Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ബിജെപി @ 40

ബിജെപിക്ക് ഇന്ന് 40 വര്‍ഷം പൂര്‍ത്തിയായി. 1980 ഏപ്രില്‍ 6ന് പാര്‍ട്ടി ഔദ്യോഗികമായി രൂപംകൊണ്ടു. വ്യക്തമായ പ്രവര്‍ത്തനങ്ങളിലൂടെ ലോകത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ പ്രസ്ഥാനമായി മാറി കഴിഞ്ഞു ഇന്ന് ബിജെപി

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
Apr 6, 2020, 03:00 am IST
inMain Article

ബിജെപിക്ക് ഇന്ന് 40 വര്‍ഷം പൂര്‍ത്തിയായി. 1980 ഏപ്രില്‍ 6നാണ് പാര്‍ട്ടി ഔദ്യോഗികമായി രൂപംകൊണ്ടത്. അടിയന്തിരാവസ്ഥയ്‌ക്ക് ശേഷം 1977ല്‍ രൂപംകൊണ്ട ജനതാപാര്‍ട്ടിയില്‍ നിന്നും വേര്‍പിരിഞ്ഞാണ് ബിജെപി സ്ഥാപിതമായത്. ഭാരതീയ ജനസംഘം കൂടി ഉള്‍പ്പെട്ട ജനതാപാര്‍ട്ടിയില്‍ നിന്നും ജനസംഘത്തെ പുറത്ത് ചാടിക്കാന്‍ ചിലര്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തുകയായിരുന്നു. ജനതാപാര്‍ട്ടിയില്‍ തുടരുന്നവര്‍ക്ക് ആര്‍എസ്എസ് ബന്ധം പാടില്ലെന്ന നിലപാട് അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് ജനസംഘത്തില്‍പ്പെട്ടിരുന്നവര്‍ ഒന്നടങ്കം പുറത്തിറങ്ങി. ഒപ്പം സംഘടനാ കോണ്‍ഗ്രസിലും സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും പെട്ടവരില്‍ ചിലരെത്തി.

അടല്‍ ബിഹാരി വാജ്‌പേയി, ലാല്‍കൃഷ്ണ അദ്വാനി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന കൂടിയാലോചനയാണ് ഭാരതീയ ജനതാ പാര്‍ട്ടിയുടെ രൂപീകരണത്തിലെത്തിയത്. ഇരുവരും മൊറാര്‍ജി മന്ത്രിസഭയില്‍ അംഗമായിരുന്നു. അടല്‍ജി അധ്യക്ഷനുമായി. മുംബൈയില്‍ നടന്ന ആദ്യ സമ്മേളനം മുഹമ്മദ് കരീം ചഗ്ലയാണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പ്രവചിച്ചു. ഭാരതത്തിന്റെ ഭാവി  രാഷ്‌ട്രീയ പ്രസ്ഥാനമാണിത്. ഭാവി പ്രധാനമന്ത്രിയെ ഞാന്‍ കാണുന്നു. എന്നോടൊപ്പം വേദിയിലുള്ള അടല്‍ബിഹാരി വാജ്‌പേയി.  

ചഗ്ലയുടെ പ്രവചനം ഫലിക്കാന്‍ വെറും 16 വര്‍ഷമേ കാത്തിരിക്കേണ്ടി വന്നുള്ളൂ. 1996ല്‍ അടല്‍ജി പ്രധാനമന്ത്രിയായി. 96ലെ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷമില്ലെങ്കിലും ഒന്നാം കക്ഷിയായതിനെത്തുടര്‍ന്ന് രാഷ്‌ട്രപതി മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കുകയായിരുന്നു. 13 ദിവസം മാത്രമായിരുന്നു ആ മന്ത്രിസഭയ്‌ക്ക് ആയുസ്. മറ്റാരും പിന്തുണക്കില്ലെന്ന് ഉറപ്പായപ്പോള്‍ പ്രധാനമന്ത്രിസ്ഥാനം രാജിവയ്‌ക്കുംമുമ്പ് വാജ്‌പേയി പറഞ്ഞു. ”വൈകാതെ ഞങ്ങള്‍ തിരിച്ചുവരും. 98ലെ തെരഞ്ഞെടുപ്പില്‍ 23 രാഷ്‌ട്രീയ കക്ഷികള്‍ ബിജെപിക്ക് ഒപ്പമെത്തി. ദേശീയ ജനാധിപത്യ സഖ്യവുമായി വീണ്ടും വാജ്‌പേയി പ്രധാനമന്ത്രിയായി. കോണ്‍ഗ്രസിന്റെ അവിശ്വാസപ്രമേയം ഒരു വോട്ടിന് പാസ്സായി. ഒരു മുഖ്യമന്ത്രി പാര്‍ലമെന്റിലെത്തി കേന്ദ്രസര്‍ക്കാരിനെതിരെ വോട്ടു ചെയ്യുക എന്ന വൃത്തികെട്ട രാഷ്‌ട്രീയ അഭ്യാസം അപ്പോഴാണ് പാര്‍ലമെന്റ് കണ്ടത്. പാര്‍ലമെന്റ് അംഗമായ കോണ്‍ഗ്രസ്സുകാരന്‍ ആസാം മുഖ്യമന്ത്രിസ്ഥാനത്തെത്തിയിട്ടും എംപി സ്ഥാനം രാജിവയ്‌ക്കാതിരുന്നത് കോണ്‍ഗ്രസിന്റെ നാണം കെട്ട രാഷ്‌ട്രീയത്തിനുവേണ്ടിയായിരുന്നു. 1999ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും എന്‍ഡിഎ വിജയിച്ചു. മൂന്നാമതും വാജ്‌പേയി പ്രധാനമന്ത്രി.

ഇന്ന് കേന്ദ്രത്തിലും കോണ്‍ഗ്രസ് ഭരണമില്ല. വാജ്‌പേയിയെ തോല്‍പ്പിക്കാന്‍ ഒരു വോട്ടുകാത്തുവച്ച നേതാവിന്റെ ആസാമിലും കോണ്‍ഗ്രസില്ല. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ പാര്‍ട്ടിയാണ് ബിജെപി. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേക്കാള്‍ വലുത്. 12 കോടി അംഗങ്ങളുള്ള കക്ഷി. ലോക്‌സഭയില്‍ വ്യക്തമായ ഭൂരിപക്ഷം. സഖ്യകക്ഷികളെ ചേര്‍ത്താല്‍ മൂന്നില്‍ രണ്ട് അംഗബലം. അടല്‍ജിക്ക് പിന്നാലെ അധ്യക്ഷന്മാരായി എത്തിയ അദ്വാനിജി, ബങ്കാരുലക്ഷ്മണന്‍, കുശാഭാവു ഠാക്കറെ, ജനകൃഷ്ണമൂര്‍ത്തി, രാജ്‌നാഥ് സിങ്, വെങ്കയ്യ നയിഡു, നിതിന്‍ഗഡ്ഗരി, അമിത്ഷാ എന്നിവരുടെയെല്ലാം പ്രയത്‌നങ്ങള്‍ ഇതിന് സഹായകമായി. ഇന്ന് ജെ.പി നദ്ദയുടെ നേതൃത്വത്തില്‍ നവഭാരതസൃഷ്ടിക്കായി മുന്നോട്ടു നീങ്ങുന്നു.

2014ല്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തിയ നരേന്ദ്രമോദി വീണ്ടും വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയപ്പോള്‍ പരിവര്‍ത്തനത്തിന്റെ തുടക്കമായി. മുത്തലാഖ് നിര്‍ത്തി, ജമ്മുകശ്മീരിനുള്ള 370-ാം വകുപ്പ് റദ്ദാക്കി. അയോധ്യയില്‍ രാമക്ഷേത്രമെന്ന ആഗ്രഹവും സഫലമാകുന്നു. നവഭാരതസൃഷ്ടിക്കായി ചുവടുകളുറപ്പിച്ച് മുന്നോട്ടുപോകവെയാണ് കോവിഡ് 19 എത്തിയത്. അവിടെയും എല്ലാ രാജ്യങ്ങളെയും പുറംതള്ളി രക്ഷാകവചവുമായി ഭാരതസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചടുലമായ നീക്കങ്ങളും വ്യക്തവും ശക്തമവുമായ തീരുമാനങ്ങളും കൊറോണ വൈറസിനെപ്പോലും നിഷ്പ്രഭമാക്കുകയാണ്. വലിയ രാജ്യങ്ങള്‍പോലും വിറങ്ങലിച്ചു  നില്‍ക്കുമ്പോള്‍ ഇന്ത്യന്‍ ജനതയെ ഒന്നടങ്കം  പോരാട്ടത്തില്‍ ഒന്നിച്ചു നിര്‍ത്താന്‍ പ്രധാനമന്ത്രിക്കായി. 130 കോടി ജനങ്ങള്‍ ഒന്നാണ്. ഒറ്റക്കെട്ടായി പൊരുതിയാല്‍ ഏത് വെല്ലുവിളിയേയും അതിജീവിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം നരേന്ദ്രമോദി നല്‍കുന്നു. ജനതാ കര്‍ഫ്യൂവില്‍ ജനങ്ങളുടെ ഒരുമയുടെ ഭാരതം കണ്ടു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്ക് കൈകൊട്ടിയോ മണിമുഴക്കിയോ അഭിവാദ്യം അര്‍പ്പിക്കണമെന്ന് ആഹ്വാനം ചെയ്തപ്പോള്‍ ജനത അത് ശിരസാവഹിച്ചു. അന്ധകാരമകറ്റാന്‍ ഒന്‍പത് മിനിട്ട് ദീപം കൊളുത്താന്‍ പറഞ്ഞപ്പോള്‍ അതും ജനംസ്വീകരിച്ചു. ഭാരത പ്രധാനമന്ത്രി ഇന്ന് ലോകരക്ഷകനായി. നരേന്ദ്രമോദി നയിക്കുന്ന ഇന്ത്യന്‍ ഭരണകൂടം പറയുന്നതിനൊപ്പം രാജ്യം നില്‍ക്കുമ്പോള്‍ അഭിമാനിക്കാം ഓരോ ഭാരതീയനും.

Tags: narendramodibjpകേന്ദ്ര സര്‍ക്കാര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു , ജനങ്ങൾ ഒരിക്കലും അതിന് മാപ്പ് നൽകില്ല : സോണിയ ഗാന്ധിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം

India

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

India

രാജ്യം കണ്ട അസാധാരണ രാഷ്‌ട്രതന്ത്രജ്ഞൻ : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി

India

വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബിജെപി

India

‘അത് ഖാർഗെക്ക് കസേര നൽകാൻ പറഞ്ഞതാണ്’ ന്യായീകരണവുമായി കോൺഗ്രസ്, ‘ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുകയാണെന്ന് ധരിച്ചേനെ’ എന്ന് സോഷ്യൽ മീഡിയ

പുതിയ വാര്‍ത്തകള്‍

അരി വില വര്‍ദ്ധിച്ചാല്‍ 25,000 മെട്രിക് ടണ്‍ അരി കൂടി വിപണിയില്‍ എത്തിക്കും: മന്ത്രി അനൂപ് ജേക്കബ്

വസ്ത്രങ്ങള്‍ ഇസ്തിരി ഇടവെ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു

ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്ക് പ്രായപരിധി : എം വി ഗോവിന്ദന്റെ നീക്കം ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാനെന്ന് വിമര്‍ശനം

കോഴിക്കോട് ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണവും ക്യാമറയും കവര്‍ന്നു

കരുനാഗപ്പള്ളിയില്‍ 12കാരനെ കാണാതായ സംഭവം: കുട്ടി സൈക്കിളില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, കായലില്‍ തെരച്ചില്‍

ഇസ്രായേലുമായുള്ള സൗഹൃദം ആഴത്തിലുളളത് : സ്വാതന്ത്ര്യദിന ആശംസകൾക്ക് നെതന്യാഹുവിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

പിറന്നാൾ കേക്കിനുള്ളിൽ ചത്ത പല്ലി : കുട്ടികളടക്കം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇടുക്കിയില്‍ മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിനാലെന്ന് പ്രാഥമിക നിഗമനം

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

നവഭാരതം യുവസംഗമം: ​’വന്ദേമാതരത്തെയും സാവർക്കറെയും വിവാദമാക്കുന്നത് സ്വാതന്ത്ര്യസമര ചരിത്രത്തെ അപനിർമ്മിക്കാൻ’: കെ.ജി. പ്രദീപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.