Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളും സബ്സിഡിയും നല്‍കരുത്’; ബില്ലുമായി അഭിഷേക് മനു സിങ്വി; ബിജെപി ആശയത്തിന് പിന്തുണ

രണ്ട് കുട്ടികളില്‍ കൂടുതലുള്ളവരെ ലോക്സഭാ, രാജ്യസഭാ, നിയമസഭാ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നത് വിലക്കണമെന്ന് ബില്ല് ചൂണ്ടിക്കാട്ടുന്നു. ഇവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളോ സബ്സിഡിയോ നല്‍കരുത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളിലെ ഗ്രൂപ്പ് എ തസ്തികകള്‍ അനുവദിക്കരുത്. സ്ഥാനക്കയറ്റത്തിനും നിയന്ത്രണമേര്‍പ്പെടുത്തണം. ഒരു കുട്ടി മാത്രമുള്ള ദാരിദ്ര്യരേഖയില്‍ താഴെയുള്ളവര്‍ക്ക് ആണ്‍കുട്ടിയാണെങ്കില്‍ വന്ധ്യംകരണത്തിന് അറുപതിനായിരവും പെണ്‍കുട്ടിയാണെങ്കില്‍ ഒരു ലക്ഷം രൂപയും നല്‍കണം.

കെ.സുജിത്byകെ.സുജിത്
Mar 15, 2020, 12:12 pm IST
inIndia

ന്യൂദല്‍ഹി: ജനസംഖ്യാ നിയന്ത്രണത്തിന് നിയമം വേണമെന്ന ബിജെപി നിലപാടിന് പിന്തുണയുമായി കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവ് അഭിഷേക് മനു സിങ്വി. ഇത് സംബന്ധിച്ച് നടപ്പ് പാര്‍ലമെന്റ് സമ്മേളനത്തില്‍ രാജ്യസഭയില്‍ അദ്ദേഹം സ്വകാര്യബില്‍ അവതരിപ്പിക്കും. രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ വിലക്കണമെന്നാണ് ബില്ലിലുള്ളത്. സ്വകാര്യ ബില്ലുകള്‍ പൊതുവെ നിയമമാകാറില്ലെങ്കിലും വിഷയം രാജ്യത്തിന്റെ ശ്രദ്ധയിലെത്തിക്കാന്‍ ഉപകരിക്കുമെന്നത് പ്രധാന നേട്ടമാണ്.  

രണ്ട് കുട്ടികളില്‍ കൂടുതലുള്ളവരെ ലോക്സഭാ, രാജ്യസഭാ, നിയമസഭാ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നത് വിലക്കണമെന്ന് ബില്ല് ചൂണ്ടിക്കാട്ടുന്നു. ഇവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളോ സബ്സിഡിയോ നല്‍കരുത്.  കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളിലെ  ഗ്രൂപ്പ് എ തസ്തികകള്‍ അനുവദിക്കരുത്. സ്ഥാനക്കയറ്റത്തിനും നിയന്ത്രണമേര്‍പ്പെടുത്തണം. ഒരു കുട്ടി മാത്രമുള്ള ദാരിദ്ര്യരേഖയില്‍ താഴെയുള്ളവര്‍ക്ക് ആണ്‍കുട്ടിയാണെങ്കില്‍ വന്ധ്യംകരണത്തിന് അറുപതിനായിരവും പെണ്‍കുട്ടിയാണെങ്കില്‍ ഒരു ലക്ഷം രൂപയും നല്‍കണം.

രണ്ട് കുട്ടികള്‍ മാത്രമെന്ന നിര്‍ദ്ദേശം പാലിക്കുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കണം. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ ദേശീയതലത്തില്‍ ഫണ്ട് രൂപീകരിക്കണം. ആരോഗ്യ കേന്ദ്രങ്ങളില്‍ ഗര്‍ഭനിരോധ ഉപാധികള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കണം. ഒരു കുട്ടി മാത്രമുള്ളവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലിയിലും കൂടുതല്‍ പരിഗണന നല്‍കണം. ജനസംഖ്യാ നിയന്ത്രണമില്ലാതെ രാജ്യത്തിന് യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ അഭിവൃദ്ധിപ്പെടാനാകില്ലെന്ന് സിങ്വി പറഞ്ഞു. ജാതിയും മതവും വിഭാഗവും രാഷ്‌ട്രീയവും നോക്കാതെ രാജ്യത്തെ എല്ലാവര്‍ക്കും നിയമം ബാധകമാക്കണം, അദ്ദേഹം വ്യക്തമാക്കി.  

ജനസംഖ്യാ നിയന്ത്രണത്തിന് നിയമം വേണമെന്ന് ബിജെപി തുടക്കം മുതല്‍ ആവശ്യപ്പെടുന്നതാണെങ്കിലും മുസ്ലിം വിരുദ്ധമെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അകലം പാലിച്ചു വരികയാണ്. രാജ്യത്തെ പൗരന്മാര്‍ സ്വമേധയാ സ്വീകരിക്കേണ്ട നിയന്ത്രണമെന്ന് മാത്രമാണ് യുപിഎ സര്‍ക്കാര്‍ നിലപാടെടുത്തത്. കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനസംഖ്യാ വര്‍ദ്ധനവില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. രാജ്യം ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

സിങ്വിയുടെ നീക്കത്തോട് കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല. പാര്‍ട്ടിയില്‍ ഒരു വിഭാഗം ഈ ആശയത്തെ പിന്തുണയ്‌ക്കുന്നതായാണ് വിവരം. നേരത്തെ കശ്മീരിന്റെ പ്രത്യേക പദവി, മിന്നലാക്രമണം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന് ഒരു വിഭാഗം നേതാക്കളുടെ പിന്തുണ ലഭിച്ചിരുന്നു. 2027ല്‍ ഇന്ത്യ ജനസംഖ്യയില്‍ ചൈനയെ മറികടന്ന് ലോകത്ത് ഒന്നാമതെത്തുമെന്ന് അടുത്തിടെ ഐക്യരാഷ്‌ട്ര സഭയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

Tags: bjpcongressmanu abhishek singhvi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

India

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.