Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വിശപ്പടക്കാനാകാതെ ഒരു വീട്ടില്‍ മുപ്പത് പേര്‍, സഹായവുമായി ബിജെപി പ്രവർത്തകർ

എവിടെനിന്നെങ്കിലും ലഭിക്കുന്ന ചക്ക കൊണ്ടുവന്ന് പുഴുങ്ങി കഴിക്കുന്നത് കൊണ്ടാണ് ഇവരുടെ ജിവന്‍ നിലനില്‍ക്കുന്നത്. അഞ്ഞൂറ് ഗ്രാം അരി കൊണ്ട് കഞ്ഞിവെച്ച് കുടിച്ച് ഇവര്‍ ദിവസങ്ങള്‍ തള്ളിനീക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2020, 11:59 am IST
in Kozhikode
CORONA

CORONA

പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തിലെ ഒരു വീട്ടില്‍ മുപ്പതോളം സാംബവ സമുദായാംഗങ്ങള്‍ മുഴുപട്ടിണിയില്‍. നൊച്ചാട് പഞ്ചായത്തിലെ ആറാം വാര്‍ഡ് കൈതക്കല്‍ പുറ്റാട്ട് പരേതനായ ഒതയോത്ത് ശേഖരന്റെ വീട്ടില്‍ കഴിയുന്നവര്‍ക്കാണ് ഈ ദുര്‍ഗതി.  

കഴിഞ്ഞ മാസം അഞ്ചാം തീയതിയാണ്  ഒതയോത്ത് ശേഖരന്‍ മരിക്കുന്നത്. അരിക്കുളം, മേപ്പയ്യൂര്‍, അഞ്ചാംപീടിക, പേരാമ്പ്ര, തൊട്ടില്‍പ്പാലം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെത്തിയ ബന്ധുക്കള്‍ സമുദായാചാരപ്രകാരം ഇവിടെ നാല്പത്തിയൊന്ന് ദിവസം താമസിച്ച് തിരിച്ചുപോകാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനിടയിലാണ് കൊറോണ വൈറസ്ബാധ രൂക്ഷമായതും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതും. ഇതോടെ ഇവര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ ലഭിക്കാതായി.  

എവിടെനിന്നെങ്കിലും ലഭിക്കുന്ന ചക്ക കൊണ്ടുവന്ന് പുഴുങ്ങി കഴിക്കുന്നത് കൊണ്ടാണ് ഇവരുടെ ജിവന്‍ നിലനില്‍ക്കുന്നത്. അഞ്ഞൂറ് ഗ്രാം അരി കൊണ്ട് കഞ്ഞിവെച്ച് കുടിച്ച് ഇവര്‍ ദിവസങ്ങള്‍ തള്ളിനീക്കുകയാണ്. ഇനിയും അധികാരികള്‍ ശ്രദ്ധിച്ചിട്ടില്ലെങ്കില്‍ പട്ടിണികിടന്ന് മരിക്കുമെന്നും ഇവര്‍ പറയുന്നു. ഇപ്പോള്‍ ചക്കയടക്കമുള്ള ഭക്ഷണസാധനങ്ങളും തീര്‍ന്നിരിക്കുകയാണ്. വാര്‍ഡ്‌മെമ്പര്‍ മുതല്‍ പഞ്ചായത്ത് പ്രസിഡണ്ട് മുതല്‍ ഉള്‍പ്പെടെയുള്ള അധികാരികളെ വിവരമറിയിച്ചിട്ടും ഫലപ്രദമായ ഒരു നടപടിയും കൈക്കൊണ്ടില്ലെന്നാണ് ഇവരുടെ പരാതി.

ഇത്രയധികം ആളുകള്‍ ഈ സാഹചര്യത്തില്‍ ഒന്നിച്ച് കഴിയുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പോ പോലീസോ ഇവര്‍ക്ക് യാതൊരുവിധ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടില്ല. മരണം നടന്ന സമയത്ത് നാട്ടുകാര്‍ ആവശ്യമായ ഭക്ഷണസാധനങ്ങള്‍ എത്തിച്ചുകൊടുത്തിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ആരോഗ്യ വകുപ്പ് അധികൃതര്‍, പോലീസ് എന്നവര്‍ക്കൊപ്പം അവിടം സന്ദര്‍ശിക്കുമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.  

ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നല്‍കുന്ന പരിഗണനയൊന്നും ഇല്ലെങ്കിലും അല്പം മനുഷ്യത്വമെങ്കിലും നാട്ടുകാരനായ മന്ത്രി ഇവരോട് കാണിക്കണമെന്ന് ബിജെപി മണ്ഡലം പ്രസിഡണ്ട് വി.സി. ബിനീഷ് അഭിപ്രായപ്പെട്ടു. വിവരം അറിഞ്ഞ് എത്തിയ ബിജെപി മണ്ഡലം കമ്മറ്റി ഭാരവാഹികള്‍ അത്യാവശ്യത്തിനുള്ള അരിയും പച്ചക്കറിയും പലവ്യഞ്ജനങ്ങളും ഈ കുടുംബത്തിന് കൈമാറിയതായും ബിനീഷ് കൂട്ടിച്ചേര്‍ത്തു.  

Tags: houseCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

തെരുവുനായ്‌ക്കള്‍: വീടിനുള്ളിലും ഭീതി വിതയ്‌ക്കുന്ന മരണം

Kerala

കുഞ്ഞ് അനഘയ്‌ക്കും അമിതയ്‌ക്കും വീടൊരുങ്ങുന്നു; 90 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും, തറക്കല്ലിട്ട് സന്ദീപ് വാചസ്പതി

Kerala

ദുരിതവും ദുഃഖവും പേറി ഓംചേരിമഠം സുനാമി പാര്‍പ്പിട സമുച്ചയം; മുകളിലത്തെ ബാത്‌റൂമില്‍ നിന്ന് കുളിച്ചാല്‍ താഴത്തെ ബാത്‌റൂമില്‍ വെള്ളം ഒഴുകിയെത്തും

Kerala

വയനാട് ടൗണ്‍ഷിപ്പ് നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി, 178 വീടുകളുടെ താക്കോല്‍ ദുരന്തബാധിതര്‍ക്ക് കൈമാറി

Kerala

കോഴിക്കോട് വാടകവീട് ഒഴിപ്പിക്കാനെത്തിയ വനിത എഎസ്ഐയെ ആക്രമിച്ച യുവതിക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

വിശദമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കും; ഇനി ഇത്തരമൊരു അപകടം ഉണ്ടായിക്കൂടാ- ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍

സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു, മരിച്ചവരുടെ ആശ്രിതര്‍ക്ക് 14 ലക്ഷം

മുണ്ടത്തിക്കോട്‌ മരണ താണ്ഡവത്തില്‍ മരവിച്ച്…

മതപരിഷ്‌കരണ നിയമങ്ങളെ ന്യായീകരിക്കാന്‍ ഭരണഘടനയെ ഉപയോഗിക്കാമോ? സുപ്രീംകോടതി

ജനാധിപത്യം തകര്‍ക്കുന്നു; മമതയെ കുടഞ്ഞ് സുപ്രീംകോടതി;മമത അന്വേഷണത്തില്‍ കടന്നുകയറുന്നു

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.