കൊച്ചി : കൂടംകുളം പദ്ധതിയുടെ കാര്യത്തിൽ മൻമോഹൻ സിംഗിനെ ഏറ്റവും കൂടുതൽ അപമാനിച്ചത് രാഹുൽ ഗാന്ധി ആണെന്ന് ജിതിൻ ജേക്കബ്. ഗ്രേറ്റ് നിക്കോബാർ ദ്വീപിലെ വികസനക്കാര്യത്തിൽ ചൈന, ഇന്ത്യയോട് നേരിട്ട് ആവശ്യപ്പെടാതെ കോൺഗ്രസിനെ കൊണ്ട് പറയിച്ചു എന്നതാണ് ശരിയെന്നും ജിതിൻ പറയുന്നു.
‘ ഇന്ത്യയുടെ തന്ത്രപ്രധാനമായ ആന്തമാൻ നിക്കോബാർ ദ്വീപുകളിലെ ഗ്രേറ്റ് നിക്കോബാർ ദ്വീപിൽ ഇന്ത്യ നിർമിക്കുന്ന 92000 കോടി രൂപയുടെ വമ്പൻ അടിസ്ഥാന വികസന പദ്ധതി ഉടൻ നിർത്തണം എന്ന് കോൺഗ്രസ് പാർട്ടി ആവശ്യപ്പെട്ടു എന്ന വാർത്ത ദേശീയ മാധ്യമങ്ങൾ ആദ്യം റിപ്പോർട്ട് ചെയ്യുന്നത് 2024 ജൂൺ മാസമാണ്.
ചൈന, ഇന്ത്യയോട് നേരിട്ട് ആവശ്യപ്പെടാതെ കോൺഗ്രസിനെ കൊണ്ട് പറയിച്ചു എന്നതാണ് ശരി..!
ഇപ്പോൾ രാഹുൽ ഗാന്ധി ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചരണം പോലും വേണ്ടെന്ന് വെച്ച് ആന്തമാൻ നിക്കബാർ ദ്വീപുകളിലെ പദ്ധതി പ്രദേശത്ത് പോയി പദ്ധതി നടപ്പാക്കാതിരിക്കാൻ അവിടുത്തെ ഗോത്ര ജനതയെ ഇളക്കി വിടുന്നു. അതിന് വലിയ കവറേജ് നൽകി വിദേശ മാധ്യമങ്ങളും, കേരള മാപ്രകളും.
ഇന്ത്യയിൽ ഏത് പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചാലും അതിനെതിരെ കോടതിയിൽ പോകുന്ന ആളുകൾ ഇതിനെതിരെയും കോടതികളിൽ പോയി. പക്ഷെ The National Green Tribunal (NGT) ഇവരുടെ വാദങ്ങളെ തള്ളിക്കളയുകയും 2026 ഫെബ്രുവരി അവസാനം പാരിസ്ഥിതിക അനുമതി നൽകുകയും ചെയ്തു. ഇതിന് തന്നെ 5 വർഷം വേണ്ടി വന്നു എന്നോർക്കണം. അതായത് 5 വർഷം അവർക്ക് ഈ പദ്ധതി വൈകിപ്പിക്കാൻ ആയി..!
ഏകദേശം 1 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികളിൽ International Container Transshipment Terminal (ICTT), ഗ്രീൻഫീൽഡ് അന്താരാഷ്‌ട്ര വിമാനത്താവളം, 450 മെഗാ വാട്ട് സോളാർ പവർ പ്രൊജക്റ്റ് ഉൾപ്പെടെയുണ്ട്.
ചൈനയുടെ 75-80% ഊർജ്ജ ആവശ്യങ്ങളും നിറവേറ്റുന്നത് ഈ പാതയാണ് എന്നത് ഓർക്കണം.
ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനയുടെ സ്വാധീനം കുറയ്‌ക്കാനും, ചൈനയ്‌ക്ക് മേൽ സൈനികമായി തന്നെ ആധിപത്യം സ്ഥാപിക്കാനും, അതുപോലെ ആ മേഖലയുടെ സമഗ്ര വികസനത്തിനും വേണ്ടിയുള്ള പദ്ധതിയാണ് ഇത്.
ഈ പദ്ധതി വന്നാൽ പ്രകൃതിക്ക് ദോഷം ചെയ്യും, വനം നശിക്കും എന്നൊക്കെയാണ് കോൺഗ്രസിന്റെ (ചൈനയുടെ) വാദങ്ങൾ…!
പദ്ധതിക്ക് വേണ്ട പാരിസ്ഥിതിക അനുമതി പ്രകാരം, പദ്ധതിക്ക് വേണ്ടി മരങ്ങൾ മുറിച്ചു മാറ്റിയാൽ അതിൽ കൂടുതൽ മരങ്ങൾ വെച്ചു പിടിപ്പിക്കണം എന്നതടക്കം നിർദേശങ്ങൾ ഉണ്ട്.
ഈ പദ്ധതി നടപ്പിലാക്കുക 166.10 sq km ഏരിയയിൽ ആണ്. ആകെ കരഭൂമിയുടെ 18% സ്ഥലത്ത്. പദ്ധതിയുടെ ഡ്രാഫ്റ്റ് പ്രകാരം ഏകദേശം 68 കുടുംബങ്ങളെ ആണ് മാറ്റി പാർപ്പിക്കേണ്ടി വരുന്നത്.
ഇത്രയും കാലം പദ്ധതിക്ക് അനുകൂലമായിരുന്ന അവിടുത്തെ ഗോത്ര വിഭാഗങ്ങളെ കുത്തിത്തിരിപ്പ് ടീം പതിവുപോലെ ഇളക്കി വിട്ടിരിക്കുകയാണ്. അവിടുത്തെ ഗോത്ര കൗൺസിൽ ഈ പദ്ധതിക്ക് വേണ്ട ”no objection certificate” 2022 ൽ നൽകിയതാണ് എന്നോർക്കണം.
2024 മുതൽ ‘മനോരമ’ ഈ പദ്ധതിക്ക് എതിരെ നിരന്തരം വാർത്ത കൊടുത്തിരുന്നു. ഈ പദ്ധതി ഒരിക്കലും നടപ്പാക്കാൻ പാടില്ല എന്ന വാശി രാഹുൽ ഗാന്ധിക്കണോ, മനോരമയ്‌ക്ക് ആണോ എന്ന് ചോദിച്ചാൽ ഉത്തരം നൽകാൻ പ്രയാസമാണ്..!
വിദേശ പണം വാങ്ങി നമ്മുടെ രാജ്യത്തിന്റെ വികസനം തടസ്സപ്പെടുത്തുന്ന ശക്തികളുടെ പ്രവർത്തനം എത്രത്തോളം നമ്മുടെ രാജ്യത്തെ പുറകോട്ടടിച്ചു എന്നത് ഗുജറാത്തിന്റെ കാര്യം തന്നെ നോക്കിയാൽ മതി. 2001 ൽ ഗുജറാത്തിലെ 20% ഗ്രാമങ്ങളിലും വൈദ്യുതി പോലും എത്തിയിരുന്നില്ല. ജല ദൗർലഭ്യം കാരണം എന്നും വരൾച്ച ആയിരുന്നു ഗുജറാത്തിന്റെ വടക്കും, പടിഞ്ഞാറും മേഖലകളിൽ. കുടിവെള്ളം തേടി ഗ്രാമീണ ജനത കിലോമീറ്ററുകൾ സഞ്ചരിക്കുന്നതും, കൃഷി ചെയ്യാൻ വെള്ളം കിട്ടാതെ കർഷകർ ദുരിതം അനുഭവിക്കുന്നതും സ്ഥിരം കാഴ്ച ആയിരുന്നു.
2001നരേന്ദ്ര മോഡി ഗുജറാത്തിന്റെ മുഖ്യമന്ത്രി ആയതോടെ നർമദ നദിയിലെ ജലം ഗുജറാത്തിന്റെ വരണ്ട പ്രദേശങ്ങളിൽ എത്തിക്കാനുള്ള പദ്ധതിക്ക് ജീവൻ വെച്ചു. ‘വെള്ളം കിട്ടാതെ ജനങ്ങൾ ചത്താലും കുഴപ്പമില്ല പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല’ എന്ന വാശിയിൽ ആക്റ്റീവിസ്റ്റുകൾ എന്ന പുന്നാര മക്കളും, മാപ്രകളും പദ്ധതിക്ക് എതിരായി നില ഉറപ്പിച്ചു.
പക്ഷെ മോഡി കുലുങ്ങിയില്ല, പദ്ധതി നടപ്പിലാക്കി. അതോടെ അന്ന് വരെ ജല ദൗർലഭ്യം നേരിട്ട സ്ഥലങ്ങളിൽ എല്ലാം വെള്ളം എത്തി. പതിറ്റാണ്ടുകൾക്ക് മുൻപ് നടപ്പാക്കേണ്ട പദ്ധതി ആണ് അവർ അത്രയും കാലം വൈകിപ്പിച്ചത്.
https://www.facebook.com/share/v/1DSjJdGUUH/
കൂടംകുളം പദ്ധതി, വിഴിഞ്ഞം പദ്ധതി, സ്റ്റേർലൈറ്റ് പദ്ധതി എല്ലാം അവർ തകർക്കാൻ ശ്രമിച്ചു. പക്ഷെ രാജ്യം അതെല്ലാം അതിജീവിച്ചു. കൂടംകുളം പദ്ധതിയുടെ കാര്യത്തിൽ മൻമോഹൻ സിംഗ് എടുത്ത നിലപാട് എന്താണെന്ന് പോലും അറിയാത്ത വെറും പോങ്ങൻ ആണോ രാഹുൽ ഗാന്ധി എന്ന് ആരെങ്കിലും കരുതുന്നു എങ്കിൽ, മൻമോഹൻ സിംഗിനെ ഏറ്റവും കൂടുതൽ അപമാനിച്ചത് രാഹുൽ ഗാന്ധി ആണെന്ന കാര്യം മറക്കരുത് എന്നേ പറയാനുള്ളൂ.
ഒരുപക്ഷെ ‘കൂടംകുളം പദ്ധതി’ നടപ്പാക്കാൻ മൻമോഹൻ സിംഗ് എടുത്ത കടുത്ത തീരുമാനം ആയിരിക്കാം രാഹുൽ ഗാന്ധിക്ക് മൻമോഹൻ സിംഗിനോട് ഇത്രയും ദേഷ്യം തോന്നാൻ കാരണം..!
രാഹുൽ ഗാന്ധിക്കും കൂട്ടർക്കും കുറച്ചു കാലം ഈ പദ്ധതി വൈകിപ്പിക്കാൻ കഴിയുമായിരിക്കും. മനോരമയും, മീഡിയ വണ്ണും ഒക്കെ പദ്ധതിക്ക് എതിരെ നിരന്തരം കുരയ്‌ക്കുമായിരിക്കും, രാഹുൽ ഗാന്ധി പദ്ധതിയെ എതിർക്കുന്നത് കൊണ്ട് സഭകളും ഈ പദ്ധതിക്ക് എതിരെ രംഗത്ത് വരുമായിരിക്കും. പക്ഷെ ഇതും രാജ്യം അതിജീവിക്കും.
ആന്തമാൻ നിക്കോബാർ ദ്വീപുകളിലെ ഗ്രേറ്റ് നിക്കോബാർ ദ്വീപിൽ ഇന്ത്യ നിർമിക്കുന്ന 92000 കോടി രൂപയുടെ ഈ വമ്പൻ അടിസ്ഥാന വികസന പദ്ധതി രാജ്യം നടപ്പാക്കുക തന്നെ ചെയ്യും.
നരേന്ദ്ര മോഡിയാണ് രാജ്യം ഭരിക്കുന്നത്. കൊടിയേറ്റം പുള്ളി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും. രാഹുൽ ഗാന്ധിക്കും കൂട്ടർക്കും ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്ക്.‘ എന്നാണ് ജിതിന്റെ വാക്കുകൾ.
















