Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

നാല് വകുപ്പുകള്‍ കൈകോര്‍ത്തു, ജവാദിന് മരുന്ന് എത്തിയത് മുംബൈയില്‍ നിന്ന്

രാജ്യത്തിന്റെ പ്രധാനപ്പെട്ട നാല് വകുപ്പുകള്‍ നടത്തിയ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ അവസാനിച്ചത് ഒരു രക്താര്‍ബുദരോഗിയുടെ മരുന്നിനായുള്ള കാത്തിരിപ്പാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2020, 11:34 am IST
inKozhikode
ജവാദ് നന്ദി അറിയിക്കാന്‍ മുക്കം അഗ്‌നി രക്ഷാ നിലയത്തിലെത്തിയപ്പോള്‍

ജവാദ് നന്ദി അറിയിക്കാന്‍ മുക്കം അഗ്‌നി രക്ഷാ നിലയത്തിലെത്തിയപ്പോള്‍

മുക്കം: കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് മുക്കം അഗ്‌നി രക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ നടുത്തൊടികയില്‍ വിജയന് ഒരു ഫോണ്‍ വന്നത്. ഫോണിന്റെ മറുഭാഗത്ത് ഒരു പഴയ സന്നദ്ധ സേനാംഗം. തന്റെ സുഹൃത്തായ എടവണ്ണപ്പാറ സ്വദേശി ജവാദിന് രക്താര്‍ബുദത്തിന് മുംബെയില്‍ നിന്നും ഒരു മരുന്ന് എത്തിക്കണം. ലോക്ഡൗണായതിനാല്‍ മരുന്ന് കൊണ്ടുവരാന്‍ ഒരു രക്ഷയുമില്ല. എങ്ങിനെയെങ്കിലും സഹായിക്കണം.  

റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ ഒന്നര ലക്ഷത്തോളം  രൂപ വിലയുള്ള മരുന്നാണ്. മരുന്ന്  മുംബൈ താനെക്ക് സമീപമുള്ള ഒരു ഫാര്‍മസ്യൂട്ടിക്കല്‍  കമ്പനി നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. പക്ഷെ ഒരു ഉപാധി, നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മരുന്നിന്റെ ഒഴിവായ ആറ് ബോട്ടിലുകള്‍ കമ്പനിയിലെത്തിക്കണം. ഗതാഗതത്തിന് തടസ്സമുള്ള ഈ സമയത്ത് കിലോമീറ്ററുകള്‍ അപ്പുറത്തേക്കും അവിടെ നിന്ന് ഇങ്ങോട്ടും മരുന്ന് എങ്ങനെ എത്തിക്കും.  

ശ്രമിക്കാമെന്ന് മറുപടി പറഞ്ഞ് ഫോണ്‍ വെച്ച നടുതൊടികയില്‍ വിജയനും  അഗസ്ത്യന്‍മുഴി സ്വദേശിയായ റൈനീഷ് നീലാംബരിയും ഉടന്‍ തന്നെ തന്റെ സുഹൃത്ത് ഇന്ത്യന്‍ ആര്‍മിയിലെ മേജര്‍ റിനൂപിനെ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചു. മരുന്ന് ഉള്‍പ്പെടെ ലഭിക്കാതെ ആരും ബുദ്ധിമുട്ടിലാവരുതെന്ന സംസ്ഥാന അഗ്‌നി രക്ഷാ മേധാവിയുടെ നിര്‍ദേശവും മുക്കം അഗ്‌നി രക്ഷാ സേനക്ക് കരുത്തായി. വിവരമറിഞ്ഞപ്പോള്‍  രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരന്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ഈ ദൗത്യം ഏറ്റെടുക്കുകയായിരുന്നു.  

ബോട്ടിലുമായി മുംബെയിലേക്കും തിരിച്ചും രണ്ട് യാത്രകള്‍ പ്രായോഗികമല്ലന്ന് മനസിലാക്കിയ റിനൂപ് മരുന്ന് കമ്പനിയുമായി ബന്ധപ്പെട്ടു. കാര്യങ്ങള്‍ ബോധ്യപ്പെട്ട കമ്പനി തല്‍ക്കാലം ബോട്ടിലുകള്‍ ഇല്ലാതെ തന്നെ മരുന്ന് നല്‍കാമെന്ന് സമ്മതിക്കുകയും ചെയ്തു. ലോക്ഡൗണ്‍ കഴിഞ്ഞ് മേജര്‍ റിനൂപിന്റെ ഉത്തരവാദിത്വത്തില്‍ ബോട്ടിലുകള്‍ തിരിച്ചെത്തിക്കാമെന്ന ഉറപ്പിലായിരുന്നു കമ്പനി സമ്മതം മൂളിയത്.

അടുത്ത ദൗത്യം മരുന്ന് മുംബൈ എയര്‍പോര്‍ട്ടില്‍ എത്തിക്കുക എന്നതായിരുന്നു. ഒരു വാഹനം പോലും ഈ റൂട്ടില്‍ യാത്രയില്ലാത്ത ഈ അവസ്ഥയില്‍ എന്ത് ചെയ്യും. തന്റെ പരിചയക്കാരായ ട്രക്കിംഗ് ടീമുമായി ബന്ധപ്പെട്ട് പദ്ധതി ആസൂത്രണം ചെയ്തു. ഒരു വനിത താരം ഉള്‍പ്പെടെയുള്ള സംഘം സന്തോഷപൂര്‍വ്വം ഈ പ്രവൃത്തി ഏറ്റെടുക്കുകയായിരുന്നു.  ഈ സമയത്ത് തന്നെ മുംബൈ അസിസ്റ്റന്റ് കമ്മീഷണറെയും മേജര്‍ റിനൂപ് ബന്ധപ്പെട്ട് കാര്യങ്ങള്‍ അവതരിപ്പിച്ചു. ഏതെങ്കിലും ഒരു പോലീസ് സ്റ്റേഷനില്‍ മരുന്ന് എത്തിച്ചാല്‍ മുംബൈ വിമാനത്താവളത്തില്‍ മരുന്ന് താന്‍ എത്തിക്കാമെന്ന് കമ്മീഷണര്‍ ഉറപ്പ് നല്‍കുകയും മരുന്ന് എയര്‍പോര്‍ട്ടില്‍ എത്തിക്കുകയും ചെയ്തു. തപാലുമായി വരുന്ന വിമാനത്തില്‍ മരുന്ന് ചെന്നെയിലും എത്തി. ഈ മരുന്ന്  ശേഖരിക്കുന്നതിനായി 3.30 ന് അടക്കുന്ന തപാലാഫീസ് ബുധനാഴ്ച പ്രവര്‍ത്തിച്ചത് 3.45 വരെ. വ്യാഴാഴ്ച പുലര്‍ച്ചെയോടെ മരുന്ന്  ചെന്നൈ എയര്‍പോര്‍ട്ടിലെത്തി. ചെന്നയില്‍ നിന്ന് പാലക്കാട് കേരള അതിര്‍ത്തി വരെ തപാല്‍ വകുപ്പ് തന്നെ  മരുന്ന് എത്തിച്ചു. തുടര്‍ന്ന് തപാല്‍ വകുപ്പ് തന്നെ ജവാദിന് മരുന്ന് എത്തിച്ചു നല്‍കുകയായിരുന്നു. രാജ്യത്തിന്റെ പ്രധാനപ്പെട്ട നാല് വകുപ്പുകള്‍ നടത്തിയ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ അവസാനിച്ചത്  ഒരു രക്താര്‍ബുദരോഗിയുടെ മരുന്നിനായുള്ള കാത്തിരിപ്പാണ്.

Tags: മരുന്ന്Javad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയില്‍വേ സ്റ്റേഷനുകളില്‍ പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി കേന്ദ്രങ്ങള്‍; മരുന്നുകള്‍ എല്ലാവര്‍ക്കും താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കുക ലക്ഷ്യം

Samskriti

ആയുര്‍വേദവും ജന്മാന്തര പാപപുണ്യങ്ങളും

Pathanamthitta

മരുന്നുക്ഷാമം രൂക്ഷം; സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികള്‍ വലയുന്നു

India

മരുന്നുകള്‍ കുറഞ്ഞ വിലയില്‍ രാജ്യത്ത് ലഭ്യമാക്കുമെന്ന് നരേന്ദ്ര മോദി; 2000 പ്രാഥമിക കാര്‍ഷിക വായ്‌പാ സംഘങ്ങള്‍ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ തുറക്കും

World

കോവിഡ് ചികിത്സയ്‌ക്കുളള ഗുളിക പാക്സ്ലോവിഡിന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ പൂര്‍ണ്ണ അംഗീകാരം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും : നേഹ ബോറയെ വിട്ടയച്ചു

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.