Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

നിങ്ങള്‍ സുരക്ഷിതരായ് വീട്ടിലിരിക്കൂ……. ഞങ്ങള്‍ നിങ്ങള്‍ക്കായ് പുറത്തുണ്ട്, ആയിരത്തില്‍പ്പരം പൊതുഇടങ്ങള്‍ വൈറസ് വിമുക്തമാക്കി അഗ്‌നിശമന സേന

ജനസുരക്ഷയ്‌ക്ക് പ്രാധാന്യം നല്കി കൊല്ലംജില്ലയിലെ ആയിരത്തില്‍പരം പൊതു ഇടങ്ങള്‍ അണുവിമുക്തമാക്കി അഗ്നിശമനസേന. പതിന്നൊന്ന് അഗ്‌നി രക്ഷാനിലയങ്ങള്‍ ഉള്‍പ്പെട്ട കൊല്ലം ജില്ലാ അഗ്‌നിശമനസേനയാണ് ഈ മഹദ് കൃത്യം നിര്‍വഹിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2020, 05:14 pm IST
inKollam
കൊല്ലം ജില്ലയിലെ ആംബുലന്‍സുകള്‍ ആശ്രാമം മൈതാനത്ത് വച്ച് അഗ്‌നിശമന സേന അണുവിമുക്തമാക്കുന്നു

കൊല്ലം ജില്ലയിലെ ആംബുലന്‍സുകള്‍ ആശ്രാമം മൈതാനത്ത് വച്ച് അഗ്‌നിശമന സേന അണുവിമുക്തമാക്കുന്നു

കൊല്ലം: ജനസുരക്ഷയ്‌ക്ക് പ്രാധാന്യം നല്കി ജില്ലയിലെ ആയിരത്തില്‍പരം പൊതു ഇടങ്ങള്‍ അണുവിമുക്തമാക്കി അഗ്നിശമനസേന. പതിന്നൊന്ന് അഗ്‌നി രക്ഷാനിലയങ്ങള്‍ ഉള്‍പ്പെട്ട കൊല്ലം ജില്ലാ അഗ്‌നിശമനസേനയാണ് ഈ മഹദ് കൃത്യം നിര്‍വഹിച്ചത്.

ഈ ലോക്ക് ഡൗണ്‍ കാലത്ത് സ്ഥിരം ഡ്യൂട്ടികള്‍ക്ക് പുറമെ ഏതുസേവനവും ഏറ്റെടുത്തു ചെയ്യാന്‍ സന്നദ്ധമാണ് സേന. ഏതുസമയത്തും മരുന്നുകളും ഭക്ഷണവും ആവശ്യക്കാര്‍ക്ക് ആവശ്യപ്പെടുന്ന ഇടങ്ങളില്‍ എത്തിച്ചു കൊടുക്കാനും രോഗികളെ കൊണ്ടുപോകാനും സഹായിക്കാനുമൊക്കെ ജില്ലാ അഗ്‌നിശമനസേന പ്രതിജ്ഞാബദ്ധമാണെന്ന് ജില്ലാ മേധാവി കെ. ഹരികുമാര്‍ പറയുന്നു.

ആശുപത്രികള്‍, ബസ് സ്റ്റാന്‍ഡുകള്‍, റയില്‍വേ സ്റ്റേഷന്‍, മാര്‍ക്കറ്റുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, കോവിഡ് 19 ഐസൊലേഷന്‍ കേന്ദ്രങ്ങള്‍, നിരീക്ഷണകേന്ദ്രങ്ങള്‍, എഫ്‌സിഐ ഗോഡൗണുകള്‍, എറ്റിഎം കൗണ്ടറുകള്‍, ബാങ്കുകള്‍, പത്രമാദ്ധ്യമ ഓഫീസുകള്‍, അവരുടെ വാഹനങ്ങള്‍ എന്നിങ്ങനെ ജനങ്ങള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളെല്ലാം അണു നശീകരണ ലായനി തളിച്ച് അണു വിമുക്തമാക്കുന്ന ജോലിയിലാണിവര്‍. കോവിഡ് 19 സ്ഥിരീകരിച്ച തൃക്കരുവയിലെ രോഗിയുടെ വീടും അയല്‍ വീടുകളും തൃക്കരുവ പ്രൈമറി ഹെല്‍ത്ത് സെന്ററും കഴിഞ്ഞദിവസങ്ങളില്‍ സേന അണു വിമുക്തമാക്കിയിരുന്നു.

മരണാനന്തര ചടങ്ങുകള്‍ക്ക് വേണ്ടുന്ന സഹായവും സേന ചെയ്യുന്നു. ലോക് ഡൗണ്‍ സാഹചര്യത്തില്‍ കൊല്ലം അഗ്‌നിശമനസേന ജില്ലാ ആസ്ഥാനമായ കടപ്പാക്കട നിലയത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. വിഷമതകള്‍ അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഏതാവശ്യത്തിനും എപ്പോഴും 101 എന്ന നമ്പരിലും 0474-2746200 എന്ന നമ്പരിലും വിളിക്കാം. അഗ്നിശമന സേന വിളിപ്പുറത്തുണ്ട്. 

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആര്യങ്കാവ് ചെക്കുപോസ്റ്റിലൂടെ കടന്നുവരുന്ന ചരക്കു ലോറികള്‍ ഉള്‍പ്പെടെ രണ്ടായിരത്തിലേറെ വാഹനങ്ങള്‍ അവിടെ വച്ചുതന്നെ പുനലൂര്‍, കടയ്‌ക്കല്‍ അഗ്‌നിശമന സേനകള്‍ അണുവിമുക്തമാക്കി. ഈ പ്രവര്‍ത്തനങ്ങള്‍ക്കൊക്കെ അഗ്‌നിശമന സേനയ്‌ക്ക് സഹായകരമായി 2019 ഡിസംബര്‍ 10ന് കേരളാ മുഖ്യമന്ത്രി, ആഭ്യന്തര വകുപ്പിന് കീഴില്‍ രൂപികരിച്ച സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള കേരളത്തിന്റെ സന്നദ്ധ സേനയായ സിവില്‍ ഡിഫന്‍സിന്റെ വോളണ്ടിയേഴ്‌സുമുണ്ട്. 

റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് ഓരോ റേഷന്‍ കടകളിലെയും തിരക്ക് നിയന്ത്രിക്കുന്നതിനായി, സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരുടെ സേവനം നല്‍കിയിരിക്കുന്നു. ജില്ലാ അഗ്‌നിശമന സേനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായും വിവരശേഖരണത്തിനും സിവില്‍ ഡിഫന്‍സിന്റെ ഹാം റേഡിയോ വയര്‍ലെസ്സ് കമ്മ്യൂണിക്കേഷന്‍ ടീമിന്റെ സാന്നിദ്ധ്യവുമുണ്ട്. പാരിപ്പള്ളി മെഡിക്കല്‍ കോളേജ്, പുനലൂര്‍ താലൂക്കാശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, ജില്ലാ ഫയര്‍ ഓഫീസറുടെ ഓഫീസ്, ഡിഎംഓ ഓഫീസ്, കൊല്ലം കളക്ടറേറ്റ്, കോവിഡ് 19, വാര്‍ റൂം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഹാം റേഡിയോ പ്രവര്‍ത്തിക്കുന്നത്.

Tags: covidfire force
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പ്രണയനൈരാശ്യം; കൊളുക്കുമലയിൽ യുവാവ് കൊക്കയിലേക്ക് ചാടി ജീവനൊടുക്കി, മൃതദേഹം കണ്ടെത്തിയത് 400 അടി താഴ്ചയില്‍ നിന്നും

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.