Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വയം മാറാന്‍ തയ്യാറാവുക

ജീവിതത്തില്‍ എന്തു പ്രശ്‌നം നേരിടുമ്പോഴും, അതിനുള്ള കാരണം ബാഹ്യലോകത്തുള്ള ഏതെങ്കിലും വസ്തുവിലോ വ്യക്തിയിലോ ആരോപിക്കുന്നതിനു പകരം ആദ്യം തന്റെ ഉള്ളിലേക്കു തിരിഞ്ഞു നോക്കുകയാണ് വേണ്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2020, 03:00 am IST
in Samskriti

മക്കളേ,

ഉപഭോഗവസ്തുക്കളെ കൈകാര്യം ചെയ്യുന്നതുപോലെയാണ് പലപ്പോഴും നമ്മള്‍ നമുക്കു ചുറ്റുമുള്ള വ്യക്തികളോട് ഇടപെടാറുള്ളത്. വീട്ടുപകരണങ്ങള്‍ക്കു കേടു വന്നാല്‍ ആദ്യം നമ്മള്‍ അവ റിപ്പയര്‍ ചെയ്ത് ഉപയോഗിക്കും. വീണ്ടും വീണ്ടും തകരാറിലായാല്‍ അവ ഒഴിവാക്കി പുതിയതു വാങ്ങും. അതുപോലെ നമ്മളുമായി പൊരുത്തപ്പെടാത്ത വ്യക്തികളെയും ആദ്യം നമ്മുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റുവാന്‍ ശ്രമിക്കും. അതില്‍ പരാജയപ്പെട്ടാല്‍ അവരുമായുള്ള ബന്ധം വേര്‍പെടുത്തും. എന്നിട്ട് നമുക്കു ഇഷ്ടപ്പെട്ട പുതിയ ആള്‍ക്കാരുമായി ബന്ധം സ്ഥാപിക്കും. നമ്മുടെ ഭാഗത്തു തെറ്റുണ്ടെന്നോ, നമ്മുടെ സമീപനത്തിലോ വീക്ഷണത്തിലോ എന്തെങ്കിലും മാറ്റങ്ങള്‍ ആവശ്യമാണെന്നോ എന്നൊന്നും ചിന്തിക്കാന്‍ നമ്മള്‍ മെനക്കെടാറില്ല.  

ജീവിതത്തില്‍ എന്തു പ്രശ്‌നം നേരിടുമ്പോഴും, അതിനുള്ള കാരണം ബാഹ്യലോകത്തുള്ള ഏതെങ്കിലും വസ്തുവിലോ വ്യക്തിയിലോ ആരോപിക്കുന്നതിനു പകരം ആദ്യം തന്റെ ഉള്ളിലേക്കു തിരിഞ്ഞു നോക്കുകയാണ് വേണ്ടത്. പുറംലോകത്തില്‍ മാറ്റത്തിനായി കൊതിക്കുന്ന നമ്മുടെ ഉള്ളിലാണ് ആദ്യം മാറ്റം വരേണ്ടത്. അങ്ങനെ ആന്തരികമായ ഒരു മാറ്റത്തിനു നമ്മള്‍ സ്വയം തയ്യാറാകണം. അല്ലെങ്കില്‍ ഒരിക്കലും നമുക്കു ശാന്തി കിട്ടില്ല.

ഒരാള്‍ ഒരു യുവതിയെ പ്രണയിച്ചു വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞ് കുറച്ചുനാള്‍ കഴിഞ്ഞപ്പോഴാണ് അവള്‍ ഭയങ്കര വഴക്കാളിയാണെന്ന് അയാള്‍ക്കു മനസ്സിലായത്. ഭര്‍ത്താവ് എന്തു ചെയ്താലും അതിലൊക്കെ അവള്‍ കുറ്റം കണ്ടുപിടിക്കും. അയാള്‍ ചെരുപ്പ് ശരിക്കു വെച്ചില്ല, സാധനങ്ങള്‍ അടുക്കി വെച്ചില്ല എന്നിങ്ങനെ ഓരോന്നു പറഞ്ഞ് അവള്‍ ദിവസവും ഭര്‍ത്താവുമായി വഴക്കിടും. അതേ സമയം അവള്‍ ഭര്‍ത്താവിന്റെ ആരോഗ്യകാര്യങ്ങളിലും അയാള്‍ക്കു വേണ്ടുന്ന വസ്തുക്കള്‍ എടുത്തുവെയ്‌ക്കുന്നതിലുമെല്ലാം ശ്രദ്ധിച്ചിരുന്നു. പക്ഷെ നിത്യവുമുള്ള വഴക്കുകള്‍ക്ക് ഒരു  കുറവുമില്ല. ഒടുവില്‍ അയാള്‍ വഴക്കാളി ഭാര്യയെ വേണ്ട, സമാധാനപ്രിയയായ ഒരു ഭാര്യയെയാണ് വേണ്ടതെന്നു തീരുമാനിച്ചു. അങ്ങനെ ആദ്യഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി. മറ്റൊരു വിവാഹം കഴിച്ചു. രണ്ടാമത്തെ ഭാര്യ മധുരമായി പെരുമാറും, വഴക്കടിക്കില്ല. പക്ഷെ, അവള്‍ വളരെ ആഡംബരപ്രിയയായിരുന്നു. അയാള്‍ക്കു കിട്ടുന്ന ശമ്പളം മുഴുവന്‍ ചെലവാക്കി അവര്‍ ആഡംബരവസ്തുക്കള്‍ വാങ്ങിക്കൂട്ടി. പിന്നീട്, വരവില്‍ കൂടുതല്‍ ചെലവാക്കാന്‍ തുടങ്ങി. അവളുടെ ഈ ശീലം മാറ്റിയെടുക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. ഇഷ്ടപ്പെട്ട ഭാര്യയായതുകൊണ്ട് അവള്‍ എന്താവശ്യപ്പെട്ടാലും അയാള്‍ കടം വാങ്ങിയാണെങ്കിലും അതു സാധിച്ചുകൊടുത്തു. പരമാവധി കടമെടുത്തു. അതും മതിയാകാഞ്ഞ് അവസാനം കൈക്കൂലി വാങ്ങാന്‍ തുടങ്ങി. ഒടുവില്‍ ഒരു ദിവസം കൈക്കൂലി വാങ്ങിയതിന് അയാളെ പോലീസ് അറസ്റ്റു ചെയ്തു. ജയില്‍ശിക്ഷ ലഭിച്ചു. അപ്പോള്‍ അയാള്‍ ചിന്തിച്ചു, ‘ആദ്യഭാര്യയായിരുന്നു ഇതിലും ഭേദം. അല്പം അഡ്ജസ്റ്റു ചെയ്തു നീങ്ങിയാല്‍ മതിയായിരുന്നു.’ സ്വയം തിരുത്താനും മാറാനും തയ്യാറാകാതെ പുറംലോക്കത്തു മാറ്റങ്ങള്‍ക്കുവേണ്ടി കൊതിച്ചാല്‍ ഇതായിരിക്കും അനുഭവം.  

നമുക്കു ചുറ്റുമുള്ള വ്യക്തികള്‍ നമുക്കു കൈകാര്യം ചെയ്യാനുള്ള വെറും ഉപകരണങ്ങളല്ല എന്ന് നമ്മള്‍ മനസ്സിലാക്കണം. നമ്മളെപ്പോലെ വികാരങ്ങളും വിചാരങ്ങളും സ്വപ്‌നങ്ങളും പ്രതീക്ഷകളുമൊക്കെയുള്ള മനുഷ്യരാണവര്‍. ശാന്തിയും സന്തോഷവും നിറഞ്ഞ ഒരു സമൂഹാന്തരീക്ഷം സൃഷ്ടിക്കുവാന്‍ നമ്മള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മറ്റുള്ളവരെ അവരായിത്തന്നെ ഉള്‍ക്കൊള്ളാന്‍ നമ്മള്‍ തയ്യാറാകണം. വിട്ടുവീഴ്ചയും വിശാലതയുമുള്ള ഒരു സമീപനം നമ്മള്‍ വളര്‍ത്തിയെടുക്കണം. അപ്പോഴേ അതിനെ സ്‌നേഹമെന്നു വിളിക്കാനാവൂ.

എല്ലാവരിലും കുറവുകള്‍ ഉണ്ടാകും. മറ്റുള്ളവരെ തിരുത്തുന്നതില്‍ തെറ്റില്ല. എന്നാല്‍ സ്വയം തിരുത്താനും മാറാനും വളരാനുംകൂടി നമ്മള്‍ തയ്യാറാകണം. സ്വയം മാറുന്നതിലും വളരുന്നതിലുമായിരിക്കണം നമ്മുടെ ഊന്നല്‍. അങ്ങനെയായാല്‍ എവിടെച്ചെന്നാലും അകത്തും പുറത്തും ശാന്തിയും സംതൃപ്തിയും അനുഭവിക്കാന്‍ നമുക്കു കഴിയും.

മാതാ അമൃതാനന്ദമയി

Tags: സംസ്‌കൃതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പരമാത്മാസ്തുതിയില്‍ മുഴുകിയ പ്രഹ്ലാദന്‍

പാലക്കുന്ന് ക്ഷേത്ര ഭണ്ഡാര വീട്ടിലെത്തിയ വേടന്‍ തെയ്യം
Samskriti

ഇളംകുറ്റി സ്വരൂപത്തില്‍ കുട്ടി തെയ്യങ്ങളുടെ പുറപ്പാടിന് തുടക്കം

Samskriti

മനുഷ്യമനസ്സാണ് ഈശ്വരന്റെ വാസസ്ഥലങ്ങള്‍

Samskriti

സവിതാവിന്റെ വൈജ്ഞാനിക വര്‍ണന

Samskriti

ആത്മശോധനത്തിന്റെ വിശേഷവിധികള്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷികത്തില്‍ പൂര്‍വ്വാഞ്ചലിനെ വ്യോമസേനയുടെ എമര്‍ജന്‍സി ലാന്‍ഡിംഗ് സംവിധാനം പരീക്ഷിച്ചു, 100 ശതമാനം വിജയം

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.