Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

മരുന്നുക്ഷാമം രൂക്ഷം; സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികള്‍ വലയുന്നു

പനിക്കാരുടെ എണ്ണം വര്‍ധിച്ചതു മൂലം ആശുപത്രി ഉള്‍പ്പെടെയുള്ള ചികിത്സാ കേന്ദ്രങ്ങളിലെ തിരക്ക് വര്‍ധിച്ചു.ചികിത്സാ കേന്ദ്രങ്ങളിലെ മരുന്നുക്ഷാമത്തെ നേരിടുന്നത് തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയുള്ള ലോക്കല്‍ പര്‍ച്ചേസിലൂടെയാണ്.എന്നാല്‍ പണമടച്ചാലും കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ലിമിറ്റഡില്‍ (കെഎംഎസ്സിഎല്‍) നിന്നു മരുന്നുകള്‍ കൃത്യമായി ആശുപത്രികളിലെത്തുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2023, 08:08 pm IST
inPathanamthitta

തിരുവല്ല: മഴക്കാലം ആരംഭിച്ചപ്പോള്‍ മുതല്‍ താലൂക്കില്‍ പനി പടര്‍ന്നു പിടിക്കാന്‍ തുടങ്ങി.സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ വലയുന്നത് മരുന്നു ക്ഷാമം കാരണം. എലിപ്പനി, ഡെങ്കിപ്പനി മുതല്‍ വെറും പനി വരെ ജനങ്ങളെ വലയ്‌ക്കുന്നു. പനിക്കാരുടെ എണ്ണം വര്‍ധിച്ചതു മൂലം ആശുപത്രി ഉള്‍പ്പെടെയുള്ള ചികിത്സാ കേന്ദ്രങ്ങളിലെ തിരക്ക് വര്‍ധിച്ചു.ചികിത്സാ കേന്ദ്രങ്ങളിലെ മരുന്നുക്ഷാമത്തെ നേരിടുന്നത് തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയുള്ള ലോക്കല്‍ പര്‍ച്ചേസിലൂടെയാണ്.എന്നാല്‍ പണമടച്ചാലും കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ലിമിറ്റഡില്‍ (കെഎംഎസ്സിഎല്‍) നിന്നു മരുന്നുകള്‍ കൃത്യമായി ആശുപത്രികളിലെത്തുന്നില്ല. കെഎംഎസ്സിഎല്ലില്‍ മരുന്നുക്ഷാമം നേരിട്ടതോടെ രോഗികള്‍ പുറത്തുനിന്നു മരുന്നുകള്‍ വാങ്ങേണ്ട സ്ഥിതിയാണ്.തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഏറ്റവുമധികം കുറിക്കുന്ന 12 ഇനം ആന്റിബയോട്ടിക്കുകളില്‍ 10 എണ്ണം തീര്‍ന്നിട്ട് രണ്ടാഴ്ചയായി. ഗ്യാസ്ട്രിക്‌സിനുള്ള മരുന്നും സ്റ്റോക്കില്ല.ചുമ മാറുന്നതിനുള്ള സിറപ്പ് ഒരാഴ്ചയായി ഇല്ല. ശ്വാസംമുട്ടലിന് ഉപയോഗിക്കുന്ന 4 ഇനം ഇന്‍ഹെയ്‌ലറുകളില്‍ 2 ഇനം മാത്രമേയുള്ളു. മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ക്ക് ക്ഷാമമുണ്ട്. ആന്റിബയോട്ടിക് മരുന്നുകളും ആവശ്യാനുസരണം ലഭ്യമല്ല.ഇതിന് ഉടനെ പരിഹാരം കാണണമെന്നാണ് രോഗികള്‍ പറയുന്നത്.

കിടത്തി ചികിത്സയ്‌ക്ക് സംവിധാനം കുറവ്  

നേട്ടങ്ങളുടെ പട്ടികയില്‍ ആരോഗ്യ കേരളം മുന്നേറുമ്പോഴും ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഇപ്പോഴും മിഴി നിറയും കാഴ്ചകള്‍. മഴക്കാലം ആരംഭിച്ചപ്പോള്‍ പനികാരുടെ എണ്ണം വര്‍ധിച്ചു. മരുന്നു നല്‍കിയിട്ടും കുറയാത്ത രോഗികളെ കിടത്തി ചികിത്സയ്‌ക്ക് വിധയമാക്കാന്‍ ആശുപത്രിയില്‍ സ്ഥലമില്ല. രോഗികളുടെ എണ്ണം കൂടിയതു കാരണമാണ് ഇത്. അഡ്മിഷന്‍ വരുന്ന തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വരാന്ത നിറഞ്ഞു കവിയുകയാണ്. മാത്രമല്ല അത്യാഹിത വിഭാഗത്തിലും ജനറല്‍ മെഡിസിന്‍ വിഭാഗത്തിലും കാലുകുത്താന്‍ സ്ഥലമില്ല. വരാന്തയില്‍ കിടക്കുന്നതില്‍ ഏറെയും സ്ത്രീകളാണ്. ആറു പുരുഷ വാര്‍ഡുകളും രണ്ടു സ്ത്രീ വാര്‍ഡുകളുമാണ് ജനറല്‍ മെഡിസിന്‍ വിഭാഗത്തിലുള്ളത്. കൊവിഡിനു ശേഷം ജനറല്‍ വിഭാഗത്തിലെത്തുന്ന രോഗികളുടെ എണ്ണവും കൂടിയിട്ടുണ്ട്. ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തതും ആശുപത്രി പ്രവര്‍ത്തനത്തിന്റെ താളം തെറ്റിച്ചിട്ടുണ്ട്.

യന്ത്രമുണ്ട്, പ്രവര്‍ത്തിപ്പിക്കാന്‍ ആളില്ല  

തിരുവല്ല താലൂക്ക് ആശുപത്രിയില്‍ സിടി സ്‌കാന്‍ ഇല്ല. അള്‍ട്രാ സൗണ്ട് സ്‌കാനിങ്ങിനു 2 യന്ത്രമുണ്ട്. അതില്‍ ഒരെണ്ണം തകരാറിലാണ്. പക്ഷേ സ്‌കാനിങ് നടത്താന്‍ റേഡിയോളജിസ്റ്റിന്റെ തസ്തിക ഇല്ല. ഇപ്പോള്‍ വര്‍ക്കിങ് അറേഞ്ച്‌മെന്റില്‍ റേഡിയോളജിസ്റ്റ് ആഴ്ചയില്‍ 2 ദിവസം മാത്രം ജോലി ചെയ്യുന്നു. ഡോക്ടര്‍മാരുടെയും സ്റ്റാഫ് നഴ്‌സുമാരുടെയും കുറവാണ് മറ്റൊരു പ്രശ്‌നം. 6 ഡോക്ടര്‍മാരെ വച്ചാണ് കാഷ്വല്‍റ്റി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത്. 36 നഴ്‌സുമാര്‍ മാത്രമാണ് ആകെ ജോലി ചെയ്യാനുള്ളത്. 173 കിടക്കകളുള്ള ആശുപത്രിയില്‍ ഇപ്പോള്‍ കിടക്കകള്‍ ഒന്നും ഒഴിവില്ല. അത്ര തിരക്കാണ്. ഇഎന്‍ടി, അസ്ഥിരോഗം,ശസ്ത്രക്രിയ, നേത്ര ചികിത്സാ വിഭാഗങ്ങളില്‍ ഓരോ ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. ഇവരുടെ ഓപ്പറേഷന്‍ ദിവസവും മറ്റു ഡ്യൂട്ടി സമയത്തും അവധി എടുക്കുമ്പോഴും ഒപി പ്രവര്‍ത്തിക്കില്ല. കുറഞ്ഞത് 2 ഡോക്ടര്‍മാര്‍ എങ്കിലും ഈ ഒപികളില്‍ വേണ്ടതാണ്. ഗൈനക്കോളജിയില്‍ 3, മെഡിസിന്‍, പീഡിയാട്രിക് വിഭാഗങ്ങളില്‍ 2 ഡോക്ടര്‍മാര്‍ വീതമുണ്ട്. കാഷ്വല്‍റ്റി വിഭാഗത്തില്‍ മെഡിക്കല്‍ ഓഫിസറുടെ തസ്തിക 6 മാസമായി ഒഴിഞ്ഞുകിടക്കുന്നു. അനസ്തീസിയ വിഭാഗത്തിലും ഒരു ഡോക്ടറേയുള്ളു. ടെക്‌നീഷന്‍ ഇല്ലാതായതിനെ തുടര്‍ന്ന് ബ്ലഡ് ബാങ്കിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് 6 വര്‍ഷമായി.

Tags: hospitalpathanamthittathiruvallaമരുന്ന്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ക്രൈസ്റ്റ്‌ ചലഞ്ച് ട്രോഫി ബാസ്‌കറ്റ്‌ബോള്‍: പ്രൊവിഡന്‍സ് കോഴിക്കോട് ഫൈനലില്‍; തിങ്കളാഴ്ച മുതല്‍ ഫൈനല്‍

Kerala

പ്രണയിച്ച പെൺകുട്ടി ആത്മഹത്യ ചെയ്തു; മണിക്കൂറുകൾക്കുള്ളിൽ കാമുകനും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

Kerala

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

Kerala

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

World

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.