Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

ദുബായിലെ കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്‌സുമാരെ ഫോണ്‍ ചെയ്ത് മോഹന്‍ലാല്‍; നഴ്‌സസ് ദിനത്തിന് മുന്നോടിയായുള്ള താരത്തിന്റെ വിളിയില്‍ ഞെട്ടി മലയാളി നഴ്‌സുമാര്‍

മദ്രാസില്‍ നിന്നാണ് താന്‍ വിളിക്കുന്നതെന്നും കൊവിഡിനെതിരെ പോരാടുന്ന പ്രവാസി നഴ്സുമാര്‍ക്ക് നാടിന്റെ പൂര്‍ണ പിന്തുണയും പ്രാര്‍ഥനയുമുണ്ടെന്ന് അനുമോളോട് താരം വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2020, 10:38 pm IST
in Marukara

ദുബായ്: കൊറോണ വൈറസിനെതിരെ (കൊവിഡ് 19) പോരാടുന്ന ദുബായിലെ മലയാളി നഴ്‌സുമാരെ ഞെട്ടിച്ച് കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലിന്റെ വിളിയെത്തി. അന്താരാഷ്‌ട്ര നഴ്‌സസ് ദിനത്തിന് മുന്നോടിയായിട്ടാണ് താരം നഴ്‌സുമാരെ വിളിച്ചത്.  

കൊവിഡ് കാലത്ത് ജോലി സമയം പോലും നോക്കാതെ പോരാടുന്ന യുഎഇയിലെ പ്രവാസി നേഴ്സുമാര്‍ക്ക് ഐക്യദാര്‍ഢ്യമറിയിക്കാന്‍ ദുബായ് മെഡിയോര്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് അനുമോള്‍ ജോസഫ്, അബുദാബി ബുര്‍ജീല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് പ്രിന്‍സി ജോര്‍ജ് എന്നിവരെ ഉള്‍പ്പടെ 11 പേരെയാണ് താരം നേരിട്ട് വിളിച്ചത്. തനിക്ക് വന്ന കോള്‍ അറ്റന്റ് ചെയ്ത അനുമോള്‍ അങ്ങേ തലയ്‌ക്കലിലെ മോഹന്‍ലാലിന്റെ ശബ്ദം കേട്ട് ഞെട്ടി. മദ്രാസില്‍ നിന്നാണ് താന്‍ വിളിക്കുന്നതെന്നും കൊവിഡിനെതിരെ പോരാടുന്ന പ്രവാസി നഴ്സുമാര്‍ക്ക് നാടിന്റെ പൂര്‍ണ പിന്തുണയും പ്രാര്‍ഥനയുമുണ്ടെന്ന് അനുമോളോട് താരം വ്യക്തമാക്കി.

കൊവിഡ് കഴിഞ്ഞു ദുബായിലേക്ക് വരുമ്പോള്‍ ഇതുവഴി വരണമെന്നും ദുരിതകാലത്ത് സര്‍പ്രൈസ് തന്ന ലാലേട്ടന് ഊണൊരുക്കാമെന്നും അനുമോള്‍ മറുപടി നല്‍കി. ബുദ്ധിമുട്ടുകള്‍ വേഗം കടന്നു പോകട്ടെയെന്നും അടുത്തവരവില്‍ കാണാന്‍ ശ്രമിക്കാമെന്നും താരം ഉറപ്പ് നല്‍കി.

ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ അവസ്ഥ വിലയിരുത്താനുള്ള നഴ്സുമാരുടെ യോഗത്തിനിടെയാണ് പ്രിന്‍സി ജോര്‍ജിന് സൂപ്പര്‍ താരത്തിന്റെ വിളിയെത്തിയത്. ഞാന്‍ ആക്റ്റര്‍ മോഹന്‍ലാല്‍ എന്ന ആമുഖം കേട്ടതോടെ പ്രിന്‍സിക്ക് സന്തോഷം അടക്കാന്‍ ആയില്ല. ഫോണില്‍ ലൗഡ്‌സ്പീക്കറിലിട്ട് പ്രിന്‍സി സഹപ്രവര്‍ത്തകര്‍ക്കും താരവുമായി സംസാരിക്കാന്‍ വഴിയൊരുക്കി. ഇന്ത്യന്‍ സുഹൃത്തുക്കളില്‍ നിന്ന് താങ്കളെപ്പറ്റി ഒരുപാട് കേട്ടിട്ടുണ്ടെന്ന് ഫിലിപ്പിനോ നഴ്സുമാര്‍ മോഹന്‍ലാലിനോട് പറഞ്ഞു.

യുഎഇയിലെ ഏറ്റവും വലിയ ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പുകളില്‍ ഒന്നായ വിപിഎസ് ഹെല്‍ത്ത്‌കെയറിന്റെ ദുബായ്, അബുദാബി, ഷാര്‍ജ, അല്‍ ഐന്‍ എന്നിവിടങ്ങളിലെ ബുര്‍ജീല്‍, മെഡിയോര്‍, എല്‍എല്‍എച്ച്, ലൈഫ്കെയര്‍ ആശുപത്രികളിലെ നഴ്‌സുമാരുമായിട്ടായിരുന്നു ചെന്നൈയിലെ വീട്ടിലിരുന്നുള്ള മോഹന്‍ലാലിന്റെ സംഭാഷണം.

നഴ്സസ് ദിനത്തോട് അനുബന്ധിച്ചു നഴ്സുമാര്‍ക്ക് സര്‍പ്രൈസ് നല്‍കാന്‍ വിളിക്കേണ്ടവരുടെ പട്ടിക ആശുപത്രി മാനേജ്മെന്റ് നേരത്തെ തന്നെ താരത്തിന് കൈമാറിയിരുന്നു.എന്നാല്‍ ആരാണ് വിളിക്കാന്‍ പോകുന്നതെന്ന് നഴ്സുമാരെ അറിയിച്ചിരുന്നില്ല. രാവിലെ ഒരു സുപ്രധാന കോള്‍ വരുമെന്നും അത് എടുക്കാന്‍ വിട്ടുപോകരുതെന്നും മാത്രമേ പറഞ്ഞുള്ളൂ. കോള്‍ വരുന്ന സമയം മുന്‍കൂട്ടി അറിയാവുന്ന മാനേജ്‌മെന്റ് വിഭാഗത്തിലുള്ളവര്‍ സംസാരം വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു.

Tags: phonecovidമോഹന്‍ലാല്‍Coronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

16കാരിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവം: ഇരുവരുടെയും ഫോണുകള്‍ കിണറ്റില്‍ കണ്ടെത്തി

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

India

ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി ഫോണില്‍ സംസാരിച്ച് എസ് ജയശങ്കര്‍

Kerala

ഗുണ്ടാത്തലവന്‍ പുത്തന്‍പാലം രാജേഷിന് പൊലീസ് സ്റ്റേഷനില്‍ ഫോണ്‍ ഉപയോഗിക്കാന്‍ അവസരം: അന്വേഷണത്തിന് നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.