Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

മുക്കുപണ്ടം പണയം വെച്ച് 82,​000 രൂപ വെട്ടിച്ചു; മൂന്ന് പേര്‍ പിടിയില്‍

കോതമംഗലം കോട്ടപ്പടി അയ്യൂര്‍പാടം സ്വദേശി മാളിയേലില്‍ ജോസ്(42), വാരപ്പെട്ടി പാറേക്കുടിചാലില്‍ ബിജു(42), പനംകുട്ടി ചീങ്കല്ലേല്‍ ജോണി(47) എന്നിവരെയാണ് മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയകേസില്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2020, 09:42 am IST
inIdukki
പിടിയിലായ പ്രതികള്‍

പിടിയിലായ പ്രതികള്‍

അടിമാലി: അടിമാലി കമ്പളികണ്ടത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വച്ച് 82,000 രൂപ തട്ടിയ നാലംഗസംഘത്തിലെ മൂന്ന് പേര്‍ വെള്ളത്തൂവല്‍ പോലീസിന്റെ പിടിയിലായി. കോതമംഗലം കോട്ടപ്പടി അയ്യൂര്‍പാടം സ്വദേശി മാളിയേലില്‍ ജോസ്(42), വാരപ്പെട്ടി പാറേക്കുടിചാലില്‍ ബിജു(42), പനംകുട്ടി ചീങ്കല്ലേല്‍ ജോണി(47) എന്നിവരെയാണ് മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയകേസില്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്.

സംഘത്തിലുള്‍പ്പെട്ട മൂവാറ്റുപുഴ ആനിക്കാട് സ്വദേശി അപ്പക്കാളയെന്ന് വിളിക്കുന്ന രാഗേഷ്(36) പിടിയിലാകാനുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നതിങ്ങനെ. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള ബിജുവാണ് തട്ടിപ്പിന്റെ സൂത്രധാരന്‍. ഇയാള്‍ സ്ഥിരമായി മുക്കുപണ്ടം പണയം വക്കുകയും പണം തട്ടുകയും ചെയ്യുന്ന ആളാണ്. ഇയാളുടെ പേരില്‍ വിവിധ സ്റ്റേഷനുകളിലായി 16 ഓളം കേസുകള്‍ നിലവിലുണ്ട്. സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള നാല് പേരും പലയിടങ്ങളില്‍ വച്ച് പരിചയപ്പെട്ട് സൗഹൃദത്തിലായവരാണ്. 

ബിജുവിന്റെ ആസൂത്രണ പ്രകാരമായിരുന്നു ഇവര്‍ കമ്പളികണ്ടത്തും തട്ടിപ്പ് നടത്തിയത്.കമ്പളികണ്ടത്തെ സ്ഥാപനം തട്ടിപ്പിനായി ഉപയോഗപ്പെടുത്താമെന്ന വിവരം കൈമാറിയത് പനംകുട്ടി സ്വദേശിയുമായ ജോണിയായിരുന്നു. പണയപ്പെടുത്തിയ രണ്ട് മാലകളുമായി സംഘം ഫെബ്രുവരി 2ന് തടിയമ്പാട് പ്രവര്‍ത്തിക്കുന്ന മറ്റൊരു പണമിടപാട് സ്ഥാപനത്തില്‍ എത്തിയിരുന്നു.

എന്നാല്‍ സംശയം തോന്നിയതിനാല്‍ ഇവര്‍ പണയം സ്വീകരിച്ചില്ല. അതിന് ശേഷമാണ് സംഘം മൂന്നാം തിയതി കമ്പളികണ്ടെത്തെത്തി തട്ടിപ്പ് നടത്തി മടങ്ങിയത്. തട്ടിപ്പ് നടത്തിയ ദിവസം ജോസും രാഗേഷും ബിജുവുമൊന്നിച്ച് കോതമംഗലത്തു നിന്നും വാഹനവുമായി പനംകുട്ടിയില്‍ വന്നു. പിന്നീട് ജോണിയേയും വാഹനത്തില്‍ കയറ്റി കമ്പളികണ്ടത്തെത്തി. ജോസ് ആദ്യം ഒരു മാല പണയപ്പെടുത്തി 35000രൂപ കൈവശപ്പെടുത്തി. ശേഷം ഇവര്‍ അടിമാലിയില്‍ എത്തി മദ്യപിച്ചു.  

വീണ്ടും തിരികെ കമ്പളികണ്ടത്തെ സ്ഥാപനത്തിലെത്തി രാഗേഷ് രണ്ടാമത്തെ മാലപണയപ്പെടുത്തി 47000 രൂപ കൂടി കൈക്കലാക്കി. ഈ സമയം പുറത്ത് വാഹനത്തില്‍ മറ്റുള്ളവര്‍ കാത്ത് കിടന്നു. തട്ടിപ്പ് സംഘം ഉരുപ്പടികള്‍ പണയപ്പെടുത്തി മടങ്ങിയ ശേഷം സംശയം തോന്നിയ സ്ഥാപന ഉടമ നടത്തിയ പരിശോധനയില്‍ നിന്നും കബളിപ്പിക്കപ്പെട്ട വിവരം തിരിച്ചറിഞ്ഞു.  

തുടര്‍ന്ന് പരാതിയുമായി പോലീസിനെ സമീപിച്ചു. സ്ഥാപനത്തിലെ സിസിടിവിയില്‍ നിന്നും ജോസിന്റെയും രാഗേഷിന്റെയും ദൃശ്യങ്ങള്‍ ലഭിച്ചതോടെ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നിന്നും പോലീസ് സൂത്രധാരനായ ബിജുവിലേക്കും ജോണിയിലേക്കുമെത്തി. തുടര്‍ന്നാണ് സംഘത്തിലുള്‍പ്പെട്ട മൂന്ന് പേര്‍  

പിടിയിലായത്. കേസിലെ രണ്ടാം പ്രതിയായ രാഗേഷിന് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പ്രതികളെ കമ്പളികണ്ടത്തെ പണമിടപാട് സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ജില്ലാ പോലീസ് മേധാവി, മൂന്നാര്‍ ഡിവൈഎസ്പി എന്നിവര്‍ നല്‍കിയ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു വെള്ളത്തൂവല്‍ പോലീസ് അന്വേഷണം നടന്ന് വന്നിരുന്നത്. വെള്ളത്തൂവല്‍ എസ്‌ഐ എം.വി. സ്‌കറിയ, അഡീഷണല്‍ എസ്‌ഐ അശോകന്‍, സിപിഒ ഷാജഹാന്‍, സതീശന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്.

Tags: പോലീസ്gold
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

India

ഗോൾഫിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ചരിത്രം കുറിച്ച് പ്രണവി ഉർസ്, ടീം ഇനത്തിൽ ഇന്ത്യയ്‌ക്ക് വെള്ളി നേടുന്നതിലും നിർണായക പങ്ക്

Kerala

കുതിച്ചുയർന്ന് സ്വർണവില: പവന് ഒറ്റയടിക്ക് 880 രൂപ കൂടി

India

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

India

എല്ലാ മാസവും സ്വർണം വാങ്ങി യുവതി യൂട്യൂബിൽ പ്രദർശിപ്പിച്ചു : കള്ളന്മാർ വീട്ടിൽ കയറി ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.