Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘അലൈപായുതേ…’കൃഷ്ണഭക്തി ആഘോഷിച്ച ഊത്തുക്കാട്

ഭക്തിയും സംഗീതവും14

ലക്ഷ്മി എസ്. മേനോന്‍byലക്ഷ്മി എസ്. മേനോന്‍
Mar 22, 2020, 04:25 am IST
inSamskriti

ദക്ഷിണേന്ത്യന്‍ സംഗീതജ്ഞരില്‍ വളരെ വിദഗ്ധനായ സംഗീതരചയിതാവ് ആയിരുന്നു ഊത്തുക്കാട് വെങ്കടസുബ്ബയ്യര്‍. അദ്ദേഹം തമിഴ്‌നാട്ടിലാണ് ജീവിച്ചിരുന്നത്. സംഗീതമൂര്‍ത്തിത്രയമായ ത്യാഗരാജസ്വാമികള്‍, മുത്തുസ്വാമി ദീക്ഷിതര്‍, ശ്യാമശാസ്ത്രികള്‍ എന്നിവര്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന  സംഗീതജ്ഞനായിരുന്നു അദ്ദേഹം. ഊത്തുക്കാട് വെങ്കിടകവി എന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു. അദ്ദേഹം സംസ്‌കൃതഭാഷയില്‍ നൂറില്‍പരം കൃതികളും, തമിഴ്, മറാട്ടി ഭാഷകളില്‍ അഞ്ഞൂറില്‍പരം കൃതികളും രചിച്ചു.  തഞ്ചാവൂരിലെ പ്രതാപസിംഹ രാജാവിന്റെകാലത്താണ് അദ്ദേഹം ജീവിച്ചിരുന്നത്. ഏകദേശം 1700- 1765 കാലഘട്ടത്തിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. വെങ്കടസുബ്ബയ്യര്‍ ഒരു  ശ്രീകൃഷ്ണഭക്തനും സര്‍വോപരി ദേവിഭക്തനും ആയിരുന്നു. ശ്രീകൃഷ്ണ ഭഗവാന്റെ ബാല്യകാലലീലകളെകുറിച്ചും മറ്റും വര്‍ണിച്ച് ധാരാളം കൃതികളും പദങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. വളരെ ജനസമ്മിതി നേടിയ കൃതികളാണ് ‘ശങ്കരി ശ്രീരാജരാജേശ്വരി’, ‘സുന്ദരനന്ദകുമാര്’, ആടാത് അസ്സൈങ്ങാതു വാ കണ്ണാ തുടങ്ങിയവ. മധ്യമാവതി രാഗത്തിലാണ് ഇവയെല്ലാം ചിട്ടപ്പെടുത്തിയിട്ടുള്ളത്. താളക്കൊഴുപ്പും മെലഡി നിറഞ്ഞതുമായ ‘സ്വാഗതം കൃഷ്ണാ ശരണാഗതം കൃഷ്ണാ’ മോഹനരാഗത്തിന്റെ ചാരുത നിറഞ്ഞതാണ്.

അദ്ദേഹം സംഗീതത്തിന്റെ മെലഡി, താളം, രചന തുടങ്ങി സംഗീതത്തിന്റെ  എല്ലാ ശാസ്ത്രീയ വശങ്ങളിലും അഗ്രഗണ്യനായിരുന്നു. സംസ്‌കൃതത്തിലും തമിഴിലും നല്ലൊരു വാഗ്മി ആയിരുന്നു.  വിവിധതര ംസംഗീതരൂപങ്ങളായ കൃതി, തില്ലാന, കാവടിചിന്ത് തുടങ്ങിയവ രചിച്ചിട്ടുണ്ട്. മറ്റുള്ള കര്‍ണാടക സംഗീതരചയിതാക്കള്‍ ഉപയോഗിക്കാത്ത അപൂര്‍വ താളങ്ങള്‍ വരെ അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. ഓടക്കുഴല്‍ വിളിച്ച് നൃത്തം ചെയ്യുന്ന ഭഗവാന്‍ കൃഷ്ണനെ ആണ് അദ്ദേഹം ആരാധിച്ചത്. അദ്ദേഹം തമിഴ് സാഹിത്യത്തിലും സംസ്‌കൃത സാഹിത്യത്തിലും സംഗീതത്തിലും മാത്രമല്ല നൃത്തകലയിലും പരിജ്ഞാനമുള്ള ആളായിരുന്നു. താന്‍ രചിച്ച ഗാനങ്ങള്‍ ആലപിച്ചുകൊണ്ട്  ആനന്ദനൃത്തം ചെയ്യുമായിരുന്നു. കൃഷ്ണഭഗവാനെ പ്രകീര്‍ത്തിച്ചുകൊണ്ട് ധാരാളം കീര്‍ത്തനങ്ങള്‍ രചിച്ചിട്ടുണ്ട് എങ്കിലും മറ്റു ദൈവങ്ങളെ കുറിച്ചും കൃതികള്‍ രചിച്ചിട്ടുണ്ട്. ആകാലഘട്ടത്തില്‍ ജീവിച്ചിരുന്ന ധാരാളം സംഗീതജ്ഞര്‍ അദ്ദേഹത്തിന്റെ വിനയത്തെപറ്റി പ്രതിപാദിച്ചിട്ടുണ്ട്.

‘തായേയശോദ ഉന്തന്‍ ആയര്‍കുലത്തുദിത്ത

മായന്‍ ഗോപാലകൃഷ്ണന്‍ ശ്ശെയ്യും ജാലത്തൈകേളടി’

നൃത്തത്തിനുവേണ്ടി രചിച്ച ഈ പദം അദ്ദേഹം നൃത്തകലയില്‍ അഗ്രഗണ്യനായിരുന്നു എന്നതിന്റെ തെളിവാണ്. അദ്ദേഹത്തിന്റെ കൃതികളില്‍ ജീവിതാംശം ഒട്ടും തന്നെ അടങ്ങിയിട്ടില്ല. ഭക്തിയും തര്‍ക്കശാസ്ത്രപരമായ ഉന്നതിയുംകൊണ്ട് അലംകൃതമാണ് കൃതികള്‍. അദ്ദേഹത്തിന്റെ പല കൃതികളെക്കുറിച്ചും ആഴത്തിലുള്ള പഠനം നടന്നിട്ടുണ്ട്. ഉദാഹരണം- കാനഡരാഗത്തിലുള്ള ‘അലൈപായുതേ കണ്ണാ’ എന്നകൃതി. ഭാഗവതത്തില്‍ നിന്നെടുത്തിട്ടുള്ള  പല കൃഷ്ണകഥകളും അദ്ദേഹം ഓപ്പറയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭഗവാന്‍ കൃഷ്ണനോടുള്ള അഗാധമായ ഭക്തി അദ്ദേഹത്തിന്റെ കൃതികളില്‍ ഉടനീളം കാണാം.

വെങ്കട്കവി എന്നറിയപ്പെടുന്ന വെങ്കടസുബ്രഹ്മണ്യഅയ്യര്‍ ജനിച്ചത് ചെന്നൈയില്‍ നിന്ന്  200 മൈല്‍ അകലെയുള്ള മന്നാര്‍ഗുഡിയിലാണ്.  ഭഗവാന്‍ കൃഷ്ണന് സ്വയം സമര്‍പ്പിക്കാന്‍ അമ്മയാണ ് അദ്ദേഹത്തിന് പ്രേരണ നല്‍കിയത്. ഒരുപക്ഷേ ഭഗവാനില്‍ നിന്ന് തന്നെയാകാം അദ്ദേഹത്തിന് അതിനുള്ള പ്രേരണ ലഭിച്ചത് എന്നും പറയപ്പെടുന്നു.

സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശം കാരണം അദ്ദേഹം സാങ്കേതികപരമായ ആഹതപ്രത്യാഹത- ആലങ്കാരികതകള്‍ നിരന്തരം പരിശീലിച്ചിരുന്നു. ഭക്തിയാല്‍ തിളങ്ങുന്ന കലയാണ് സംഗീതം എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.  

അദ്ദേഹത്തിന് സംഗീതത്തെ കുറിച്ചും സംഗീതസാങ്കേതികതകളെകുറിച്ചും അഗാധമായ ജ്ഞാനമുണ്ടായിരുന്നു. അതിസുന്ദരമായ ഭാഷാശൈലിഉള്ള അദ്ദേഹത്തിന്റെ ഓരോ കൃതിയിലും വ്യത്യസ്തതയുള്ള പല രാഗങ്ങളും ഉപയോഗിച്ചിരുന്നു. തോടി, കല്യാണി, ഖരഹരപ്രിയ തുടങ്ങിയ മേജര്‍രാഗങ്ങളും കന്നടഗൗള, ജയന്തശ്രീ, മാളവി, ഉമാഭരണം തുടങ്ങിയ മൈനര്‍ രാഗങ്ങളും അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായര സമഞ്ജരി, ബലഹംസ, അമരകല്യാണി, വേലാവലി, ദിപരം, കന്നടമാറുവാ, കുന്തളശ്രീ തുടങ്ങിയ രാഗങ്ങളും അദ്ദേഹത്തിന്റെ കൃതികളില്‍ കാണാം. സാധാരണയായി ഉപയോഗിക്കാറുള്ള, ശഹാന, പരസ്, നാഥനാമക്രിയ, ആരഭി തുടങ്ങിയ രാഗങ്ങളും  ഉപയോഗിച്ചിട്ടുണ്ട്.  

രാഗമുദ്രകള്‍, സ്വരാക്ഷരപ്രയോഗങ്ങള്‍, മധ്യമകാല സാഹിത്യങ്ങള്‍ ചൊല്‍ക്കെട്ട് വരികള്‍ തുടങ്ങിയ സാങ്കേതികതകള്‍ അദ്ദേഹത്തിന്റെ കൃതികളില്‍ കാണാം. സംഗീത മൂര്‍ത്തിത്രയത്തെക്കാള്‍ പൗരാണികനായ വെങ്കടസുബ്ബയ്യരെ ഈ അടുത്ത കാലം വരെയും ആര്‍ക്കും അറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ ഗാനങ്ങള്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നെങ്കിലും ഇതിന്റെ രചയിതാവാര് എന്ന് ആര്‍ക്കും അറിയില്ലായിരുന്നു. വെങ്കട സുബ്ബയ്യരുടെ 289 ഗാനങ്ങളുടെ ലിസ്റ്റ് ഡോ.കെ.ആര്‍.രാജഗോപാലന്‍ തയ്യാറാക്കിയിട്ടുണ്ട്.

വെങ്കടസുബ്ബയ്യരുടെ 70 ഗാനങ്ങള്‍ സ്വരപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദീക്ഷിതര്‍ക്ക് മുന്‍പ് തന്നെ ദേവിയുടെ നവാവരണ കൃതികള്‍ രചിച്ച ഗാനകവിയാണ് വെങ്കിടസുബ്ബയ്യര്‍. ആകെ 11 കൃതികളുള്ളതില്‍ ആദ്യത്തേത് ധ്യാനവും അവസാനത്തേത് മംഗളാചരണവുമാണ്. ബാക്കി ഒന്‍പതെണ്ണം നവാവരണ കൃതികളാണ്. ഇവയെല്ലാം സംസ്‌കൃതഭാഷയിലാണ് അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഒരു പൂര്‍ണ്ണബ്രഹ്മചാരിയായിരുന്നു വെങ്കടസുബ്ബയ്യര്‍. .  

(നാളെ: ഭക്തിപ്രസ്ഥാനം തമിഴ് സംഗീതത്തില്‍)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അറസ്റ്റില്‍ ഇരവാദമുയര്‍ത്തി ജാന്‍മണി, പൊലീസ് ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍

Kerala

കല്യാണ ദിവസം വീട്ടിലെത്തിയ യുവതിക്ക് ദേഹാസ്വാസ്ഥ്യം, കര്‍ത്തവ്യം മറക്കാതെ ഡോക്ടറായ നവവധു

Travel

ആമ്പല്‍ വസന്തത്തിനൊപ്പം മലരിക്കലില്‍ ത്രിമാന ദൃശ്യാനുഭവങ്ങള്‍ സമ്മാനിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി കേന്ദ്രവും

Kerala

കേരളം മാറി വി.കെ. ശ്രീരാമാ….കുഴിമന്തിയെന്ന പേര് നിരോധിക്കണം എന്ന വാക്ക് അപ്പാടെ വിഴുങ്ങേണ്ടി വന്നു; ഇപ്പോള്‍ പുലിക്കളിയുടെ പേരിലും മാപ്പ്

Kerala

എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ് : 3 പേര്‍ അറസ്റ്റില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ലഡാക്ക് ബെഞ്ചിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോടതി നടപടികള്‍ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത അഭിഭാഷകന് വിലക്ക്, കോടതിയലക്ഷ്യ നടപടി

ഭാര്യയോട് ബന്ധമുണ്ടെന്ന് സംശയം: സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

മുട്ടില്‍ മരം മുറിയിലെ വഞ്ചനാക്കേസ് : വിചാരണക്കോടതി നടപടികള്‍ സ്റ്റേ ചെയ്യണം എന്ന അഗസ്റ്റിന്‍ സഹോദരന്‍മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി

ഒന്‍പതുവയസ്സുകാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ 66 കാരന് 80 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

അര്‍മേനിയ സന്ദര്‍ശിച്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും അര്‍മേനിയയുടെ പ്രതിരോധമന്ത്രി സുരെന്‍ പാപ്യകാന്‍ പ്രളയ് തമ്മില്‍ നടന്ന ചര്‍ച്ച (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ പ്രളയ് മിസൈല്‍ വാങ്ങാന്‍ ഒരുങ്ങി അര്‍മേനിയ; 500 കിലോമീറ്റര്‍ വരെ ദൂരെയുള്ള ശത്രുകേന്ദ്രത്തെ നശിപ്പിക്കാന്‍ ശേഷിയുള്ള പ്രളയ് മിസൈല്‍

പുലിക്കളി വിഷയം : ഖേദം പ്രകടിപ്പിക്കുന്നു എന്ന് വി കെ ശ്രീരാമന്‍

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.