Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

കേന്ദ്രത്തിന്റെ കരുതല്‍

എല്ലാ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഹെല്‍ത്ത് സെന്ററുകളും വെല്‍നെസ് സെന്ററുകളും ആശുപത്രികളും ഇന്‍ഷ്വറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2020, 03:00 am IST
inMain Article

ന്യൂദല്‍ഹി: സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച രാജ്യത്തെ സാധാരണക്കാരെയും പാവപ്പെട്ടവരെയും രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. വിവിധ മേഖലകളിലെ പാവപ്പെട്ടവര്‍ക്കായി 1.70 ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് കേന്ദ്ര ധനമന്ത്രി ഇന്നലെ പ്രഖ്യാപിച്ചത്.  

അമ്പതു ലക്ഷം  രൂപയുടെ  ഇന്‍ഷ്വറന്‍സ്  പരിരക്ഷ

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷംരൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തി. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 22 ലക്ഷം പേര്‍ക്ക്  പ്രയോജനം ലഭിക്കും. കൊറോണയ്‌ക്കെതിരെ സ്വജീവന്‍ പോലും അവഗണിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന നടപടിയാണിത്.

ശുചീകരണ തൊഴിലാളികള്‍, വാര്‍ഡ് ബോയ്സ്, നഴ്സസ്, പാരാമെഡിക്കല്‍ ജീവനക്കാര്‍, ടെക്നീഷ്യന്‍സ്, ഡോക്ടര്‍മാര്‍ തുടങ്ങി ആശാവര്‍ക്കര്‍മാര്‍ വരെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയിലാണ്. കോവിഡ് 19 ബാധിച്ച രോഗിയെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരിലാര്‍ക്കെങ്കിലും അപകടം ഉണ്ടായാല്‍ 50 ലക്ഷംരൂപ ഇന്‍ഷ്വറന്‍സ് തുക ലഭിക്കും.

എല്ലാ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഹെല്‍ത്ത് സെന്ററുകളും വെല്‍നെസ് സെന്ററുകളും ആശുപത്രികളും ഇന്‍ഷ്വറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്തി.

75 ശതമാനം  പിഎഫ്  പിന്‍വലിക്കാം മൂന്നു മാസം കേന്ദ്രം അടയ്‌ക്കും

കൊറോണാ വ്യാപനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഓരോ ജീവനക്കാരനും സ്വന്തം ഇപിഎഫ് അക്കൗണ്ടില്‍ നിന്ന് 75 ശതമാനം വരെ പണം പിന്‍വലിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. മൂന്നുമാസത്തെ ശമ്പളത്തിന് തുല്യമായ തുകയോ പിഎഫിലെ 75 ശതമാനം നിക്ഷേപമോ ഏതാണോ കുറവ്, ആ തുകയാണ് പിന്‍വലിക്കുമ്പോള്‍ ലഭിക്കുക.

നൂറ് ജീവനക്കാരില്‍ താഴെ പിഎഫ് അംഗത്വമുള്ള ചെറുകിട സ്ഥാപനങ്ങളുടെ ഇപിഎഫ് തുക അടുത്ത മൂന്നുമാസത്തേക്ക് കേന്ദ്രസര്‍ക്കാര്‍ അടയ്‌ക്കും. ജീവനക്കാരില്‍ 90 ശതമാനം പേര്‍ക്കും 15,000 രൂപയില്‍ താഴെയാണ് ശമ്പളമെങ്കില്‍ ആണ് ഈ പ്രയോജനം ലഭിക്കുക. തൊഴിലാളിയുടേയും തൊഴിലുടമയുടേയും വിഹിതം ചേരുമ്പോള്‍ വരുന്ന ശമ്പളത്തിന്റെ 24 ശതമാനം ആണ് കേന്ദ്രസര്‍ക്കാര്‍ പിഎഫിലേക്ക് അടയ്‌ക്കുന്നത്.

കെട്ടിട നിര്‍മാണ ക്ഷേമത്തിനായി സ്വരൂപിച്ച 31,000 കോടിരൂപയുടെ ഫണ്ടില്‍ നിന്ന് നിര്‍മാണ തൊഴിലാളികള്‍ക്ക് ധനസഹായം നല്‍കണം. മൂന്നരക്കോടി തൊഴിലാളികള്‍ക്ക്  പ്രയോജനം ലഭിക്കും. കേന്ദ്ര ഖനി മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം ശേഖരിച്ച 25,000 കോടി രൂപയുടെ ജില്ലാ മിനറല്‍ ഫണ്ടില്‍ നിന്ന് മെഡിക്കല്‍ പരിശോധന, സ്‌ക്രീനിങ്, മറ്റ് ആരോഗ്യകാര്യങ്ങള്‍ എന്നിവയ്‌ക്ക് പണം ചെലവഴിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവും നല്‍കി.

ജന്‍ധന്‍ അക്കൗണ്ടുകളില്‍ സ്ത്രീകള്‍ക്ക്  1500 രൂപ

എല്ലാ ജന്‍ധന്‍ വനിതാ അക്കൗണ്ടുകളിലേക്കും 1,500 രൂപ വീതം നല്‍കും. പ്രതിമാസം 500 രൂപ വീതം. ഇരുപത് കോടി ജന്‍ധന്‍ അക്കൗണ്ടുകളില്‍ പണമെത്തും.

പ്രായമായവര്‍, വിധവകള്‍, ദിവ്യാംഗര്‍, പെന്‍ഷന്‍കാര്‍ എന്നിവരുടെ അക്കൗണ്ടില്‍ ആയിരം രൂപ വീതം നല്‍കും. മൂന്നു കോടി പേര്‍ക്കാണ് പ്രയോജനം.

മൂന്ന്  സിലിണ്ടറുകള്‍ സൗജന്യമായി

ഉജ്ജ്വല പദ്ധതിയില്‍ ഉള്‍പ്പെട്ട 8.3 കോടി വനിതകള്‍ക്ക് അടുത്ത മൂന്നു മാസത്തേക്ക് മൂന്നു പാചക വാതക സിലിണ്ടറുകള്‍ സൗജന്യമായി നല്‍കും. ഭക്ഷണ സാധനങ്ങള്‍ പാചകം ചെയ്യുന്നതിനുള്ള പ്രയാസം കണക്കിലെടുത്താണിത്.

വനിതകളുടെ സ്വയം സഹായ സംഘങ്ങള്‍ക്ക് ഈടില്ലാതെ നല്‍കുന്ന ബാങ്ക് വായ്‌പ ഇരുപത് ലക്ഷമാക്കി വര്‍ദ്ധിപ്പിച്ചു. നേരത്തെ ഇത് 10 ലക്ഷമായിരുന്നു. വനിതകളുടെ കൈയിലെ പണലഭ്യത വര്‍ദ്ധിപ്പിക്കാനാണ് ദീനദയാല്‍ പദ്ധതി പ്രകാരമുള്ള ഈ തീരുമാനം. രാജ്യത്തെ ഏഴ് കോടിയിലേറെ സ്ത്രീകളാണ് സ്വയംസഹായ സംഘങ്ങളിലുള്ളത്.

അഞ്ച് കിലോ ഭക്ഷ്യധാന്യങ്ങള്‍ സൗജന്യം

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പ്രകാരം രാജ്യത്തെ 80 കോടി പാവപ്പെട്ടവര്‍ക്ക് അഞ്ച് കിലോ അരിയോ ഗോതമ്പോ സൗജന്യമായി നല്‍കും. നിലവില്‍ നല്‍കുന്ന അഞ്ച് കിലോയ്‌ക്ക് പുറമേയാണിത്. നാല് പേരുള്ള ഒരു കുടുംബത്തിന് 20 കിലോ ഭക്ഷ്യധാന്യങ്ങളാണ് സൗജന്യമായി പ്രതിമാസം ലഭിക്കുക. മൂന്നുമാസത്തേക്കാണ് ഒരാള്‍ക്ക് അഞ്ച് കിലോ എന്ന കണക്കില്‍ നല്‍കുക. റേഷന്‍ കാര്‍ഡിന് ഒന്ന് എന്ന കണക്കില്‍ ഒരു കിലോ പയറുവര്‍ഗ്ഗങ്ങളും മൂന്നുമാസം സൗജന്യമായി നല്‍കും.

കിസാന്‍ സമ്മാന്‍ നിധിയില്‍  2000 രൂപ

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ അംഗങ്ങളായ എല്ലാ കര്‍ഷകര്‍ക്കും രണ്ടായിരം രൂപ വീതം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഏപ്രില്‍ ആദ്യ ആഴ്ച തുക അക്കൗണ്ടിലെത്തും. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി പ്രഖ്യാപിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി വഴി ഇതിനകം 6,000 രൂപ രാജ്യത്തെ കര്‍ഷകര്‍ക്ക് നല്‍കിയിരുന്നു. 8.69 കോടി കര്‍ഷകര്‍ക്കാണ് വീണ്ടും 2,000 രൂപ വീതം നല്‍കുന്നത്.

Tags: കേന്ദ്ര സര്‍ക്കാര്‍modi governmentNirmala Sitharamancovidcoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.