Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ചരിത്രം തിരുത്തി ശിവാങ്കി

ഡോണിയര്‍ വിമാനം ഡിഒ228 ആദ്യഘട്ട പരിശോധന നടത്തി കോക്പിറ്റില്‍ പ്രവേശിക്കുന്നതുവരെ തെല്ല് ഭയമായിരുന്നു. പരിശീലനത്തിനും മറ്റുമായി പലതവണ പറത്തിയിട്ടുള്ളതാണ്. വര്‍ഷങ്ങള്‍ നീണ്ട സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുമെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ആത്മവിശ്വാസത്തിലേക്കും തുടര്‍ന്ന് ധൈര്യത്തിലേക്കും ആശങ്കകള്‍ വഴിമാറി. പറന്നിറങ്ങിയപ്പോള്‍ ആകാശം കീഴടക്കിയ സന്തോഷമായിരുന്നു

കെ എസ് വര്‍ണ്ണംbyകെ എസ് വര്‍ണ്ണം
Mar 8, 2020, 03:00 am IST
inVaradyam

2019 ഡിസംബര്‍ 2. ഇന്ത്യന്‍ നാവിക സേനയുടെ ദക്ഷിണേന്ത്യയിലെ ആസ്ഥാനമായ കൊച്ചിയില്‍ ചരിത്ര നിമിഷങ്ങളാണ് പിറവിയെടുത്തത്. നാവിക സേന പൈലറ്റ് എന്ന പദവിയിലേക്ക് വനിതകളുടെ സാന്നിധ്യം എത്തിച്ചുകൊണ്ട് ശിവാങ്കി സിങ് എന്ന ബീഹാര്‍ സ്വദേശിനി പറന്നിറങ്ങിയതോടെ പുതിയ ചരിത്രം എഴുതി ചേര്‍ക്കപ്പെടുകയായിരുന്നു.  

ഡോണിയര്‍ വിമാനം ഡിഒ228 ആദ്യഘട്ട പരിശോധന നടത്തി കോക്പിറ്റില്‍ പ്രവേശിക്കുന്നതുവരെ തെല്ല് ഭയമായിരുന്നു. പരിശീലനത്തിനും മറ്റുമായി പലതവണ പറത്തിയിട്ടുള്ളതാണ്. വര്‍ഷങ്ങള്‍ നീണ്ട സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുമെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ആത്മവിശ്വാസത്തിലേക്കും തുടര്‍ന്ന് ധൈര്യത്തിലേക്കും ആശങ്കകള്‍ വഴിമാറി. പറന്നിറങ്ങിയപ്പോള്‍ ആകാശം കീഴടക്കിയ സന്തോഷമായിരുന്നു. സീനിയര്‍ ഉദ്യോഗസ്ഥനായ വൈസ് അഡ്മിറല്‍ എ.കെ. ചൗലയില്‍ നിന്ന് ശിവാങ്കി നരീക്ഷണ വിമാനമായ ഡോണിയര്‍ പറത്താനുള്ള അനുമതി പത്രമായ വിങ് ബാഡ്ജ് സ്വീകരിച്ചപ്പോള്‍ സാക്ഷാത്കരിച്ചത് ചെറുപ്പം മുതല്‍ മനസ്സില്‍ കൊണ്ടുനടന്ന സ്വപ്‌നം കൂടിയാണ്.  

പത്ത് വയസ്സുള്ളപ്പോള്‍ മന്ത്രിയുമായി വിമാനം പറന്നിറങ്ങുന്നത് കാണാന്‍ ഇടയായതാണ് ശിവാങ്കിയുടെ ജീവിതത്തില്‍ നിര്‍ണ്ണായകമായത്. അന്നുമുതല്‍ കോക്പിറ്റും, മേഘങ്ങള്‍ കീറിമുറിക്കുന്ന വിമാനച്ചിറകുകളും ശിവാങ്കിയുടെ സ്വപ്‌നങ്ങളിലെ സ്ഥിരം അതിഥികളായി.

വര്‍ഷങ്ങള്‍ക്കു ശേഷം സിക്കിം മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദം നേടിയപ്പോഴും ഈ ആഗ്രഹം മനസ്സില്‍ കിടന്നു. ജെയ്‌പൂര്‍ മാളവ്യ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്‌നോളജിയില്‍ ബിരുദാനന്തര ബിരുദത്തിനായി പഠിക്കവേ ഇന്ത്യന്‍ നേവി റിക്രൂട്ടിങ്ങിനായി കോളേജില്‍ എത്തിയതോടെ പഴയ പൈലറ്റ് സ്വപ്നം സാക്ഷാത്കരിക്കാന്‍ തന്നെ ശിവാങ്കി തീരുമാനമെടുത്തു. ഒരുവര്‍ഷത്തോളം കണ്ണൂര്‍ ഏഴിമല നാവികസേന അക്കാദമിയില്‍ എയര്‍ഫോഴ്‌സിന്റെ കഠിന പരിശീലനത്തിനു ശേഷം ജൂണിലാണ് ശിവാങ്കി കൊച്ചിയില്‍ എത്തിയത്. ആദ്യഘട്ടത്തില്‍ എയര്‍ഫോഴ്‌സിനൊപ്പം പോര്‍ വിമാനങ്ങളിലാണ് ശിവാങ്കി പരിശീലനം നേടിയത്. അവിടെവച്ച് രണ്ടാംഘട്ട പരിശീലനമായ ഡോണിയര്‍ വിമാനം പറത്തി പരിശീലനം പൂര്‍ത്തിയാക്കിയ സബ്‌ലഫ്റ്റനന്റ് ശിവാങ്കി തന്റെ ചിരകാല സ്വപ്‌നം സാക്ഷാത്കരിക്കുന്ന നിരീക്ഷണ വിമാനം പറത്താനുള്ള വിങ്‌സ് ബാഡ്ജ് സ്വന്തമാക്കുന്നത്.  

ശിവാങ്കിയടക്കം മൂന്ന് വനിതകളെയാണ് പൈലറ്റാകുന്നതിനായി തെരഞ്ഞെടുത്തതെങ്കിലും നാവിക സേനയുടെ പരിശീലനം ശിവാങ്കി ആദ്യം പൂര്‍ത്തീകരിക്കുകയായിരുന്നു.

നാവിക സേനയില്‍ വര്‍ഷങ്ങളോളം പുരുഷന്മാര്‍ കൈയ്യടക്കി വച്ചിരുന്ന പദവിയിലേക്ക് ശിവാങ്കി എത്തുമ്പോള്‍ സഹപ്രവര്‍ത്തകരുടെ ഒരു വലിയ നിര തന്നെ അവര്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു. ആണ്‍-പെണ്‍ എന്നൊരു വ്യത്യാസമില്ലാതെ തന്നെയാണ് എയര്‍ഫോഴ്‌സ് ആദ്യ പരിശീലനം നല്‍കിയത്. പിന്നീട് കൊച്ചിയിലേക്കെത്തിയപ്പോഴും സഹപ്രവര്‍ത്തകരുടേയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടേയും പിന്തുണയാണ് ഈ നേട്ടത്തിനായി ശിവാങ്കിക്ക് സഹായകമായത്.  

മൂന്ന് മാസങ്ങള്‍ക്കു ശേഷം ഇന്ന് ശിവാങ്കി പൈലറ്റ് പരിശീലനത്തിന്റെ മൂന്നാമത്തേയും അവസാനത്തേതുമായ ഘട്ടത്തില്‍ പരിശീലനത്തിലാണ്. ഇവിടെ ഓപ്പറേഷണല്‍ ഫ്‌ളൈയിങ് പരിശീലനത്തിലാണ്. അതിനു ശേഷം മാത്രമാണ് ഇവര്‍ക്ക് നേവിയുടെ ഭാഗമായി ഓപ്പറേഷണല്‍ നിരീക്ഷണ വിമാനങ്ങള്‍ പറത്താന്‍ സാധിക്കൂ.

Tags: വനിത ദിനംShivangi Singhwomen pilotIndian Navy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോള ഷിപ് യാര്‍ഡ് ആകാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഇനി ഇന്ത്യ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറും

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍
India

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍
India

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

India

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

Kerala

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അപർണ ഖേദമറിയിച്ചിട്ടും പിന്തുടർന്ന് ആക്രമിക്കുന്നു ; ഞങ്ങളുടെ ചാനൽ ഇതിനോട് യോജിക്കില്ലെന്ന് സുജയ പാർവ്വതി

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

മെസിയെ എത്തിക്കാന്‍ വി അബ്ദുറെഹ്മാന് വേണ്ടി കത്തിടപാടുകള്‍ നടത്തിയത് പ്രൈവറ്റ് സെക്രട്ടറി, സംഭവം സെക്രട്ടറിയേറ്റ് മാനുവലിന് എതിര്

വ്യാഴാഴ്ച രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

വി സി ഡോ സിസ തോമസിനെ കയ്യേറ്റം ചെയ്ത കേസില്‍ എസ് എഫ് ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ഡോളറിന് ആധിപത്യമുള്ള ലോകം തകര്‍ക്കാന്‍ ഡീഡോളറൈസേഷന്‍….ഡോളറിനെ ഒഴിവാക്കി സ്വന്തം കറന്‍സിയില്‍ വ്യാപാരം പ്രോത്സാഹിപ്പിച്ച് ഇന്ത്യ

അന്‍സിബ ഹസനെ ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന പരാതി:എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച് ഹൈക്കോടതി

നേപ്പാളിലെ പച്ചപെയിന്‍റടിച്ച വീടിന്‍റെ ഒന്നാം നിലയില്‍ ലക്ഷ്മീപാണ്ഡെയും പ്രകാശും മറ്റ് കുടുംബാംഗങ്ങളും പ്രാര്‍ത്ഥനയോടെ നില്‍‍ക്കുന്നു (ഇടത്ത്) പ്രകാശും ലക്ഷ്മീപാണ്ഡെയും (വലത്ത്)

നേപ്പാള്‍ പ്രളയത്തില്‍ വീഴാത്ത വീട്…കാരണം ശക്തമായ അടിത്തറയോ അതോ ഹനുമാന്‍ ചാലിസ മന്ത്രം ഉരുവിട്ടതോ?

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.