Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ദേവനന്ദയുടെ മുങ്ങിമരണത്തിൽ ദുരൂഹത നീങ്ങുന്നില്ല, അന്വേഷണ സംഘം മാതാപിതാക്കളുടെ മൊഴിയെടുക്കും

കുട്ടി മരിച്ചതിന്റെ മനോവേദനയിൽ നിന്ന് ഏറെക്കുറെ മുക്തയായ ശേഷമാണ് ഇന്ന് വീണ്ടും രക്ഷിതാക്കളെ കാണാൻ നിശ്ചയിച്ചിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2020, 11:21 am IST
in Kollam

കൊല്ലം: ഇളവൂരിൽ ഏഴുവയസുകാരി ദേവനന്ദ പുഴയിൽ മുങ്ങി മരിച്ച സംഭവത്തിലെ ദുരൂഹത നീങ്ങിയില്ല. അന്വേഷണ സംഘം ഇന്ന് വീണ്ടും കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയെടുക്കും. അമ്മ ധന്യയുടെ മൊഴി നേരത്തെ രണ്ടുതവണ പോലീസ് രേഖപ്പെടുത്തിയിരുന്നു.  

കുട്ടി മരിച്ചതിന്റെ മനോവേദനയിൽ നിന്ന് ഏറെക്കുറെ മുക്തയായ ശേഷമാണ് ഇന്ന് വീണ്ടും രക്ഷിതാക്കളെ കാണാൻ നിശ്ചയിച്ചിട്ടുള്ളത്. പോലീസിന്റെ സംശയങ്ങൾ, രക്ഷിതാക്കളുടെ സംശയങ്ങൾ, ചോദ്യം ചെയ്തവരിൽ നിന്ന് ലഭിച്ച വിവരങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാകും ഇന്ന് മൊഴി രേഖപ്പെടുത്തുക. ഇതുവരെ 61 പേരെ ചോദ്യം ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഫോറൻസിക് -പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ ദേവനന്ദയുടേത് മുങ്ങിമരണമാണെന്ന് വ്യക്തമാക്കുന്നതാണ്.  

പുഴയിൽ തനിയെ വീണതാണോ ബാഹ്യ പ്രേരണയാൽ വീണതാണോയെന്ന കാര്യം ഇതിൽ നിന്ന് വ്യക്തമല്ല. അതിനാണ് ഇനിയും ഉത്തരം കിട്ടേണ്ടത്. സംഭവ ദിവസം ഇളവൂരിലെ വീടിന്റെ പരിസര പ്രദേശങ്ങളിലുണ്ടായിരുന്നവരുടെ വിവരങ്ങൾ എടുക്കാൻ സൈബർ സെല്ലിന്റെ ഉൾപ്പടെ സഹായം തേടിയിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള വിവരങ്ങൾ ഇനിയും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. ഇത് ലഭിക്കുന്നതോടെ നിലവിലുള്ള സംശയങ്ങൾക്ക് തുമ്പുണ്ടാകുമെന്നാണ് പ്രതീക്ഷ.  

സംഭവ ദിവസം സ്ഥലത്തുണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന യുവാവിനെപ്പറ്റി അന്വേഷിക്കുന്നുണ്ട്. മറ്റ് സംശയങ്ങളും ബലപ്പെടുകയാണ്. കുട്ടി സ്വാഭാവികമായും പുഴയിൽ വീണ് മരിച്ചതാണെന്ന് വിശ്വസിക്കാൻ ബന്ധുക്കൾക്കും നാട്ടുകാർക്കും കഴിഞ്ഞിരുന്നില്ല. ഫോറൻസിക്-പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ ലഭിച്ചിട്ടും കേസന്വേഷണം ഊർജ്ജിതമാക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത് സംശയങ്ങളുടെ അടിസ്ഥാനത്തിൽത്തന്നെയാണ്.  

ഫെബ്രുവരി 27ന് രാവിലെ പത്തരയോടെയാണ് കുട്ടിയെ കാണാതായതും തൊട്ടടുത്ത ദിവസം രാവിലെ ഇത്തിക്കരയാറ്റിന്റെ കൈവഴിയായ പള്ളിമൺ ആറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തിയതും.

Tags: deathദേവനന്ദ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെഞ്ചുവേദനയുമായി എത്തിയ രോഗിയെ ഓപി ക്യൂവിൽ നിർത്തി രോ​ഗി കുഴഞ്ഞുവീണു മരിച്ച സംഭവം, അന്വേഷണത്തിന് ഉത്തരവിട്ട് കെ മുരളീധരൻ

Kerala

കേരളത്തില്‍2024ല്‍ ജനിച്ച കുട്ടികളില്‍ 46.14 ശതമാനവും മുസ്ലീം സമുദായത്തില്‍,ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ ജനനങ്ങളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

Kerala

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം, ദുരന്തം മനുഷ്യനിർമിതമെന്ന് മന്ത്രി

Kerala

ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

ആറന്‍മുള വിമാനത്താവളം : പുതിയ നീക്കം ദുരൂഹമെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം നഗരമധ്യത്തിലെ ഹോട്ടലില്‍ തീപ്പിടിത്തം

ജപ്പാന്‍ പ്രധാനമന്ത്രി തകായ്ചി, മോദി, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത് നിന്നും വലത്തോട്ട്)

ഷീ ജിന്‍പിങ്ങിന്റെ ഉറക്കംകെടുത്തി നരേന്ദ്രനും തകായ്ചിയും ചേര്‍ന്ന് മെനഞ്ഞ തന്ത്രം…ഇനി ഏഷ്യയില്‍ ചൈന മാത്രം നിയമം എഴുതുന്ന കാലം തീര്‍ന്നു

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

ഹരിലാൽ അനുസ്മരണം നടത്തി

‘ ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

കരിമ്പടം ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

അഭിനയ സിംഹങ്ങൾ വീണ്ടും നേർക്കുനേർ; മമ്മൂട്ടിയും നസീറുദ്ദീൻ ഷായും ഒന്നിക്കുന്ന ‘ഓം’

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.