുവനന്തപുരം : കൊറോണ വൈറസിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ പാക്കേജ് സ്വാഗതാര്‍ഹമാണെന്ന് ധനമന്ത്രി തോമസ് ഐസക്. 20ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് സഹായകരമാണ്. ഒരു കുടുംബത്തിന് 7500 രൂപയെങ്കിലും നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
സാര്‍വത്രിക പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിക്കണം. പ്രതിസന്ധി ഘട്ടത്തിലെ കേന്ദ്ര സര്‍ക്കാരിന്റെ നടപടി ആശ്വാസം പകരുന്നതാണെന്നും തോമസ് ഐസക് പ്രതികരിച്ചു.
ചൊവ്വാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പ്രധാനമന്ത്രിയാണ് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്ത് ശതമാനം വരുന്ന പാക്കേജാണ് മോദി ഇത്തവണ പ്രഖ്യാപിച്ചത്. സര്‍വമേഖലകള്‍ക്കും കരുത്ത് പകരുന്നതായിരിക്കും പാക്കേജെന്നും പ്രഖ്യാപനവേളയില്‍ പ്രധാനമന്ത്രി അറിയിച്ചിരുന്നു.
















