Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണ ബാധിതരുടെ വീട്ടില്‍പ്പോയ വി.എന്‍. വാസവന് നിരീക്ഷണമില്ല; പാര്‍ട്ടി പരിപാടികളിലും പൊതുചടങ്ങുകളിലും പങ്കെടുത്തതില്‍ ആശങ്ക

ഇറ്റലിയില്‍ നിന്നുവന്ന പത്തനംതിട്ടസ്വദേശികള്‍ രോഗബാധിതരെന്ന് സൂചന വന്നതോടെയാണ് ഇവര്‍ യാത്ര ചെയ്ത സ്ഥലങ്ങളും ഇവരുമായി ഇടപഴകിയ ആളുകളെയും കണ്ടെത്താനുള്ള ശ്രമം സര്‍ക്കാര്‍ ആരംഭിച്ചത്

കെ വി ഹരിദാസ്‌ by കെ വി ഹരിദാസ്‌
Mar 14, 2020, 08:21 am IST
in Kerala

കോട്ടയം: കൊറോണ ബാധിതരായി കോട്ടയം മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ചെങ്ങളം സ്വദേശികളുടെ വീട്ടില്‍പോയി അവരോടൊപ്പം മണിക്കൂറുകളോളം ചെലവിട്ട് മെഡിക്കല്‍ കോളേജിലെത്തിയ സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍. വാസവനെ നിരീക്ഷണത്തിന് വിധേയനാക്കാത്തതില്‍ പ്രതിഷേധം. ഒരാഴ്ചയോളം ജില്ലയ്‌ക്കകത്ത് നിരവധി പരിപാടികളില്‍ പങ്കെടുക്കുകയും പാര്‍ട്ടി പ്രവര്‍ത്തകരുള്‍പ്പടെ നിരവധിപേരുമായി അദ്ദേഹം ഇടപഴകുകയും ചെയ്തതിനാല്‍ അവരെല്ലാം ആശങ്കയിലാണ്.

ഇറ്റലിയില്‍ നിന്നുവന്ന പത്തനംതിട്ടസ്വദേശികള്‍ രോഗബാധിതരെന്ന് സൂചന വന്നതോടെയാണ് ഇവര്‍ യാത്ര ചെയ്ത സ്ഥലങ്ങളും ഇവരുമായി ഇടപഴകിയ ആളുകളെയും കണ്ടെത്താനുള്ള ശ്രമം സര്‍ക്കാര്‍ ആരംഭിച്ചത്. അങ്ങനെയാണ് ചെങ്ങളത്തെ ഇവരുടെ ബന്ധുവീട്ടിലേക്ക് അന്വേഷണമെത്തിയത്. വാര്‍ത്ത പുറത്തായതോടെ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍ ഇവരുടെ വീട്ടിലെത്തി മണിക്കൂറോളം ചെലവിട്ടു. വാസവന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ആംബുലന്‍സ് എത്തി ഇവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതെന്ന് പാര്‍ട്ടി പത്രവും സൈബര്‍ സാഖാക്കളും വലിയ പ്രചാരവും നല്‍കി. ഇവരെ ആശ്വസിപ്പിക്കാനെത്തിയ വാസവനെന്ന അടിക്കുറിപ്പില്‍ ഫോട്ടോയും പ്രചരിപ്പിച്ചു.  

ചെങ്ങളം സ്വദേശികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 48 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ത്തന്നെ പരിശോധനയില്‍ ഇവരുടെ റിസള്‍ട്ട് പോസിറ്റീവാണെന്ന് കണ്ടെത്തി. രോഗബാധിതര്‍ സഞ്ചരിച്ച വഴിയില്‍ ഇവര്‍ കയറിയ കടകളിലെ ജീവനക്കാരെ വരെ നിരീക്ഷണത്തിന് വിധേയരാക്കി. ഇവരെ ചികിത്സിച്ച കോട്ടയം തിരുവാതുക്കലെ സ്വകാര്യ ആശുപത്രി അടപ്പിച്ചു. അവിടത്തെ ഡോക്ടറെ ബലമായി നിരീക്ഷണത്തിന് വിധേയനാക്കി. ഇവരുമായി ഇടപഴകിയ ആളുകളെ പോലീസിനെ ഉപയോഗിച്ച് നിരീക്ഷണത്തിന് വിധേയമാക്കി.  

നാട്ടിലാകെ യുദ്ധസമാനമായ രീതിയില്‍ നിരീക്ഷണം ശക്തമാക്കിയിട്ടും രോഗബാധിതരോടൊപ്പം മണിക്കൂറുകള്‍ ഇരുന്ന വാസവനെ നിരീക്ഷണത്തിന് വിധേയനാക്കാന്‍ ആരോഗ്യ വകുപ്പോ, ജില്ലാ കളക്ടറോ തയാറായിട്ടില്ല. ഇതാണ് ശക്തമായ പ്രതിഷേധത്തിനും ആശങ്കയ്‌ക്കുമിടയാക്കുന്നത്.

വാസവന്‍ ഇടപെട്ട പാര്‍ട്ടിപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ്.  കഴിഞ്ഞ ഒരാഴ്ചയായി നിരവധി പാര്‍ട്ടി-പോഷക സംഘടനാ പരിപാടികളില്‍ വാസവന്‍ പങ്കെടുത്തു. സ്വകാര്യ ചടങ്ങുകളിലും അദ്ദേഹമെത്തി. കൂടാതെ അദ്ദേഹത്തെ ഓഫീസില്‍ ചെന്നു കണ്ടവരുമുണ്ട്. ഇവിടങ്ങളിലുള്ളവരെയൊക്കെ നിരീക്ഷണത്തിന് വിധേയമാക്കണമെന്നും ആവശ്യമുയരുന്നു. പാര്‍ട്ടിയിലെ ഒരു വിഭാഗവും ഇക്കാര്യത്തില്‍ വാസവനെതിരെ തിരിഞ്ഞു. ഐസൊലേഷന്‍ വാര്‍ഡില്‍ ഡിവൈഎഫ്‌ഐക്കാര്‍ ഭക്ഷണപ്പൊതിയുമായി കയറിയത് വിവാദമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

Vicharam

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

India

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

New Release

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

Kerala

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പുതിയ വാര്‍ത്തകള്‍

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.