Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

വെള്ളിക്കുടിലിലെ വള്ളിക്കാഴ്ചകള്‍

പ്രകൃതിദത്തമായ വാസ്തുവിദ്യ കൊണ്ട് സമ്പന്നമായ കേരളത്തിലെ മനോഹരമായ പച്ചപ്പ് നിറഞ്ഞ പട്ടണം വയനാടിന്റെ അതിശയകരമായ സവിശേഷതയാണ്. എല്ലായിടത്തുനിന്നുമുള്ള യാത്രക്കാര്‍ സമാധാനത്തിനും ശാന്തതയ്‌ക്കും വേണ്ടി ഇവിടെ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നു. കോഴിക്കോട്ടു നിന്ന് ഏകദേശം രണ്ടര മണിക്കൂര്‍ യാത്ര ചെയ്താണ് വയനാട്ടിലെ ഈ പ്രകൃതിരമണീയമായ റിസോര്‍ട്ടില്‍ എത്തിച്ചേര്‍ന്നത്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 27, 2020, 04:03 pm IST
in Travel

മനസ്സിനാനന്ദമേകുന്ന യാത്രകളാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ മുതല്‍ക്കൂട്ട്.  ആഴമുള്ളതാവണം യാത്രകള്‍. യാത്രകളില്‍ വിടരുന്ന ചിരികളില്‍ ചിലതു നമ്മള്‍ പണം കൊടുത്തു വാങ്ങുന്നവയാണ്. വയനാട്ടിലെ ഈ സില്‍വര്‍ വുഡ്സ് റിസോര്‍ട്ടിന്റെ ഭംഗിയെക്കുറിച്ചൊന്നും പറയുന്നില്ല. തേയില തോട്ടവും കരിമീനും, ആതിഥ്യത്തിന്റെ നിറഞ്ഞ ചിരിയുമായി ഞങ്ങളെ വരവേല്‍ക്കാന്‍ നില്‍ക്കുന്നു സില്‍വര്‍ വുഡ്സ് റിസോര്‍ട്ടിലെ തോമസ് ചേട്ടനുംകൂട്ടാളികളും!  നഗരജീവിതത്തിന്റെ ഭ്രാന്തമായ ഓട്ടത്തിനിടെ മനസ്സിനാനന്ദവും കണ്ണിനു കുളിര്‍മയും പകര്‍ന്നുതന്ന സ്ഥലമാണ് വയനാട്ടിലെ സില്‍വര്‍ വുഡ്സ് റിസോര്‍ട്ട്.

തികച്ചും അതിശയകരമായ ലൊക്കേഷന്‍, പ്രകൃതിദൃശ്യങ്ങളും കാഴ്ചകളും. ഒന്ന് കണ്ടനുഭവിച്ചറിയേണ്ടതു തന്നെ! ഞങ്ങള്‍ ഒരു കൂട്ടം സുഹൃത്തുക്കള്‍ മുപ്പത്തിരണ്ട് സീറ്റുള്ള ബസില്‍ കോഴിക്കോട്ടു നിന്ന് ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെ വയനാട്ടിലേക്ക് യാത്ര തിരിച്ചു.  

പ്രകൃതിദത്തമായ വാസ്തുവിദ്യ കൊണ്ട് സമ്പന്നമായ കേരളത്തിലെ മനോഹരമായ പച്ചപ്പ് നിറഞ്ഞ പട്ടണം വയനാടിന്റെ അതിശയകരമായ സവിശേഷതയാണ്. എല്ലായിടത്തുനിന്നുമുള്ള യാത്രക്കാര്‍ സമാധാനത്തിനും ശാന്തതയ്‌ക്കും വേണ്ടി ഇവിടെ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നു.

കോഴിക്കോട്ടു നിന്ന് ഏകദേശം രണ്ടര മണിക്കൂര്‍ യാത്ര ചെയ്താണ് വയനാട്ടിലെ ഈ പ്രകൃതിരമണീയമായ റിസോര്‍ട്ടില്‍ എത്തിച്ചേര്‍ന്നത്. റിസോര്‍ട്ടിന്റെ പൂമുഖത്തുതന്നെ ഞങ്ങളെ സ്വീകരിക്കാന്‍ അവിടത്തെ തോട്ടത്തിലുണ്ടായ ഫ്രഷ് പാഷന്‍ ഫ്രൂട്ട് ജ്യൂസും പച്ചമുളക് ബജ്ജിയുമായി നില്‍ക്കുന്നുണ്ടായിരുന്നു മെയിന്‍ ഷെഫ് ആയ വിജയന്‍ ചേട്ടന്‍.

എല്ലാവര്‍ക്കും നല്ല യാത്രാക്ഷീണം ഉണ്ടായതുകൊണ്ട് ഓരോരുത്തര്‍ക്കും മാറ്റിവെച്ച കൊച്ചു കൊച്ചു മുറികളില്‍ പോയി കുറച്ചുനേരം മയങ്ങി. ഓരോ മുറിക്കും അതിന്റേതായ സവിശേഷതകളുണ്ട്.   ഒന്നിനെ മറ്റൊന്നായി താരതമ്യപ്പെടുത്താനോ നിരയില്‍ നിര്‍ത്താനോ പ്രയാസമായിരുന്നു. അത്രയേറെ സവിശേഷതകളാണ് ഒരോ മുറിക്കും.

റിസോര്‍ട്ടിന്റെ മധ്യഭാഗത്തായി ഒരു നല്ല സ്വിമ്മിങ് പൂള്‍ തന്നെ പണിചെയ്തിരിക്കുന്നു. വൈകുന്നേരം എല്ലാവരും കുറച്ചുനേരം പൂളില്‍ കുളിക്കാനായി ഇറങ്ങി.  സായാഹ്നങ്ങളില്‍ ചെറിയ മഴ അതിജീവനമന്ത്രമായി കാടിനു ചേലു ചാര്‍ത്തുന്ന സാന്ത്വന സ്പര്‍ശമായി പ്രകൃതിയുടെ കരസ്പര്‍ശമായി പെയ്തു നില്‍ക്കും. റിസോര്‍ട്ടിന്റെ വടക്കു വശത്തായി നൂറു പേര്‍ക്ക് ഇരിക്കാന്‍ പറ്റിയ നല്ലൊരു ഓഡിറ്റോറിയം ഉണ്ട്. നീന്തല്‍ കുളത്തിലെ ഉല്ലാസം കഴിഞ്ഞ് എല്ലാവരും ഉടുത്തൊരുങ്ങി ആഡിറ്റോറിയത്തിലേക്ക് പോയി. അവിടെ പാട്ടും കൂത്തും ബഹളവുമായി ഏകദേശം രാത്രി ഒരു മണിക്കാണ് ഞങ്ങള്‍ തിരിച്ചു മുറികളിലേക്ക് പോയത്. അന്നത്തെ ഡിന്നര്‍ സ്‌പെഷ്യല്‍ കൊഞ്ചു മപ്പാസും ചെമ്മീന്‍ ബോണ്ടയും. അടുത്തെങ്ങും ഇത്തരമൊരു സ്വാദിഷ്ടവിഭവം ഞങ്ങളാരും കഴിച്ചിട്ടില്ല. അത്രയ്‌ക്ക് രുചിയുള്ളതായിരുന്നു ഓരോ വിഭവവും.

ഡിന്നര്‍ കഴിഞ്ഞ് അടുക്കളയുടെ അകത്തേക്ക് തോമസ് ചേട്ടന്‍ ഞങ്ങളെ കൂട്ടികൊണ്ടുപോയി. വലിയ വിസ്താരമുള്ള കിച്ചന്‍! മത്സ്യമാംസങ്ങള്‍ കേടാകാതെ സൂക്ഷിക്കാനായി വലിയൊരു ഫ്രീസര്‍ മുറി വേറെ പണി കഴിപ്പിച്ചിട്ടുണ്ട്. എന്തായാലും ഈ പ്രകൃതിദത്തമായ റിസോര്‍ട്ടും അവിടുത്തെ രുചിയേറിയ ഭക്ഷണവും, ചുറ്റുമുള്ള പ്രകൃതി രമണീയമായ തേയില തോട്ടവും അനുഭവിച്ചറിയേണ്ട വള്ളിക്കാഴ്ചകള്‍ തന്നെ! പച്ചപ്പുതപ്പിട്ട വയലേലകള്‍, തെങ്ങിന്‍ തോപ്പുകള്‍, വാഴത്തോപ്പുകള്‍, കൃഷിയിടങ്ങള്‍ ഇതെല്ലാം റിസോര്‍ട്ടിന്റെ ഭംഗിയും കൗതുകവും കൂട്ടുന്നു.

രാത്രിയിലെ ആട്ടവും പാട്ടും കൂത്തുംകൊണ്ട് ഞങ്ങള്‍ നേരം പുലര്‍ന്നതറിഞ്ഞില്ല. പിറ്റേദിവസം ഞങ്ങളെല്ലാവരും ഏകദേശം ഒമ്പതു മണിയോടെ ബ്രേക്ഫാസ്റ്റ് കഴിക്കാനായി അവിടത്തെ റെസ്റ്ററന്റില്‍ പോയി. അവിടെ ഇരിക്കുമ്പോഴുള്ള പ്രകൃതിഭംഗി പറഞ്ഞറിയിക്കേണ്ടതുതന്നെ. വിഭവസമൃദ്ധമായ പ്രാതലും കഴിച്ച് ഞങ്ങളവിടത്തെ ടീ മ്യൂസിയത്തിലേക്ക് നടന്നു. വലിയ തേയിലത്തോട്ടങ്ങള്‍, ചായ നിര്‍മ്മാണ പ്രക്രിയ, അതിന്റെ അവസാന ഉത്പാദനം എന്നിവ വയനാട്ടിലെ ഏറ്റവും പഴയ തേയില ഫാക്ടറിയില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും.

ടീ മ്യൂസിയത്തില്‍ ഞങ്ങള്‍ വൈവിധ്യമാര്‍ന്ന ചായ ആസ്വദിക്കുകയും, സ്‌നേഹത്തോടും സന്തോഷത്തോടുംകൂടി ഒരു ചായ സത്കാരം അനുഭവിക്കുകയും ചെയ്തു. ടീ മ്യൂസിയത്തില്‍ നിന്ന് ഏകദേശം ഉച്ചയോടെ ഞങ്ങള്‍ താമസസ്ഥലത്തു തിരിച്ചെത്തി. റിസോര്‍ട്ടിലെ  വിഭവസമൃദ്ധമായ ഉച്ചയൂണും കഴിച്ച് ഞങ്ങള്‍ കോഴിക്കോട്ടേക്ക് യാത്ര തിരിച്ചു.

അതിശയകരമായ ആതിഥ്യം. താറുമാറായ നഗരത്തില്‍ താമസിക്കുന്ന ആളുകള്‍ക്ക് വയനാട്ടിലെ  ഇവിടം സന്ദര്‍ശിക്കുന്നതിലൂടെ ഉന്മേഷം ലഭിക്കും. ശാന്തതയും സുഖകരമായ അന്തരീക്ഷവും  ഞങ്ങള്‍ക്കൊരു അദ്ഭുതകരമായ അനുഭവമായിരുന്നു.  ഈ റിസോര്‍ട്ടിലെ താമസം മനസ്സിനും ശരീരത്തിനും കുളിര്‍മയേകുന്നതു തന്നെയായിരുന്നു.

റിസോര്‍ട്ടില്‍നിന്നും പെട്ടിയും സാമാനങ്ങളും പായ്‌ക്ക് ചെയ്തു മടങ്ങുമ്പോള്‍ അവിടത്തെ റൂം ബോയ് രാജുവിന്റെ മുഖം മനസ്സില്‍ ബാക്കിയായി. നന്ദി എന്നൊരു വാക്കിന്റെ ബലത്തില്‍ ഇങ്ങനെ ചിലരെങ്കിലും മനസ്സില്‍ കയറുമ്പോഴാണ് യാത്ര അര്‍ഥവത്താവുന്നത്. മറക്കാനാവാത്ത അനുഭവങ്ങള്‍, വ്യക്തികള്‍… കാലമെത്ര കഴിഞ്ഞാലും ഇത്തരം ഓര്‍മകള്‍ മനസ്സില്‍ മായാതെ കിടക്കും.

കവിതാ സംഗീത്

Tags: വയനാട്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ; കോഴിക്കോട്,വയനാട്,മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി,വെളളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലും അവധി

Kerala

മിന്നുമണിക്ക് ആദരവുമായി ജന്മനാട്; മൈസൂര്‍ ജംഗ്ഷന്‍ ഇനി മിന്നുമണി ജംഗ്ഷന്‍

Kerala

മഴ: വയനാട് ജില്ലയിലെ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

India

മോദി പരാമര്‍ശം അനുകൂല വിധി തന്നില്ലെങ്കില്‍ ജനപ്രതിനിധിയായ താനില്ലാതെ വയനാട്ടിലെ ജനങ്ങള്‍ വല്ലാതെ കഷ്ടപ്പെടുമെന്ന് രാഹുല്‍ ഗാന്ധി

Kerala

നിലമ്പൂരില്‍ ഗോത്രജനതയുടെ സമരം: ഇവിടെ ഒരു സര്‍ക്കാരുണ്ടോ? അന്‍വര്‍ ഞങ്ങളെ തിരിഞ്ഞ് നോക്കിയിട്ടില്ല

പുതിയ വാര്‍ത്തകള്‍

ഹോട്ട്സ്റ്റാർ സ്പെഷ്യൽസ് ‘ലാൻഡ് ഓഫ് ഫുട്ബോൾ’ ജൂലൈ 10 മുതൽ ജിയോഹോട്ട്സ്റ്റാറിൽ

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം DQ41 ടൈറ്റിലും ഫസ്റ്റ് ലുക്കും നാളെ

ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിന്റെ ബെസ്റ്റ് ഡോക്യുമെൻ്ററി നോമിനേഷനിൽ ‘ഞാൻ രേവതി തെരഞ്ഞെടുക്കപ്പെട്ടു

ഇതെന്ത് ഭ്രാന്ത് ? സ്വന്തം പാർട്ടി പ്രവർത്തകരെ പൊതിരെ തല്ലി മമത ബാനർജി ; കാളിഘട്ടിലെ റാലിക്കിടെ പാർട്ടി പ്രവർത്തകന്റെ മുഖത്തടിക്കുന്ന വീഡിയോ വൈറൽ

ഇന്ത്യ-ഓസ്ട്രേലിയ പങ്കാളിത്തം : നിക്ഷേപം, നവീകരണം, ശുദ്ധമായ ഊർജ്ജം എന്നിവയുടെ പുതിയ യുഗത്തിന് അടിത്തറയിടുമെന്ന് പ്രധാനമന്ത്രി മോദി

മഴയിലും വഴിയോരത്തിടം പിടിച്ച് ഞാവല്‍ പഴം; വില അൽപ്പം കൂടുതലാണെങ്കിലും നാവു കറുക്കും വരെ രുചിയോടെ നുണയാം

ഓളപരപ്പിലേക്ക് ആര്‍പ്പൂക്കര ചുണ്ടനും…ആഗസ്ത് 2ന് നീരണിയും, അവസാനഘട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

പ്രതിപക്ഷ പാർട്ടികൾ മുസ്ലീങ്ങളുടെ പേരിൽ വോട്ട് ബാങ്ക് രാഷ്‌ട്രീയം കളിക്കുന്നു ; ഇടതുപക്ഷത്തിന്റെ പാറ്റ പാർട്ടി സ്‌നേഹത്തെയും വിമർശിച്ച് കിരൺ റിജിജു

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു; ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചെന്ന് ബന്ധുക്കൾ, കുട്ടി ഇന്ന് നാട്ടിലെത്തേണ്ടതായിരുന്നെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.