Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വൈറസ് ബാധിതരുടെ കണക്കുകള്‍ മറച്ചു വയ്‌ക്കുന്നുണ്ടോ എന്ന് ആശങ്ക

പലയിടങ്ങളിലും ജില്ലാ കളക്ടറും ആരോഗ്യ പ്രവര്‍ത്തകരും പുറത്ത് വിടുന്ന രോഗികളുടെ കണക്കുകള്‍ വൈകുന്നേരങ്ങളില്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനങ്ങളില്‍ ഇല്ലാതാകുന്നു. സംസ്ഥാനത്ത് മികച്ച പ്രതിരോധം ഉണ്ടെന്ന് വരുത്താനുള്ള ശ്രമമെന്നാണ് പ്രധാന ആരോപണം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 3, 2020, 10:20 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ ബാധിതരുടെ കണക്കുകള്‍ കുറച്ച് കാട്ടുന്നുവെന്ന് സംശയം. പലയിടങ്ങളിലും  ജില്ലാ കളക്ടറും ആരോഗ്യ പ്രവര്‍ത്തകരും പുറത്ത് വിടുന്ന രോഗികളുടെ കണക്കുകള്‍ വൈകുന്നേരങ്ങളില്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനങ്ങളില്‍ ഇല്ലാതാകുന്നു. സംസ്ഥാനത്ത് മികച്ച പ്രതിരോധം ഉണ്ടെന്ന് വരുത്താനുള്ള ശ്രമമെന്നാണ് പ്രധാന ആരോപണം.

ജനുവരി 30ന് കൊല്ലത്ത് നാലു രോഗികള്‍ ഉണ്ടെന്നും അവരുടെ വിവരം മുഖ്യമന്ത്രി പിണറായി വിജയന്‍ മറച്ചുവെച്ചു എന്നുമാണ് ആര്‍എസ്പി നേതാവ് ഷിബു ബേബിജോണ്‍ ഫേസ് ബുക്കിലൂടെ വ്യക്തമാക്കിയത്. പാരിപ്പള്ളി മെഡിക്കല്‍കോളേജിലെ കൊറോണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മീനാറ വാര്‍ഡ് മെമ്പറെ മൂന്ന് ദിവസം കഴിഞ്ഞ് തിരികെ വിട്ടു,  വീട്ടുകാരുടെ സ്രവം പോലും ശേഖരിച്ചില്ല. തുടങ്ങിയ ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചു.

ഇടുക്കിയിലും സമാന സംഭവം ഉണ്ടായി. മൂന്ന് പോസിറ്റീവ് കേസുകളുണ്ടെന്ന് ജില്ലാ കളക്ടര്‍ രാവിലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വൈകുന്നേരം ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ നിഷേധിച്ചു. പുനഃപരിശോധനാ ഫലത്തില്‍ മൂന്ന് ഫലവും നെഗറ്റീവ് എന്നാണ് രണ്ട് ദിവസം കഴിഞ്ഞ് മുഖ്യമന്ത്രി വിശദീകരിച്ചത്. മൂന്നുപേരെയും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.

കോഴിക്കോടും കാസര്‍കോടും നേരത്തെ ഇത്തരം സംഭവങ്ങള്‍ ഉണ്ടായി. നിര്‍മ്മിതി കണക്കുകള്‍ പ്രതിരോധ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐഎംഎ) കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്‍കിയത് ഈ സംശയത്തെ ബലപ്പെടുത്തുന്നു.  

ഹോട്ട്‌സ്‌പോട്ടുകള്‍ പ്രഖ്യാപിക്കുന്നതും ഒഴിവാക്കുന്നതും കൃത്യമായ പരിശോധനകളിലൂടെ അല്ലെന്ന ആശങ്കയും വര്‍ധിക്കുന്നുണ്ട്. സാധാരണ പകര്‍ച്ചവ്യാധി ഘട്ടങ്ങളില്‍ ഒരു ലക്ഷം പേരുള്ള സ്ഥലത്ത് ഏറ്റവും കുറഞ്ഞത് 500 പേരുടെ എങ്കിലും സ്രവങ്ങള്‍ പരിശോധിച്ച് നെഗറ്റീവ് ആണെന്ന് ഉറപ്പ് വരുത്തണം. ആ സ്ഥലത്ത് ഒരാഴ്ചയക്കുള്ളില്‍ ആര്‍ക്കും പോസിറ്റീവ് ആകാതിരിക്കുകയും ഒരു ലക്ഷത്തിന് 100 പേരുടെ സ്രവമെങ്കിലും വീണ്ടും പരിശോധിച്ച് ഉറപ്പ് വരുത്തുകയും വേണം. എന്നാല്‍ സംസ്ഥാനത്ത് പലയിടങ്ങളിലും മൂന്ന് ദിവസം പോലും എടുക്കാതെ ഹോട്ട്‌സ്‌പോട്ടുകള്‍ മാറി മറിയുകയാണ്. മാത്രമല്ല ഇപ്പോഴും സ്രവ പരിശോധനകളുടെ എണ്ണത്തില്‍ കുറവ് എന്ന നിഗമനത്തിലാണ് ഐഎംഎ അടക്കമുള്ള സംഘടനകള്‍.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍covid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ചര്‍ച്ച വികസന മുരടിപ്പ്

പുതിയ വാര്‍ത്തകള്‍

വേനല്‍ച്ചൂട്: സ്കൂട്ടറിൽ യാത്ര ചെയ്യവെ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം: മലപ്പുറത്ത് യുവാവിന് പൊള്ളലേറ്റു

വനിതാ സംവരണ ബില്ലില്‍ പ്രതിപക്ഷത്തിന്റെ വഞ്ചന

മാധ്യമ രംഗത്തെ മൗലിക ചിന്തകന്‍

ബംഗാളിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാര്‍ഗ്രാമിലെ കടയില്‍ നിന്ന് പലഹാരം വാങ്ങുന്നു

മമത ബംഗാളിലെ സ്ത്രീകളെ വഞ്ചിച്ചു: മോദി

ഇന്ന് ബസവേശ്വര ജയന്തി: യുഗപ്രഭാവനായ പരിഷ്‌കര്‍ത്താവ്

ശ്രീകൃഷ്ണ അവഹേളനം കള്ളക്കേസുകള്‍ പിന്‍വലിക്കണം: വിഎച്ച്പി

ഉറുമ്പുശല്യം മാറ്റുന്ന കണ്ണൂരിലെ ഉറുമ്പച്ചന്‍ ക്ഷേത്രം

ആലുവ കടുങ്ങല്ലൂര്‍ രുഗ്മിണി സ്മൃതി ട്രസ്റ്റില്‍ രാഷ്ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗ് ഉദ്ഘാടനം ചെയ്ത ആസ്റ്റര്‍ മെഡിസിറ്റിയിലെ ഓങ്കോളജിസ്റ്റ് ഡോ. ദുര്‍ഗപൂര്‍ണയെ അഖില ഭാരതീയ സഹകാര്യവാഹിക അല്‍ക്ക ഇനേംദാര്‍ തിലകമണിയിച്ച് സ്വാഗതം ചെയ്യുന്നു

രാഷ്‌ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗിന് തുടക്കം

ചട്ടമ്പി സ്വാമിയുടെ സമാധി വാര്‍ഷികത്തിന്റെ ഭാഗമായി പന്മന ആശ്രമത്തില്‍ നടന്ന മഹാഗുരു സമാധിസ്മൃതി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ഋഷീശ്വരരുടെ സമാധിസ്ഥലങ്ങള്‍ യുവതയുടെ പഠനകേന്ദ്രങ്ങളാകണം: ഗവര്‍ണര്‍

ജന്മഭൂമി- ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.