Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബെംഗളൂരുവില്‍ നിന്ന് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തി; കര്‍ണാടക ആര്‍ടിസി സേലം വഴി മാത്രം

ഇന്നു മുതല്‍ കേരളത്തിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസുകളുണ്ടാകില്ല. ബന്ദിപ്പൂര്‍ അതിര്‍ത്തിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ കര്‍ണാടക ആര്‍ടിസി ഇന്നു മുതല്‍ സേലം വഴി മാത്രമായിരിക്കും സര്‍വീസ് നടത്തുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2020, 12:15 pm IST
inIndia

ബെംഗളൂരു: കൊറോണയുടെ പശ്ചാത്തലത്തില്‍ കേരള-കര്‍ണാടക-തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ അതിര്‍ത്തികളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്കുള്ള കെഎസ്ആര്‍ടിസിയുടെ എല്ലാ സര്‍വീസുകളും നിര്‍ത്തിവച്ചു.

ഇന്നു മുതല്‍ കേരളത്തിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസുകളുണ്ടാകില്ല. ബന്ദിപ്പൂര്‍ അതിര്‍ത്തിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ കര്‍ണാടക ആര്‍ടിസി ഇന്നു മുതല്‍ സേലം വഴി മാത്രമായിരിക്കും സര്‍വീസ് നടത്തുക.

വെള്ളിയാഴ്ച രാത്രി ബന്ദിപ്പൂര്‍ ചെക്ക് പോസ്റ്റ് വഴി പോകാന്‍ കഴിയാത്ത ബസുകള്‍ കുട്ട വഴിയാണ് കേരളത്തിലേക്ക് അയച്ചതെന്ന് ബെംഗളൂരു കേരള ആര്‍ടിസി അധികൃതര്‍ അറിയിച്ചു.

പീനിയ, ശാന്തിനഗര്‍ എന്നിവിടങ്ങളിലേ കെഎസ്ആര്‍ടിസിയുടെ ഇന്‍ഫര്‍മേഷന്‍ ബുക്കിങ് കൗണ്ടറും അടച്ചു. സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡിലെ കൗണ്ടര്‍ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക.

ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ക്കും മറ്റു സ്വകാര്യ വാഹനങ്ങള്‍ക്കും മാര്‍ച്ച് 29വരെ ചാമരാജ് നഗര്‍ ജില്ല പരിധിയിലുള്ള ബന്ദിപ്പൂര്‍ അതിര്‍ത്തിയിലൂടെ കടക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടുള്ള ഉത്തരവാണ് ചാമരാജ് നഗര്‍ ജില്ല കലക്ടര്‍ പുറത്തിറക്കിയത്.

ഇതിനിടെ, സര്‍വീസുകള്‍ നിര്‍ത്തിവെക്കാനുള്ള നിര്‍ദേശം കര്‍ണാടക ഗതാഗത വകുപ്പില്‍നിന്നും വന്നിട്ടില്ലെന്നും ഒരോ അതിര്‍ത്തിയിലെ സാഹചര്യം അനുസരിച്ച് സര്‍വീസുകളില്‍ മാറ്റം വരുത്തുമെന്നും കര്‍ണാടക ആര്‍ടിസി അറിയിച്ചു.

നിലവില്‍ ഹൊസൂര്‍, സേലം വഴിയുള്ള പതിവുപോലെ സര്‍വീസ് നടത്തുമെന്നും ബന്ദിപ്പൂര്‍ വഴിയുള്ള സര്‍വീസുകള്‍ വെള്ളിയാഴ്ച രാത്രിയോടെ അവസാനിപ്പിച്ചെന്നും കര്‍ണാടക ആര്‍ടിസി അറിയിച്ചു.

അതേസമയം, കര്‍ണാടക അതിര്‍ത്തി അടച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി യെദിയൂരപ്പയും അറിയിച്ചു. നിലവില്‍ അതിര്‍ത്തികള്‍ അടച്ചിട്ടില്ലെന്നും സ്ഥിതിഗതികള്‍ അവലോകനം ചെയ്ത ശേഷം ഭാവി നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: കെഎസ്ആര്‍ടിസിbuscovidCoronacoronavirus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

Kerala

യാത്രക്കാരന്‍ വായില്‍ കടിച്ചു പിടിച്ച ശേഷം നല്‍കിയ നോട്ട് വനിതാ കണ്ടക്ടര്‍ വാങ്ങിയില്ല:തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ ഇറങ്ങിപ്പോയി,സര്‍വീസ് മുടങ്ങി

Kerala

കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ക്ലാസ് ബസുകള്‍ ഞായറാഴ്ച മുതല്‍

Kerala

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

Kerala

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

പോര്‍വിളിയുമായി സിപിഐ; എല്‍ഡിഎഫ് ഉലയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.