Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സമയം അമൂല്യം

അമ്മയോടൊപ്പം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2020, 04:44 am IST
in Samskriti

മക്കളേ,

ജീവിതവും മരണവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ഓരോ ശ്വാസോച്ഛ്വാസത്തിലും മരണം നമ്മുടെ കൂടെയുണ്ട്. ഒരോ ശ്വാസം പുറത്തേയ്‌ക്കു വിടുമ്പോഴും, അടുത്ത ശ്വാസം അകത്തേക്കെടുക്കുവാന്‍ നമ്മള്‍ ഉണ്ടാകുമോ എന്ന കാര്യം ആര്‍ക്കും ഉറപ്പില്ല. അതുകൊണ്ടുതന്നെ ജീവിതത്തിലെ ഓരോ നിമിഷവും അമൂല്യമാണ്. വര്‍ത്തമാനനിമിഷം മാത്രമാണു നമ്മുടെ കൈയിലുള്ളത്. ഇന്നു ചെയ്യേണ്ടത് ഇന്നു തന്നെ ചെയ്യണം. നാളെ ചെയ്യാമെന്നു ചിന്തിച്ച് സ്വപ്‌നത്തില്‍ മുഴുകുന്നതു വിഡ്ഢിത്തമാണ്. ‘നാളെ എന്തു സംഭവിക്കും?’, എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. നാളെയെക്കുറിച്ചു കണക്കു കൂട്ടുന്നത്,  ‘നാലും നാലും ഒമ്പത്’, എന്നു കണക്കു കൂട്ടുന്നതു പോലെയാണ്. നാലും നാലും കൂടി കൂട്ടിയാല്‍ ഒരിക്കലും ഒമ്പതാകാന്‍ പോകുന്നില്ല. അതിനാല്‍,  ഭാവിയെക്കുറിച്ച് വൃഥാ മനക്കോട്ടകള്‍ കെട്ടാതെ, നമുക്കു ലഭിച്ചിരിക്കുന്ന ഇപ്പോഴത്തെ ഈ നിമിഷം വിവേക പൂര്‍വം  ഉപയോഗപ്പെടുത്തുകയാണു വേണ്ടത്.  

പരീക്ഷാഹാളിലിരുന്നു ചോദ്യക്കടലാസിലെ ചോദ്യങ്ങള്‍ക്കു ഉത്തരമെഴുതുന്ന ഒരു വിദ്യാര്‍ത്ഥി ഒരു നിമിഷംപോലും പാഴാക്കില്ല. സമയം കഴിഞ്ഞെന്നറിയിക്കുന്ന മണി മുഴങ്ങിയാല്‍ ആ നിമിഷം പേന താഴെ വെയ്‌ക്കണമെന്ന് അവനറിയാം. അതുകൊണ്ട് ഓരോ ചോദ്യത്തിനും കഴിയുന്നത്ര നന്നായി ഉത്തരമെഴുതുവാനായിരിക്കും ഓരോ നിമിഷവും അവന്‍ വിനിയോഗിക്കുക. ഇതുപോലെ ജീവിതമാകുന്ന പരീക്ഷാസമയം അവസാനിച്ചുവെന്നറിയിക്കുന്ന മരണമണി എപ്പോഴാണു മുഴങ്ങുക എന്ന് ആര്‍ക്കുമറിയില്ല. അതുകൊണ്ട് ഒരു നിമിഷം പോലും പാഴാക്കാതെ നമ്മുടെ ലക്ഷ്യത്തിലെത്തിച്ചേരാന്‍ ശ്രമിക്കുകയാണു വേണ്ടത്.

ഒരിക്കല്‍ ഒരു ശിഷ്യന്‍ ഗുരുവിന്റെ അടുത്തു ചെന്നു പറഞ്ഞു, ”ഗുരോ, എനിക്ക് എന്തെങ്കിലും ഉപദേശം തരൂ.” നേരം സന്ധ്യയായിരുന്നു. ചോദ്യം കേട്ടയുടനെ ഗുരു മെഴുകുതിരിയുടെ വെളിച്ചത്തില്‍ കാര്യമായി എന്തോ എഴുതാന്‍ ആരംഭിച്ചു. ശിഷ്യന്‍ വീണ്ടും ചോദിച്ചു, ”ഗുരോ, എനിക്ക് എന്തെങ്കിലും ഉപദേശം നല്കൂ.” അതും കേട്ടതായി ഭാവിക്കാതെ ഗുരു എഴുതിക്കൊണ്ടേയിരുന്നു. ഇതു പലതവണ ആവര്‍ത്തിച്ചു. ഒടുവില്‍ ഗുരു എഴുത്തു നിര്‍ത്തി. അതേ നിമിഷം മെഴുകുതിരി ഉരുകിത്തീരുകയും ചെയ്തു. ശിഷ്യന്‍ ചോദിച്ചു, ”ഞാന്‍ പല തവണ ചോദിച്ചിട്ടും അങ്ങ് എന്റെ ചോദ്യത്തിനു മറുപടി നല്കിയില്ലല്ലോ?” ഗുരു പറഞ്ഞു, ”നിന്റെ ചോദ്യത്തിന് ഞാന്‍ മറുപടി നല്കിയല്ലോ. എന്റെ പ്രവൃത്തി തന്നെയായിരുന്നു നിന്റെ ചോദ്യത്തിനുള്ള  ഉത്തരം. മെഴുകുതിരി വെളിച്ചം ഏതു നിമിഷവും കെട്ടുപോകാമെന്ന് എനിക്കറിയാമായിരുന്നു. ഒന്നുകില്‍ മെഴുകുതിരി ഉരുകിത്തീര്‍ന്നുപോകാം. അല്ലെങ്കില്‍ കാറ്റത്ത് കെട്ടുപോകാം. അതുകൊണ്ട്  ഒരു നിമിഷംപോലും പാഴാക്കാതെ എന്റെ ജോലി ചെയ്തുകൊണ്ടിരുന്നു. ഇതുപോലെ ജീവിതമാകുന്ന വെട്ടം ഏതുനിമിഷവും കെട്ടുപോകാം. നമ്മുടെ സമയം വേഗം തീര്‍ന്നുപോകാം. അതുകൊണ്ട് ജീവിതത്തിലെ ഓരോ നിമിഷവും ശ്രദ്ധയോടെ വിനിയോഗിക്കുകയാണു വേണ്ടത്. അതായിരുന്നു എന്റെ സന്ദേശം.”

ഓട്ടപ്പാത്രത്തിലെ ജലം ഇറ്റിറ്റു തീരുന്നതുപോലെ നമ്മുടെ ജീവിതസമയം അനുനിമിഷം തീര്‍ന്നുകൊണ്ടിരിക്കുകയാണ്. അതിനാല്‍ നമ്മള്‍ ജാഗ്രതയായിരിക്കണം. വര്‍ത്തമാനനിമിഷം ശരിയായി ഉപയോഗിച്ചാല്‍ അതു നമ്മളെ ജീവിതലക്ഷ്യത്തിലേയ്‌ക്ക് എത്തിക്കും. നമുക്കു പ്രയോജനപ്പെടുത്തുവാന്‍ സാധിക്കുന്നത് ഈ നിമിഷം മാത്രമാണ്. അതു കയ്യിലിരിക്കുന്ന പണംപോലെയാണ്. നമ്മുടെ ഇഷ്ടമനുസരിച്ച് ഉപയോഗിക്കുവാന്‍ സാധിക്കും. എന്നാല്‍ ആലോചനയില്ലാതെ പണം ചെലവാക്കിയാല്‍ അതിന്റെ ശരിയായ പ്രയോജനം ലഭിക്കില്ല. പണം നഷ്ടപ്പെട്ടാല്‍ അതു വീണ്ടും സമ്പാദിക്കാന്‍ നമുക്കു കഴിഞ്ഞെന്നിരിക്കും. എന്നാല്‍ നഷ്ടപ്പെട്ട സമയം ഒരിക്കലും തിരിച്ചുകിട്ടുകയില്ല. അതിനാല്‍ ഓരോ നിമിഷവും വിവേകബുദ്ധി ഉണര്‍ത്തി ജീവിതയാത്രയില്‍ മുന്നോട്ടു  പോകണം.

മാതാ അമൃതാനന്ദമയി

Tags: അമൃതാനന്ദമയി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗ്ലോബൽ സീഡ്‌ബോൾ കാമ്പയിനിന്റെ ഭാഗമായി തയ്യാറാക്കിയ സീഡ് ബോളുകൾ പ്രകൃതിയിൽ നിക്ഷേപിക്കുന്നതിന്റെ ഉദ്ഘാടനം രാഷ്ട്രപതി ദ്രൗപതി മുർമു പുതുച്ചേരി തിരുകാഞ്ചി ക്ഷേത്രപരിസരത്ത് നിർവഹിക്കുന്നു. പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ തമിഴിസൈ സൗന്ദരരാജൻ, പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമി എന്നിവർ സമീപം
India

ഗ്ലോബൽ സീഡ്ബോൾ കാമ്പയിൻ; 5 ലക്ഷത്തോളം വൃക്ഷങ്ങൾ പ്രകൃതിയിലേക്കെത്തിക്കാനുള്ള പദ്ധതിക്ക് പുതുച്ചേരിയിൽ രാഷ്‌ട്രപതി തുടക്കം കുറിച്ചു

Kerala

പര്‍ഷോത്തം രൂപാല മാതാ അമൃതാനന്ദമയീ ദേവിയെ സന്ദര്‍ശിച്ചു

Kerala

ഭിന്നശേഷിക്കാരുടെയും ഗര്‍ഭിണികളുടെയും ക്ഷേമത്തിനായി ഈ വര്‍ഷം 50 കോടിയുടെ പദ്ധതിയുമായി മാതാ അമൃതാനന്ദമയി മഠം

Parivar

അമ്മയില്‍ നിന്ന് വളരെ നല്ല ഉപദേശം ലഭിക്കുന്നു; മാതാ അമൃതാനന്ദമയി എന്നും പ്രചോദനം; അമൃതപുരിയിലെത്തി സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

ഫരീദാബാദില്‍ അമൃത ആശുപത്രി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു; 130ഏക്കറില്‍ ഏഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി

പുതിയ വാര്‍ത്തകള്‍

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.