Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അനുഷ്ഠാനങ്ങളിലെ സംഗീതം

തെയ്യങ്ങള്‍ക്കും അവയോടനുബന്ധിച്ച് തലേന്നാള്‍ കെട്ടിയാടുന്ന തോറ്റം, വെള്ളാട്ടം എന്നിവയ്‌ക്കും പാടുന്ന അനുഷ്ഠാനപ്പാട്ടുകളാണ് തോറ്റം പാട്ടുകള്‍. തോറ്റം എന്നപദത്തിന് സ്‌തോത്രം എന്ന് അര്‍ത്ഥം. ഉത്സവത്തോടനുബന്ധിച്ച് തെക്കന്‍ കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളില്‍ നടത്തിവരുന്ന ഒരു ആചാരമാണ് തോറ്റംപാട്ട്.

ലക്ഷ്മി എസ്. മേനോന്‍byലക്ഷ്മി എസ്. മേനോന്‍
Mar 24, 2020, 06:00 am IST
inSamskriti

തോറ്റംപാട്ട്

തെയ്യങ്ങള്‍ക്കും അവയോടനുബന്ധിച്ച് തലേന്നാള്‍ കെട്ടിയാടുന്ന തോറ്റം, വെള്ളാട്ടം എന്നിവയ്‌ക്കും പാടുന്ന അനുഷ്ഠാനപ്പാട്ടുകളാണ് തോറ്റം പാട്ടുകള്‍. തോറ്റം എന്നപദത്തിന് സ്‌തോത്രം എന്ന് അര്‍ത്ഥം. ഉത്സവത്തോടനുബന്ധിച്ച് തെക്കന്‍ കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളില്‍ നടത്തിവരുന്ന ഒരു ആചാരമാണ് തോറ്റംപാട്ട്. ക്ഷേത്രത്തിനുപുറത്ത് പ്രത്യേകംപുരകെട്ടി അതിലിരുന്നാണ്ഭദ്രകാളിപ്പാട്ട്  എന്നറിയപ്പെടുന്ന തോറ്റംപാട്ട് പാടുന്നത്. ഭദ്രകാളി സ്തുതിയാണ് തോറ്റംപാട്ടായി അവതരിപ്പിക്കുന്നത്. ഭദ്രകാളിയെ ശ്രീകോവിലില്‍ നിന്ന് എഴുന്നള്ളിച്ച് തോറ്റംപാട്ടു  പാടുന്ന പുരയില്‍ കുടിയിരുത്തുന്നു. തുടര്‍ന്ന് ഭദ്രകാളിയുടെ അവതാരകഥ ആദ്യം മുതല്‍ അവസാനം വരെ പാടുന്നു.

എഴുതി പഠിക്കാന്‍ പാടില്ലാത്ത വായ്‌മൊഴിയായിട്ടാണ് തോറ്റംപാട്ടുകള്‍  പാടിവരുന്നത്. വാദ്യമേളങ്ങള്‍, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ കൈതാളം തട്ടിയാണ് ഭദ്രകാളിയെ ശ്രീകോവിലില്‍ നിന്ന് ആനയിക്കുന്നത്.

ഉത്സവത്തിന്റെ രണ്ടാം ദിവസം ദേവിയുടെ വിവാഹ ഒരുക്കങ്ങളും,  മൂന്നാം ദിവസം ദേവിയുടെ വിവാഹനാള്‍, ‘മാലപ്പുറം’ എന്നറിയപ്പെടുന്ന പാട്ടും, ആറാം ദിവസം കോവല വധവും,  ഏഴാം ദിവസം, കോവലന്റെ മരണവാര്‍ത്തയറിഞ്ഞ ദേവി കൈലാസത്തിലെത്തി പരമശിവനില്‍ നിന്നു വരം വാങ്ങി കോവലനെ ജീവിപ്പിക്കുന്നതുമാണ് പാടുന്നത്. ഭര്‍ത്താവിനെ ചതിച്ചു കൊന്നതില്‍ കാരണഭൂതരായവരെ വധിക്കുന്ന ഭാഗമാണ് പിന്നെയുള്ള രണ്ടു ദിവസങ്ങളില്‍ പാടുന്നത്. പത്താംദിവസം പൊലിപ്പാട്ട് പാടി കാപ്പഴിക്കും. ഇതോടെ ഉത്സവം അവസാനിക്കും.

മുടിയേറ്റ്

ഉത്തര കേരളത്തിലെ ഭദ്രകാളിക്കാവുകളില്‍ നടത്തിവരാറുള്ള ഒരു അനുഷ്ഠാനകലയാണിത്. ‘മുടിയെടുപ്പ്’എന്നും ഇത് അറിയപ്പെടുന്നു. അമ്പലവാസികളായ മാരാര്‍, കുറുപ്പ് വിഭാഗങ്ങളില്‍പെട്ടവരാണ് മുടിയേറ്റ് അവതരിപ്പിക്കുന്നത്. ഭദ്രകാളി, ദാരികന്‍, നാരദന്‍, ശിവന്‍ ദാനവേന്ദ്രന്‍, കോയിച്ചാടര്‍, കൂളി എന്നീ കഥാപാത്രങ്ങളെയാണ് മുടിയേറ്റില്‍ അവതരിപ്പിക്കുന്നത്. എങ്കിലും പ്രധാനമായും കാളീ -ദാരികവധമാണ് ഇതിലെ മുഖ്യപ്രതിപാദ്യം.  

നിലവിളക്കു കത്തിച്ചുവച്ച് അതിനു മുന്‍പില്‍ നെല്ലും നാളികേരവും വച്ച് ഭഗവതിക്കളം വരച്ച് അതിന്റെ മുന്‍പിലിരുന്ന്  ‘കുരുംബ’ ദേവിയെ ഭജിച്ചുകൊണ്ടാണ് മുടിയേറ്റ് നടത്തുന്നത്. കളംപാട്ട് പാടുന്ന ഈണത്തിനനുസരിച്ച് മുടിയേറ്റ് നടത്തുന്നു. രാത്രിയിലാണ് ഇത് നടത്തുന്നത്. കാളിയുടെ ഭീകരമുഖം, ജടാഭാരം എന്നിവ മരം കൊണ്ടോ ലോഹം കൊണ്ടോ ഉണ്ടാക്കുന്നതാണ് ‘മുടി.’  ആ തിരുമുടി തലയിലണിഞ്ഞാണ് കാളിആടുന്നത്.  

കളംപാട്ട്, തിരിയുഴിച്ചില്‍, പ്രതിഷ്ഠ, പൂജ, താലപ്പൊലി,  കളംമായ്‌ക്കല്‍ തുടങ്ങിയ ചടങ്ങുകളോടെയാണ് മുടിയേറ്റ് ആരംഭിക്കുന്നത്.  കാളീസേവയുടെ ഭാഗമായി നടത്തുന്ന അനുഷ്ഠാനമാണ് മുടിയേറ്റ്. അരങ്ങുകേളി, അരങ്ങുവാഴ്‌ത്തല്‍കാളീ- ദാരികപുറപ്പാട്, യുദ്ധം ഇവയെല്ലാം മുടിയേറ്റിലുണ്ട്. ചെണ്ട, ഇലത്താളം വീക്കന്‍ചെണ്ട, ചേങ്ങില തുടങ്ങിയ സംഗീതോപകരണങ്ങളാണ് മുടിയേറ്റിന് ഉപയോഗിക്കുന്നത്. അലങ്കരിച്ച പന്തലില്‍ പഞ്ചവര്‍ണ്ണപ്പൊടികള്‍ കൊണ്ട് ഭദ്രകാളിയുടെ കളംവരക്കും. ദാരികന്റെ ശിരസ്സറുത്ത് തൂക്കിപ്പിടിച്ച് താളത്തിന്റെ പുറത്തേറിവരുന്ന കാളിയുടെ രൂപമാണ് കളത്തിന്. കളംപൂജയും, കളംപാട്ടും, താലപ്പൊലിയും കഴിഞ്ഞാല്‍ തിരിയുഴിച്ചില്‍.  അതുകഴിഞ്ഞു കളം മായ്‌ക്കും. പിന്നീടാണ് മുുടിയേത്തിന്റെ ആരംഭം. മുഖത്തു തേപ്പും, ഉടുത്തുകെട്ടും, കിരീടവും മുടിയേറ്റിലെ വേഷങ്ങളുടെ പ്രത്യേകതയാണ്. വസൂരിക്കല എന്ന സങ്കല്പത്തോടെ കാളിക്ക് മുഖത്ത് അരിമാവും ചുണ്ണാമ്പും ചേര്‍ത്ത ചുട്ടികുത്തും, കുരുത്തോല കൊണ്ടു അലങ്കരിച്ച ഭാരമേറിയ മുടിയും ഉണ്ടായിരിക്കും. ദാരികവേഷത്തിനും ചുട്ടികുത്ത് ഉണ്ട് .തലയില്‍ ചെറിയ കുരുത്തോല മുടിയാണ് ദാരികന്. ശിവനും നാരദനും ആദ്യംരംഗത്തു വന്നാല്‍ പിന്നെ ദാരികന്റെ പുറപ്പാട്. തുടര്‍ന്നു കാളിയും കൂളിയും പുറപ്പെടും. കാളിയും ദാരികനും പോരിന്വിളിക്കും. തുടര്‍ന്ന് കോയിച്ചാടര്‍ പ്രവേശിക്കും.  

പിന്നെ കാളി-ദാരികയുദ്ധം. ദാരികന്റെ തലയെടുത്തു കാളിരംഗത്തു വരുന്നതാണ് അവസാനഭാഗം. ശിവസ്തുതി  പാടിയാണ് മുടിയേറ്റ് അവസാനിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അറസ്റ്റില്‍ ഇരവാദമുയര്‍ത്തി ജാന്‍മണി, പൊലീസ് ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍

Kerala

കല്യാണ ദിവസം വീട്ടിലെത്തിയ യുവതിക്ക് ദേഹാസ്വാസ്ഥ്യം, കര്‍ത്തവ്യം മറക്കാതെ ഡോക്ടറായ നവവധു

Travel

ആമ്പല്‍ വസന്തത്തിനൊപ്പം മലരിക്കലില്‍ ത്രിമാന ദൃശ്യാനുഭവങ്ങള്‍ സമ്മാനിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി കേന്ദ്രവും

Kerala

കേരളം മാറി വി.കെ. ശ്രീരാമാ….കുഴിമന്തിയെന്ന പേര് നിരോധിക്കണം എന്ന വാക്ക് അപ്പാടെ വിഴുങ്ങേണ്ടി വന്നു; ഇപ്പോള്‍ പുലിക്കളിയുടെ പേരിലും മാപ്പ്

Kerala

എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ് : 3 പേര്‍ അറസ്റ്റില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ലഡാക്ക് ബെഞ്ചിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോടതി നടപടികള്‍ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത അഭിഭാഷകന് വിലക്ക്, കോടതിയലക്ഷ്യ നടപടി

ഭാര്യയോട് ബന്ധമുണ്ടെന്ന് സംശയം: സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

മുട്ടില്‍ മരം മുറിയിലെ വഞ്ചനാക്കേസ് : വിചാരണക്കോടതി നടപടികള്‍ സ്റ്റേ ചെയ്യണം എന്ന അഗസ്റ്റിന്‍ സഹോദരന്‍മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി

ഒന്‍പതുവയസ്സുകാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ 66 കാരന് 80 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

അര്‍മേനിയ സന്ദര്‍ശിച്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും അര്‍മേനിയയുടെ പ്രതിരോധമന്ത്രി സുരെന്‍ പാപ്യകാന്‍ പ്രളയ് തമ്മില്‍ നടന്ന ചര്‍ച്ച (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ പ്രളയ് മിസൈല്‍ വാങ്ങാന്‍ ഒരുങ്ങി അര്‍മേനിയ; 500 കിലോമീറ്റര്‍ വരെ ദൂരെയുള്ള ശത്രുകേന്ദ്രത്തെ നശിപ്പിക്കാന്‍ ശേഷിയുള്ള പ്രളയ് മിസൈല്‍

പുലിക്കളി വിഷയം : ഖേദം പ്രകടിപ്പിക്കുന്നു എന്ന് വി കെ ശ്രീരാമന്‍

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.