Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

അംഗീകരിക്കാനാവില്ല ഈ തരംതിരിവ്

കൊറോണ ലോക്ക് ഡൗണ്‍ ലംഘിച്ച് തെരുവിലിറങ്ങിയ മറുനാടന്‍ തൊഴിലാളികളെ അതിഥി തൊഴിലാളികളെന്ന് വിളിച്ച മുഖ്യമന്ത്രി പ്രഖ്യാപിച്ചത് അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുമെന്നാണ്. ആഗ്രഹിക്കുന്ന ഭക്ഷണം പോലും അവര്‍ക്ക് ലഭ്യമാക്കുമത്രേ. ചില മതതീവ്രവാദ സംഘടനകളുടെ താല്‍പ്പര്യപ്രകാരമാണ് ഇക്കൂട്ടര്‍ നിയമവിരുദ്ധമായി സംഘടിച്ചതും തെരുവിലിറങ്ങിയതെന്നും പറയപ്പെടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2020, 05:00 am IST
inEditorial

എല്ലാ അവകാശവാദങ്ങള്‍ക്കുമപ്പുറം കേരളം ഇനിയും ഒരുപാട് മാറാനുണ്ട് എന്ന സന്ദേശമാണ് വയനാട്, പാലക്കാട് ജില്ലകളിലെ വനവാസി കോളനികള്‍ നല്‍കുന്നത്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക് ഡൗണില്‍ ഊരുകളിലെ നിരവധി കുടുംബങ്ങള്‍ രോഗഭീതിയിലും അവശ്യവസ്തുക്കള്‍ കിട്ടാനില്ലാതെയും കഴിയുകയാണെന്ന റിപ്പോര്‍ട്ട് സംസ്ഥാനത്തെ ഭരണ സംവിധാനത്തിന് നേരെ വലിയൊരു ചോദ്യചിഹ്നമാണ് ഉയര്‍ത്തുന്നത്. അട്ടപ്പാടിയിലെ വനവാസി ഊരുകള്‍ പട്ടിണിയുടെ വക്കിലാണ്. വാഹന സൗകര്യമില്ലാത്തതിനാല്‍ ടൗണില്‍ പോയി റേഷനരി വാങ്ങണമെങ്കില്‍ പോലും പത്ത് കിലോമീറ്റര്‍ നടക്കണം. ഒരു പ്രത്യേകതരം പുല്ലുകൊണ്ട് ഉണ്ടാക്കുന്ന ചൂല് വിറ്റാണ് ഉപജീവനം കഴിച്ചിരുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വനവിഭവങ്ങള്‍ ശേഖരിച്ച് നാട്ടില്‍ക്കൊണ്ടുപോയി വില്‍ക്കാനും കഴിയാത്ത അവസ്ഥയാണ്. ഇതിനിടെ കൊറോണ നിരീക്ഷണത്തിലുള്ള ഒരു കോണ്‍ഗ്രസ്സ് നേതാവ് ഊരുകള്‍ സന്ദര്‍ശിച്ചത് ഈ പാവങ്ങളെ ഭീതിയിലാഴ്‌ത്തുകയും ചെയ്തിരിക്കുന്നു. കുടകിലേക്ക് തൊഴിലിനു പോകാന്‍ കഴിയാത്തതിനാല്‍ വയനാട്ടിലെ നിരവധി ആദിവാസി ഊരുകളിലുള്ളവരുടെ ജീവിതവും വഴിമുട്ടിയിരിക്കുകയാണ്.

കൊറോണ ലോക്ക് ഡൗണ്‍ ലംഘിച്ച് തെരുവിലിറങ്ങിയ മറുനാടന്‍ തൊഴിലാളികളെ അതിഥി തൊഴിലാളികളെന്ന് വിളിച്ച മുഖ്യമന്ത്രി പ്രഖ്യാപിച്ചത് അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുമെന്നാണ്. ആഗ്രഹിക്കുന്ന ഭക്ഷണം പോലും അവര്‍ക്ക് ലഭ്യമാക്കുമത്രേ. ചില മതതീവ്രവാദ സംഘടനകളുടെ താല്‍പ്പര്യപ്രകാരമാണ് ഇക്കൂട്ടര്‍ നിയമവിരുദ്ധമായി സംഘടിച്ചതും തെരുവിലിറങ്ങിയതെന്നും പറയപ്പെടുന്നു. എന്നിട്ടും ഇക്കൂട്ടരെ വാരിപ്പുണരാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ കാണിക്കുന്ന താല്‍പ്പര്യത്തിന് പിന്നില്‍ അവര്‍ സംഘടിതരാണെന്ന ഒറ്റക്കാരണമാണുള്ളത്. ഈ സംഘടിത ശക്തി ഭാവിയില്‍ വോട്ടാക്കി മാറ്റാമെന്ന ദുഷ്ടലാക്കും മറുനാടന്‍ തൊഴിലാളികള്‍ക്ക് കുടപിടിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കുണ്ട്. നാട്ടുകാരായ അസംഘടിത തൊഴിലാളി സമൂഹത്തിന്റ  കാര്യത്തിലും ഇതേ ആശങ്കയും ജാഗ്രതയും സര്‍ക്കാര്‍ കാണിക്കേണ്ടതല്ലേ?  

ഇതിനിടെയാണ് പതിറ്റാണ്ടുകളായി രോഗദാരിദ്ര്യ പീഡകളില്‍ കഴിഞ്ഞുകൂടുന്ന വനവാസികള്‍ക്ക് അങ്ങേയറ്റം പ്രതികൂലമായ ഒരു സാഹചര്യത്തില്‍ ജീവന്‍ നിലനിര്‍ത്താനുള്ള അവശ്യവസ്തുക്കള്‍ എത്തിക്കുന്നതില്‍പോലും സര്‍ക്കാര്‍ സംവിധാനം കനത്ത വീഴ്ച വരുത്തിയിരിക്കുന്നത്. അവഗണന എന്നതിനെക്കാള്‍ മാപ്പര്‍ഹിക്കാത്ത കുറ്റമാണിതെന്ന് പറയേണ്ടിയിരിക്കുന്നു.

ദൈവത്തിന്റെ സ്വന്തം നാടെന്ന് കൊട്ടിഘോഷിക്കുന്ന കേരളത്തില്‍ അട്ടപ്പാടി എന്ന പേരില്‍ ഒരു എത്യോപ്യ ഉണ്ടെന്ന കാര്യം ഇവിടുത്തെ ഭരണമുന്നണികള്‍ കഴിയാവുന്നത്ര മറച്ചുപിടിക്കുകയാണ് പതിവ്. വനവാസികളുടെ വികസനത്തിനുവേണ്ടി നീക്കിവയ്‌ക്കപ്പെടുന്ന കോടിക്കണക്കിന് രൂപ ശരിയായി വിനിയോഗിക്കാറില്ല എന്നത് പകല്‍പോലെ വ്യക്തമായിട്ടുള്ള കാര്യമാണ്.  അട്ടപ്പാടിയെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധികള്‍ അധരവ്യായാമം മാത്രമാണ് നടത്തുന്നത്. ഓരോ ദിവസം കഴിയുന്തോറും ജീവനോപാധികള്‍ നശിച്ച്, മതിയായ ആഹാരമില്ലാതെ, മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി, ആരോഗ്യം ക്ഷയിച്ച്, രോഗത്തിന്റെ പിടിയിലമര്‍ന്ന് മരണത്തിലും ആത്മഹത്യയിലും അഭയം തേടുന്ന കാടിന്റെ മക്കളുടെ കണ്ണീരിന് ആരും ഒരു വിലയും കല്‍പ്പിക്കാറില്ല. വിശപ്പടക്കാന്‍ ഒരു പിടി അരിയെടുത്തതിന് മോഷണക്കുറ്റം ആരോപിച്ച് അരുംകൊല ചെയ്യപ്പെട്ട മധുവിന്റെ ദയനീയമായ മുഖം എത്രവേഗമാണ് നാം മറന്നു കളഞ്ഞത്. ഇതിന്റെ തുടര്‍ച്ചയാണ് ലോകത്തെ വിഴുങ്ങാന്‍ വാപിളര്‍ന്നു നില്‍ക്കുന്ന കൊറോണ എന്ന മഹാമാരിക്ക് വനവാസി ഊരുകളിലെ സാധു മനുഷ്യരെ എറിഞ്ഞു കൊടുക്കുന്നത്. ഇത് അനുവദിച്ചു കൂടാ. ഈ കഠിനകാലത്ത് നിസ്വരായ ഈ മനുഷ്യര്‍ക്കുവേണ്ടി എല്ലാ സൗകര്യങ്ങളും  ഉറപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

India

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

Kerala

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

Kerala

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

Kerala

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.