ന്യൂദല്‍ഹി: 2032ലെ ഒളിമ്പിക് ഗെയിംസും മറ്റ് അന്താരാഷ്ട്ര മത്സരങ്ങളും നമ്മുടെ രാജ്യത്ത് തന്നെ നടത്താനുള്ള ശ്രമം ഇന്ത്യ ശക്തമാക്കുമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് നരീന്ദര്‍ ബാത്ര പറഞ്ഞു. കൊറോണ വൈറസ് വ്യാപനം ശമിക്കാനായി കത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2026 ലെ യൂത്ത് ഒളിമ്പിക് ഗെയിംസിനും 2032 ഒളിമ്പിക്സിനും രാജ്യം വളരെ ഗൗരവം നല്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2026 യൂത്ത് ഒളിമ്പിക്സിന്റെ ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ താല്‍പ്പര്യം ഇതിനകം തന്നെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയില്‍ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍, തായ്ലന്ഡ്, റഷ്യ, കൊളംബിയ എന്നിവിടങ്ങളില്‍ നിന്ന് ഇതിനായുള്ള മത്സരങ്ങള്‍ നേരിടുന്നതായും ബാത്ര പറഞ്ഞു. ഓസ്ട്രേലിയയിലെ ക്വീന്‍സ്ലാന്റ്, ഷാങ്ഹായ്, സിയോളും പ്യോങ്യാങ്ങും തമ്മിലുള്ള സംയുക്ത ബിഡും 2032 ലെ ഒളിമ്പിക്സിനായി തിരഞ്ഞെടുപ്പിനുണ്ട്.
എല്ലാ കായിക ഇനങ്ങളെയും ഒരുപോലെ ഉയര്‍ത്തികൊണ്ടു വരും. ഒരു കാലത്ത് ഒളിമ്പിക്സില്‍ എട്ട് സ്വര്‍ണം നേടിയ പുരുഷ ഹോക്കി ടീം 1980 ന് ശേഷം ആദ്യ നാലാം സ്ഥാനത്ത് പോലും ഫിനിഷ് ചെയ്ത്തിട്ടില്ല. അതുമാറും. ഈ ഒളിമ്പിക്സില്‍ പുരുഷ ടീം ഒരു മെഡല്‍ ഉയര്‍ത്തുന്നതിനായി കാത്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: