ന്യൂദല്‍ഹി: രാജ്യത്ത് ഇതുവരെ കോവിഡ് രോഗമുക്തരായത് 16,540 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1273 രോഗികള്‍ സുഖം പ്രാപിച്ചു. രോഗമുക്തി നിരക്ക് 29.36 ശതമാനമാണ്. രോഗമുക്തി നിരക്കില്‍ ആശാവഹമായ പുരോഗതിയാണുണ്ടാകുന്നത്. അതായത്, നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 3 രോഗികളില്‍ ഒരാള്‍ വീതമാണ് സുഖം പ്രാപിക്കുന്നത്.
രാജ്യത്താകെ സ്ഥിരീകരിച്ചത് 56,342 കോവിഡ് രോഗികളെയാണ്. രോഗം ബാധിച്ച് മരിച്ചത് 1,981 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,320 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതുവരെ കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത 216 ജില്ലകളാണുള്ളത്. കഴിഞ്ഞ 28 ദിവസത്തിനുള്ളില്‍ 42 ജില്ലകളില്‍ പുതിയ കേസുകളൊന്നും വന്നിട്ടില്ല. കഴിഞ്ഞ 21 ദിവസത്തിനുള്ളില്‍ 29 ജില്ലകളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ 14 ദിവസത്തിനിടെ ആകെ 36 ജില്ലകളില്‍ പുതിയ കേസുകള്‍ വന്നിട്ടില്ല. കഴിഞ്ഞ 7 ദിവസങ്ങളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത 46 ജില്ലകളുമുണ്ട്. ഇതരസംസ്ഥാനങ്ങളില്‍ നിന്നുമടങ്ങിയെത്തിയ തൊഴിലാളികളെയും വിദ്യാര്‍ത്ഥികളെയും വിദേശത്ത് നിന്ന് മടങ്ങുന്നവരെയും പരിശോധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പ്രോട്ടോക്കോളും അനുസരിച്ച് പരിശോധന നടത്തണമെന്നും മറ്റു നടപടികള്‍ ഉറപ്പാക്കുകയുംവേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ്‌വര്‍ധന്‍ നിര്‍ദേശിച്ചു.
കോവിഡ് പരിശോധനാശേഷിരാജ്യത്ത് വര്‍ദ്ധിച്ചിട്ടുണ്ട്. 332 സര്‍ക്കാര്‍ലബോറട്ടറികളിലും 121 സ്വകാര്യലബോറട്ടറികളിലുമായി പ്രതിദിനം 95,000 ടെസ്റ്റുകള്‍ നടത്താന്‍ കഴിയുമെന്നും മന്ത്രി അറിയിച്ചു. രാജ്യത്ത്ഇതുവരെ 15,25,631 ടെസ്റ്റുകളാണ് നടത്തിയത്.
















