Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആ മൂന്നു രോഗികള്‍ എവിടെ? കളക്ടര്‍ സ്ഥിരീകരിച്ചത് മുഖ്യമന്ത്രി തള്ളി

ഗുരുതരമായ വിഷയം മൂടിവെയ്‌ക്കാന്‍ ശ്രമിച്ചതിനാല്‍ ഇന്നലെ രാവിലെ മാധ്യമ പ്രവര്‍ത്തകര്‍ ഇടപെട്ടിരുന്നു. ഇതോടെയാണ് ജില്ലാ കളക്ടര്‍ മൂന്നു പേര്‍ക്കു കൂടി രോഗമുണ്ടെന്ന് വെളിപ്പെടുത്തിയത്. മുഖ്യമന്ത്രി ഇത് സ്ഥിരീകരിക്കാത്തതോടെ മൂന്നു പേരെ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായിട്ടുണ്ട്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 29, 2020, 11:04 am IST
inKerala

മൂലമറ്റം: ഇടുക്കിയിലെ ആ മൂന്നു കൊറോണ രോഗികള്‍ എവിടെപ്പോയി? വനിത കൗണ്‍സിലറടക്കം മൂന്ന് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ഇന്നലെ രാവിലെ കളക്ടര്‍ എച്ച്. ദിനേശന്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ വൈകിട്ടത്തെ പതിവു വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി കളക്ടറുടെ പ്രസ്താവന തള്ളുകയാണ് ചെയ്തത്.  

ഗുരുതരമായ വിഷയം മൂടിവെയ്‌ക്കാന്‍ ശ്രമിച്ചതിനാല്‍ ഇന്നലെ രാവിലെ മാധ്യമ പ്രവര്‍ത്തകര്‍ ഇടപെട്ടിരുന്നു. ഇതോടെയാണ് ജില്ലാ കളക്ടര്‍ മൂന്നു പേര്‍ക്കു കൂടി രോഗമുണ്ടെന്ന് വെളിപ്പെടുത്തിയത്. മുഖ്യമന്ത്രി ഇത് സ്ഥിരീകരിക്കാത്തതോടെ മൂന്നു പേരെ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായിട്ടുണ്ട്.

തിങ്കളാഴ്ചത്തെ പത്രസമ്മേളത്തില്‍ മുഖ്യമന്ത്രി ഇടുക്കിയില്‍ നാല് കൊറോണ കേസുകള്‍ സ്ഥിരീകരിച്ചിരുന്നു. രാത്രി 11നാണ് മൂന്ന് കേസുകള്‍ കൂടി ഉണ്ടെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ഫോണ്‍ വന്നത്. തൊടുപുഴ നഗരസഭ കൗണ്‍സിലര്‍, തൊടുപുഴ ജില്ലാ ആശുപത്രിയിലെ നഴ്‌സ്, ബെംഗളൂരുവില്‍ നിന്ന് വന്ന ഇടുക്കി നാരകക്കാനം സ്വദേശി എന്നിവര്‍ക്ക് പോസിറ്റീവാണെന്നും ഇവരെ ആശുപത്രിയിലേക്ക് മാറ്റണമെന്നുമായിരുന്നു അറിയിപ്പ്.  

ജനപ്രതിനിധിക്കും നഴ്‌സിനും രോഗം സ്ഥിരീകരിച്ചതോടെ വളരെ വേഗത്തില്‍ തന്നെ നടപടി എടുത്തു. ആശുപത്രിയിലെ ഒപിയും അടച്ചു. എല്ലാം മുഖ്യമന്ത്രി പറഞ്ഞ ശേഷമാണ് പുറത്ത് വരുന്നതെന്ന പതിവ് ഇതോടെ തെറ്റി. കൃത്യസമയത്ത് വാര്‍ത്ത പുറത്ത് വന്നതിനെ പ്രതിപക്ഷ നേതാക്കള്‍ അടക്കം അഭിനന്ദിക്കുകയും ചെയ്തു.  

ഇതോടെ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി ഇത് തള്ളി. മാത്രമല്ല ഒരു ഫലം കൂടി വന്ന ശേഷമേ ഉറപ്പിക്കാനാകൂവെന്നും പറഞ്ഞു. താന്‍ പറയാതെ ഫലം വന്നതിലുള്ള കടുത്ത നീരസമാണ് മുഖ്യമന്ത്രി ഇന്നലെ കാട്ടിയതെന്നാണ് ആരോപണം. കളക്ടര്‍ ഫലം പുറത്ത് വിട്ടതിനെ തുടര്‍ന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരെയടക്കം  ശാസിച്ചതായാണ് സൂചന.

ആശയക്കുഴപ്പമില്ല: കളക്ടര്‍

തൊടുപുഴ: സംഭവത്തില്‍ ആശയക്കുഴപ്പമില്ലെന്നാണ് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്റെ പ്രതികരണം. ആശുപത്രിയിലുള്ളവരുടെ സ്രവം വീണ്ടും പരിശോധനയ്‌ക്കെടുത്തതായും ഇതിന്റെ ഫലം ഇന്ന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫലം വന്നിട്ടും ഇവരെ ആശുപത്രിയിലാക്കത്തത് വലിയ വീഴ്ചയാകുമെന്ന് കണ്ടാണ് നടപടി എടുത്തതെന്നും വാര്‍ത്ത പുറത്ത് വിട്ടതെന്നും കളക്ടര്‍ വ്യക്തമാക്കി.

Tags: കേരള സര്‍ക്കാര്‍idukkiPinarayi Vijayan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Idukki

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

Mullaperiyar Dam. File photo: Manorama
Kerala

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

പുതിയ വാര്‍ത്തകള്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

ഗാന്ധിജിയുടെ യോഗത്തില്‍ പ്രാര്‍ത്ഥന ചൊല്ലിയ പങ്കജാക്ഷിയമ്മ അന്തരിച്ചു

ഇന്നും മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി; എസ്എഫ്‌ഐയുടെ ആഭാസ സമരം

വിദേശ വാണിജ്യ വളർച്ചയും തൊഴിൽ വിജയവും: സമ്പൂർണ്ണ രാശിഫലം

ബംഗ്ലാദേശില്‍ വൈദ്യുതി ക്ഷാമം; ഭാരത സഹായം തേടി

ബ്രസല്‍സില്‍ കശ്മീരി പ്രവാസികള്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ നിന്ന് ഐക്യരാഷ്ട്രസഭയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയപ്പോള്‍

പിഒകെ പ്രതിഷേധം രാജ്യാന്തര വേദിയിലേക്ക്; ബ്രസല്‍സില്‍ കശ്മീരി പ്രവാസികളുടെ മാര്‍ച്ച്

ലഷ്‌കര്‍ ഭീകരന്‍ കുഴഞ്ഞുവീണ് മരിച്ചു; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ മരണം

ഉത്തരാഖണ്ഡ് ചാമോലിയിൽ തുരങ്കം തകർന്ന് അപകടം: ഏഴ് മരണം, 14 പേർക്ക് പരിക്ക്

മുന്‍ പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ്
(നടുക്ക്) ലഷ്‌കര്‍ ഭീകരര്‍ക്കൊപ്പം

ഭാരതത്തെ തകര്‍ക്കുമെന്ന് ലഷ്‌കര്‍ വേദിയില്‍ മുന്‍ പാക് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.