Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നിര്‍ഭയ കേസ്: വധശിക്ഷ സ്റ്റേചെയ്യാനുള്ള അവസാന ഹര്‍ജിയും തള്ളി; നാളെതന്നെ ശിക്ഷ നടപ്പിലാക്കാന്‍ സാധ്യത

ഹര്‍ജിയില്‍ പറയുന്നത് പ്രകരം തെളിവുകളൊന്നും ഹാജരാക്കാന്‍ പ്രതിഭാഗത്തിന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളിയത്. അതിനാല്‍ നാളെ രാവിലെ 5.30ന് തന്നെ നാല് പ്രതികളുടേയും വധശിക്ഷ നടപ്പിലാക്കാനാണ് സാധ്യത.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2020, 04:46 pm IST
inIndia

ന്യൂദല്‍ഹി :നിര്‍ഭയകേസില്‍ വധശിക്ഷ സ്റ്റേചെയ്യണമെന്നാവശ്യപ്പെട്ട് പ്രതി മുകേഷ് സിങ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. സംഭവം നടക്കുമ്പോള്‍ മുകേഷ് സിങ് സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. ഇതോടെ വധശിക്ഷ നാളെ തന്നെ നടപ്പാക്കിയേക്കും.  

ജസ്റ്റീസുമാരായ ആര്‍. ഭാനുമതി, അശോക് ഭൂഷണ്‍, എ.എസ്. ബോപ്പണ്ണ എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിയില്‍ പറയുന്നത് പ്രകരം തെളിവുകളൊന്നും ഹാജരാക്കാന്‍ പ്രതിഭാഗത്തിന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളിയത്. അതിനാല്‍ നാളെ രാവിലെ 5.30ന് തന്നെ നാല് പ്രതികളുടേയും വധശിക്ഷ നടപ്പിലാക്കാനാണ് സാധ്യത.  

മറ്റ് പ്രതികളായ അക്ഷയ് സിങ്ങും, പവന്‍ ഗുപ്തയും നല്‍കിയ രണ്ടാമത്തെ ദയാഹര്‍ജി രാഷ്‌ട്രപതിയും തള്ളി. വധശിക്ഷ റദ്ദാക്കുന്നതിനായി പ്രതികള്‍ക്ക് നിയമപരമായുള്ള എല്ലാ സാധ്യകളും ഇതോടെ അവസാനിച്ചിട്ടുണ്ട്.  

വധശിക്ഷ നീട്ടിവെയ്‌ക്കുന്നതിനായി പ്രതികള്‍ നാലുപേരും വിവിധ കോടതികളായി പല ഹര്‍ജികള്‍ നല്‍കി പരിശ്രമം നടത്തി. ഇതിന്റെ ഭാഗമായി വധശിക്ഷ മൂന്ന് തവണ മാറ്റിവെയ്‌ക്കുകയും ചെയ്തു.  

അതിനിടെ പട്യാല കോടതിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. പ്രതികളിലൊരാളായ അക്ഷയ് കുമാര്‍ സിങ്ങിന്റെ ഭാര്യ പുനിത ദേവി കോടതിക്ക് മുമ്പില്‍ തലകറങ്ങി വീണു. തനിക്ക് ജീവിക്കേണ്ടെന്നും താന്‍ ആത്മഹത്യ ചെയ്യുമെന്നും ഇവര്‍ പരസ്യമായി ഭീഷണി മുഴക്കുകയും ചെയ്തു.  

അതേസമയം അക്ഷയ് സിങ്ങില്‍ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് ബീഹാറിലെ ഔറംഗാബാദിലെ കോടതിയില്‍ പുനിതാ ദേവി ഹര്‍ജി നല്‍കിയിരുന്നു. ഇന്ന് കേസ് പരിഗണിച്ചെങ്കിലും ഇവര്‍ കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് മാര്‍ച്ച് 24ലേക്ക് മാറ്റിവെച്ചു.  

മുകേഷ് സിങ്ങിനെ തൂക്കിലേറ്റിയതിന് ശേഷം ഒരു വിധവയായി ജീവിക്കാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നായിരുന്നു ഇവര്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. കേസില്‍ തന്റെ ഭര്‍ത്താവ് നിരപരാധിയാണ്. അദ്ദേഹത്തെ തൂക്കിലേറ്റുന്നതിന് മുമ്പ് തനിക്ക് വിവാഹമോചനം അനുവദിക്കണമെന്നുമാണ് അവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെ വധശിക്ഷ നടപ്പാക്കുന്നത് സംബന്ധിച്ച് സംശയം ഉയരുന്നുണ്ട്. ഇതിനു മുമ്പും വധശിക്ഷ നിശ്ചയിച്ചെങ്കിലും മാറ്റിവെച്ചിരുന്നു.  

നിര്‍ഭയ കേസിലെ നാല് പ്രതികളായ മുകേഷ് സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ, അക്ഷയ് കുമാര്‍സിങ് എന്നിവര്‍ ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്. നാളെ വധശിക്ഷ നടപ്പിലാക്കുമെന്ന് കണക്കിലാക്കി ഇതിനുള്ള മുന്നൊരുക്കങ്ങള്‍ നടന്നുവരികയാണ്. ഇവരെ പാര്‍പ്പിച്ചിരിക്കുന്ന തീഹാര്‍ ജയിലില്‍ ആരാച്ചാരെത്തി ഡമ്മി പരീക്ഷണം നടത്തുകയും ചെയ്തിരുന്നു.

ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്‌ട്ര കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഇതുവരെ തീരുമാനം വന്നിട്ടില്ല. തീഹാര്‍ ജയിലില്‍ പ്രത്യേകം സെല്ലുകളിലാണ് നാല് കുറ്റവാളികളെയും പാര്‍പ്പിച്ചിരിക്കുന്നത്. സിസിടിവി ക്യാമറകളിലൂടെ മുഴുവന്‍ സമയവും ഇവരെ നിരീക്ഷിക്കുന്നുണ്ട്. 2012 ഡിസംബര്‍ 16നാണ് ദല്‍ഹിയില്‍ 23 കാരിയെ ഇവര്‍ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയത്. ഡിസംബര്‍ 26ന് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി.  

Tags: അധ്യക്ഷന്‍delhideathനിര്‍ഭയ കേസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

Kerala

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 11 കാരൻ മരിച്ചു

World

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

Kerala

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.