Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഉല്‍പാദനത്തിന്റെ 20% ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റാനൊരുങ്ങി ആപ്പിള്‍; 2025ഓടെ 40 ബില്യണ്‍ ഡോളറിന്റെ മൊബൈല്‍ നിര്‍മ്മാണം ലക്ഷ്യം

ഇലക്ട്രോണിക് ഘടകങ്ങള്‍, സെമികണ്‍ഡക്ടര്‍സ്, മൊബൈല്‍ സെഗ്‌മെന്റുകള്‍ എന്നിവയുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി ഈ വര്‍ഷം മാര്‍ച്ചില്‍ കേന്ദ്ര മന്ത്രിസഭ മൂന്ന് പദ്ധതികള്‍ കൊണ്ടുവന്നിരുന്നു. പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം (പിഎല്‍ഐ), ഇലക്ട്രോണിക് ഘടകങ്ങളുടെയും സെമികണ്‍ഡക്ടറുകളുടെയും ഉല്‍പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി (എസ്പിഇസിഎസ്), ഇലക്ട്രോണിക്‌സ് മാനുഫാക്ചറിംഗ് ക്ലസ്റ്ററുകള്‍ (ഇഎംസി) 2.0 എന്നിവയാണ് പ്രാബല്യത്തില്‍ കൊണ്ടുവന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2020, 07:43 pm IST
inBusiness

ന്യൂദല്‍ഹി: ആഗോള സങ്കേതിക വമ്പനായ ആപ്പിളിന്റെ നിര്‍മ്മാണ ശേഷിയുടെ അഞ്ചിലൊന്ന് ഭാഗം ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റുന്നതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് കഴിഞ്ഞ കുറച്ച് മാസങ്ങളായി ആപ്പിളിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കേന്ദ്രസര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ പദ്ധതി സഫലമാകുകയാണെങ്കില്‍ ഭാരതത്തിലെ  ഏറ്റവും വലിയ കയറ്റുമതിക്കാരായി അപ്പിള്‍ മാറുമെന്ന് വിദഗ്‌ദ്ധര്‍ വ്യക്തമാക്കുന്നു. ചൈനയില്‍ നിര്‍മ്മാണ യുണിറ്റുള്ള പല കമ്പനികളും സമാന പാതപിന്‍തുടരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ആപ്പിള്‍ അതിന്റെ കരാര്‍ നിര്‍മാതാക്കളായ വിസ്‌ട്രോണ്‍, ഫോക്‌സ്‌കോണ്‍ എന്നിവയിലൂടെയുള്ള കയറ്റുമതിക്കായി 40 ബില്യണ്‍ ഡോളര്‍ വരെ വിലവരുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ഉത്പാദിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീഷിക്കുന്നത്. ഇതിലൂടെ സര്‍ക്കാരിന്റെ പിഎല്‍ഐ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങളും കമ്പനി ലഭിക്കുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി ടൈംസ് നൗ റിപ്പോര്‍ട്ട് പറയുന്നു.

ഇലക്ട്രോണിക് ഘടകങ്ങള്‍, സെമികണ്‍ഡക്ടര്‍സ്, മൊബൈല്‍ സെഗ്‌മെന്റുകള്‍ എന്നിവയുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി ഈ വര്‍ഷം മാര്‍ച്ചില്‍ കേന്ദ്ര മന്ത്രിസഭ മൂന്ന് പദ്ധതികള്‍ കൊണ്ടുവന്നിരുന്നു. പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം (പിഎല്‍ഐ), ഇലക്ട്രോണിക് ഘടകങ്ങളുടെയും സെമികണ്‍ഡക്ടറുകളുടെയും ഉല്‍പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി (എസ്പിഇസിഎസ്), ഇലക്ട്രോണിക്‌സ് മാനുഫാക്ചറിംഗ് ക്ലസ്റ്ററുകള്‍ (ഇഎംസി) 2.0 എന്നിവയാണ് പ്രാബല്യത്തില്‍ കൊണ്ടുവന്നത്.

ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനും മൊബൈല്‍ ഫോണ്‍ നിര്‍മ്മാണത്തില്‍ വലിയ നിക്ഷേപം ആകര്‍ഷിക്കുന്നതിനും അസംബ്ലി, ടെസ്റ്റിംഗ്, മാര്‍ക്കിംഗ്, പാക്കേജിംഗ് (എടിഎംപി) യൂണിറ്റുകള്‍ ഉള്‍പ്പെടെയുള്ള നിര്‍ദ്ദിഷ്ട ഇലക്ട്രോണിക് ഘടകങ്ങളുടെ ഉല്‍പാദനവുമായി ബന്ധപ്പെട്ട പ്രോത്സാഹനം നല്‍കുന്നതിനാണ് പിഎല്‍ഐ പദ്ധതി ഉപയോഗപ്പെടുത്തുന്നത്. നിലവിലെ പദ്ധതികള്‍ നടപ്പിലാക്കുന്നതോടെ ഇന്ത്യയില്‍ നിന്നുള്ള മൊബൈല്‍ ഫോണ്‍ കയറ്റുമതി 2025ല്‍ 100 ബില്യനാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യയില്‍ നിന്നുള്ള മൊബൈല്‍ ഫോണ്‍ കയറ്റുമതി 2019-20ല്‍ ഏകദേശം മൂന്നു ബില്യനായിരുന്നു.

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, 2019 ഏപ്രില്‍ മുതല്‍ 2020 ജനുവരി വരെ ഇന്ത്യയുടെ മൊത്തം കയറ്റുമതി 446 ബില്യണ്‍ ഡോളറായിരുന്നു. ഇതില്‍ ഏറ്റവും വലിയ വിഭാഗം പെട്രോളിയം ഉല്‍പന്നങ്ങളാണ്, അത് മാത്രം 36 ബില്യണ്‍ ഡോളര്‍ കയറ്റുമതി ചെയ്തു. 2020 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്നും 202,830 കോടി രൂപയുടെ കയറ്റുമതിയാണ് നടന്നതെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് പറയുന്നു. 2018-2019 കാലയളവില്‍ 220ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങളാണ് ചൈനയില്‍ നിന്ന് ആപ്പിള്‍ നിര്‍മ്മിച്ചിട്ടുള്ളത്. നേരിട്ടോ അല്ലാതെയ 4.5 മില്യണ്‍ ആളുകള്‍ക്കാണ് ആപ്പിള്‍ ചൈനയില്‍ ജോലി നല്‍കുന്നത്.  

മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിര്‍മ്മാണത്തിനായി ചൈനയല്ലാതെ മറ്റ് സമാന്തര മാര്‍ഗങ്ങളെക്കുറിച്ചാണ് ആപ്പിള്‍ ആലോചിക്കുന്നത്. ചൈനയില്‍ നിന്ന് ബിസിനസുകള്‍ മാറ്റാന്‍ താല്‍പര്യപ്പെടുന്ന കമ്പനികള്‍ക്ക് ജപ്പാന്‍ ഇതിനോടകം 2.2 ബില്യണ്‍ ഡോളര്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സമാനമായ രീതിയിലുള്ള സമീപനമാണ് അമേരിക്കയില്‍ നിന്നുമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇത്തരത്തില്‍ ചൈന വിടാന്‍ തീരുമാനിക്കുന്ന ആഗോള കമ്പനികള്‍ക്ക് ഇന്ത്യയും വേദിയാകുമെന്നതിന്റെ സൂചനയാണ് ആപ്പിളിന്റെ സമീപനത്തില്‍ നിന്ന് വ്യക്തമാകുന്നത്. ഹൈടെക് ഉല്‍പാദനം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതില്‍ കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 28 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആപ്പിള്‍, സാംസങ്, ലാവ എന്നീ കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു.

Tags: കേന്ദ്ര സര്‍ക്കാര്‍chinaTechnicalആപ്പിള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.