Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാദങ്ങളും സ്വരങ്ങളും

ആഹതനാദമെന്നും അനാഹതനാദമെന്നും നാദം രണ്ടുതരത്തിലുണ്ട്. കേള്‍ക്കാന്‍ കഴിയുന്നശബ്ദത്തിന് ആഹതനാദമെന്നും കേള്‍ക്കാന്‍ സാധിക്കാത്ത അതായത് നിമിഷത്തില്‍ 30 ഹെര്‍ഡ്‌സ് ഫ്രീക്വന്‍സിയില്‍ കുറവായ സ്പന്ദനങ്ങള്‍ മാത്രമുള്ള ശബ്ദത്തിന് അനാഹതനാദമെന്നും പറയുന്നു

ലക്ഷ്മി എസ്. മേനോന്‍byലക്ഷ്മി എസ്. മേനോന്‍
Mar 13, 2020, 06:00 am IST
inSamskriti

ആഹതനാദമെന്നും അനാഹതനാദമെന്നും നാദം രണ്ടുതരത്തിലുണ്ട്. കേള്‍ക്കാന്‍ കഴിയുന്നശബ്ദത്തിന് ആഹതനാദമെന്നും കേള്‍ക്കാന്‍ സാധിക്കാത്ത അതായത് നിമിഷത്തില്‍ 30 ഹെര്‍ഡ്‌സ് ഫ്രീക്വന്‍സിയില്‍ കുറവായ സ്പന്ദനങ്ങള്‍ മാത്രമുള്ള ശബ്ദത്തിന് അനാഹതനാദമെന്നും പറയുന്നു. ഈരണ്ടു നാദവും ശരീരത്തില്‍ നിന്നാണ് ഉണ്ടാകുന്നത്. നാദം ഉത്ഭവിക്കുന്നതിന് ശരീരത്തിന്റെ ഉള്‍ഭാഗത്തുള്ള നാഡികള്‍, ഞരമ്പുകള്‍, ചക്രങ്ങള്‍ തുടങ്ങിയവ പ്രധാന പങ്കുവഹിക്കുന്നു. നാഭി, ഹൃദയം, കണ്ഠ, തല, നാസിക, ദന്തം, ഓഷ്ഠം എന്നീസ്ഥാനങ്ങളില്‍ നിന്ന് യഥാക്രമം ഷഡ്ജം, ഋഷഭം, ഗാന്ധാരം, മധ്യമം, പഞ്ചമം, ധൈവതം, നിഷാദം എന്നീ ഏഴുസ്വരങ്ങള്‍  പുറപ്പെടുന്നുവെന്ന് നാരദമുനി തന്റെ സംഗീതമകരന്ദത്തില്‍ പറയുന്നു.  

വീണ തുടങ്ങിയ വാദ്യങ്ങളില്‍ നാഭി, ഹൃദയം എന്നീ സ്ഥാനങ്ങള്‍ ഇല്ലാത്തതിനാല്‍ അവയില്‍ സ്വരങ്ങള്‍ എങ്ങനെ പുറപ്പെടുന്നുവെന്നും, മനുഷ്യശരീരവും വീണയും തമ്മിലുള്ള സാദൃശ്യം ചിത്രത്തിലൂടെയും നാരദമുനി മനസ്സിലാക്കിത്തരുന്നുണ്ട്. ഷഡ്ജം നാഭിയില്‍നിന്നും, ഋഷഭം ഹൃദയത്തില്‍നിന്നും, ഗാന്ധാരം കണ്ഠത്തില്‍നിന്നും, മധ്യമം ഉള്‍നാക്കില്‍ നിന്നും, പഞ്ചമം നാസികയില്‍നിന്നും, ധൈവതം പല്ലില്‍നിന്നും, നിഷാദം ചുണ്ടില്‍ നിന്നും ഉത്ഭവിക്കുന്നു. എന്നിരുന്നാലും സ്വരം ഒരു സ്വരസ്ഥാനത്തെമാത്രം ആശ്രയിച്ചിട്ടുള്ളതല്ല.

സ്വരങ്ങളെക്കുറിച്ചു പറയുകയാണെങ്കില്‍ സ്വരങ്ങളെ പൊതുവെ ശുദ്ധസ്വരങ്ങള്‍ അഥവാ പ്രകൃതി സ്വരങ്ങള്‍ എന്നും വികൃത സ്വരങ്ങള്‍ അഥവാ വികൃതി സ്വരങ്ങള്‍ എന്നും രണ്ടായിതിരിക്കാമെന്ന് അഹോബലന്റെ സംഗീത പാരിജാതം എന്ന ലക്ഷണ ഗ്രന്ഥത്തില്‍ പറയുന്നു. ഷഡ്ജം, പഞ്ചമം തുടങ്ങിയ സ്വരങ്ങള്‍ അതിന്റേതായ ശ്രുതികളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന അചലസ്വരങ്ങള്‍ ആയതുകൊണ്ട് അവയെ പ്രകൃതി സ്വരങ്ങളെന്നും മറ്റുസ്വരങ്ങളെ വികൃതി സ്വരങ്ങളെന്നും പറയുന്നു.  

ഷഡ്ജം, ഋഷഭം തുടങ്ങിയ ഏഴുസ്വരങ്ങളും യഥാക്രമം ഞായര്‍, തിങ്കള്‍, ചൊവ്വ തുടങ്ങിയ ഏഴു ദിവസങ്ങളിലായി ജനിച്ചവരായി ശ്രീപരമേശ്വരന്‍ പാര്‍വതീദേവിയെ പറഞ്ഞുകേള്‍പ്പിച്ചുവെന്ന് പറയുന്നു. കൂടാതെ ഷഡ്ജത്തിന്റെ നിറം ചുവപ്പാണെന്നും, ഋഷഭത്തിന്റെ നിറം ഇളംമഞ്ഞയാണെന്നും, ഗാന്ധാരത്തിന്റെ നിറം കടുത്ത മഞ്ഞയാണെന്നും, മധ്യമത്തിന്റെ നിറം വെള്ളയാണെന്നും, പഞ്ചമത്തിന്റെ നിറം കറുപ്പാണെന്നും, ധൈവതത്തിന്റെ നിറം സാധാരണമഞ്ഞയാണെന്നും, നിഷാദത്തിന്റെ നിറം പലവര്‍ണങ്ങള്‍ ചേര്‍ന്ന ചിത്രവര്‍ണമാണെന്നും പറയപ്പെടുന്നു.  

അതുപോലെതന്നെ ഷഡ്ജം ചതയം നക്ഷത്രത്തിലും, ഋഷഭം ചിത്തിര നക്ഷത്രത്തിലും, ഗാന്ധാരം അവിട്ടം നക്ഷത്രത്തിലും, മധ്യമം മകം നക്ഷത്രത്തിലും, പഞ്ചമം ഉത്രം നക്ഷത്രത്തിലും, ധൈവതം പൂരാടം നക്ഷത്രത്തിലും, നിഷാദം അനിഴം നക്ഷത്രത്തിലും ജനിച്ചവരാണ് കരുതപ്പെടുന്നു. കൂടാതെ ഏഴുസ്വരങ്ങള്‍ക്കും രത്‌നങ്ങള്‍, വിലേപനങ്ങള്‍, കൂറുകള്‍, ധ്യാനശ്ലോകങ്ങള്‍, പുഷ്പങ്ങള്‍, ജന്തുക്കള്‍, ഭാര്യമാര്‍ എന്നിവയുണ്ടെന്നും കണക്കാക്കപ്പെടുന്നു. ഓരോ സ്വരത്തിനും ഓരോ രസങ്ങള്‍ ഉണ്ട്. ഷഡ്ജത്തിന് അത്ഭുതവും-വീരവും, ഋഷഭത്തിന് രൗദ്രം, ഗാന്ധാരത്തിന് ശാന്തം, മധ്യമത്തിന് ഹാസ്യം, പഞ്ചമത്തിന് ശൃംഗാരം, ധൈവതത്തിന് ബീഭത്സം, നിഷാദത്തിന് കരുണം എന്നിങ്ങനെ രസങ്ങള്‍ ഉണ്ട്. സപ്തസ്വര നാമങ്ങള്‍ക്കു കാരണങ്ങളുമുണ്ട്.  (നാളെ: പ്രണവനാദം എന്ന ഓംകാരം)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അറസ്റ്റില്‍ ഇരവാദമുയര്‍ത്തി ജാന്‍മണി, പൊലീസ് ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍

Kerala

കല്യാണ ദിവസം വീട്ടിലെത്തിയ യുവതിക്ക് ദേഹാസ്വാസ്ഥ്യം, കര്‍ത്തവ്യം മറക്കാതെ ഡോക്ടറായ നവവധു

Travel

ആമ്പല്‍ വസന്തത്തിനൊപ്പം മലരിക്കലില്‍ ത്രിമാന ദൃശ്യാനുഭവങ്ങള്‍ സമ്മാനിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി കേന്ദ്രവും

Kerala

കേരളം മാറി വി.കെ. ശ്രീരാമാ….കുഴിമന്തിയെന്ന പേര് നിരോധിക്കണം എന്ന വാക്ക് അപ്പാടെ വിഴുങ്ങേണ്ടി വന്നു; ഇപ്പോള്‍ പുലിക്കളിയുടെ പേരിലും മാപ്പ്

Kerala

എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ് : 3 പേര്‍ അറസ്റ്റില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ലഡാക്ക് ബെഞ്ചിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോടതി നടപടികള്‍ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത അഭിഭാഷകന് വിലക്ക്, കോടതിയലക്ഷ്യ നടപടി

ഭാര്യയോട് ബന്ധമുണ്ടെന്ന് സംശയം: സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

മുട്ടില്‍ മരം മുറിയിലെ വഞ്ചനാക്കേസ് : വിചാരണക്കോടതി നടപടികള്‍ സ്റ്റേ ചെയ്യണം എന്ന അഗസ്റ്റിന്‍ സഹോദരന്‍മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി

ഒന്‍പതുവയസ്സുകാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ 66 കാരന് 80 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

അര്‍മേനിയ സന്ദര്‍ശിച്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും അര്‍മേനിയയുടെ പ്രതിരോധമന്ത്രി സുരെന്‍ പാപ്യകാന്‍ പ്രളയ് തമ്മില്‍ നടന്ന ചര്‍ച്ച (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ പ്രളയ് മിസൈല്‍ വാങ്ങാന്‍ ഒരുങ്ങി അര്‍മേനിയ; 500 കിലോമീറ്റര്‍ വരെ ദൂരെയുള്ള ശത്രുകേന്ദ്രത്തെ നശിപ്പിക്കാന്‍ ശേഷിയുള്ള പ്രളയ് മിസൈല്‍

പുലിക്കളി വിഷയം : ഖേദം പ്രകടിപ്പിക്കുന്നു എന്ന് വി കെ ശ്രീരാമന്‍

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.