Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാര്‍ലമെന്റില്‍ ബഹളം, കൈയാങ്കളി

വടക്കു കിഴക്കന്‍ ദല്‍ഹിയിലെ കലാപത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളവും കൈയാങ്കളിയും. രാജ്യസഭയും ലോക്‌സഭയും പല തവണ നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. നടപടികള്‍ തുടരാകാനാത്ത സാഹചര്യത്തില്‍ പിന്നീട് സഭ പിരിഞ്ഞു. കലാപം ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2020, 09:20 am IST
in India

ന്യൂദല്‍ഹി: വടക്കു കിഴക്കന്‍ ദല്‍ഹിയിലെ കലാപത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളവും കൈയാങ്കളിയും. രാജ്യസഭയും ലോക്‌സഭയും പല തവണ നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. നടപടികള്‍ തുടരാകാനാത്ത സാഹചര്യത്തില്‍ പിന്നീട് സഭ പിരിഞ്ഞു. കലാപം ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇരുസഭകളിലും പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നു. കലാപ പ്രദേശങ്ങള്‍ പൂര്‍ണമായും സമാധാനത്തിലേക്ക് മടങ്ങിയെത്തിയതിന് ശേഷം ചര്‍ച്ചയാകാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷം അടങ്ങിയില്ല. വിഷയം ഗൗരവമുള്ളതാണെന്നും ചര്‍ച്ചയ്‌ക്ക് സമയം നല്‍കുമെന്നും രാജ്യസഭാ ഉപാധ്യക്ഷന്‍ വെങ്കയ്യ നായിഡു വ്യക്തമാക്കി. സമാധാനം പുനഃസ്ഥാപിക്കുന്നതിനാകണം പ്രഥമ പരിഗണന. ഇത്തരം കലാപങ്ങള്‍ എങ്ങനെ തടയാമെന്നത് ഉള്‍പ്പെടെ അതിന് ശേഷം ചര്‍ച്ച ചെയ്യാം. അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോള്‍ അനുയോജ്യമായ സമയമല്ലെന്നും സാഹചര്യം മെച്ചപ്പെടുന്നത് വരെ കാത്തിരിക്കണമെന്നും ലോക്‌സഭയില്‍ സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. എന്നാല്‍, പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ ലോക്‌സഭ രണ്ട് മണിവരെ നിര്‍ത്തിവച്ചു.  

വീണ്ടും സഭ ചേര്‍ന്നപ്പോള്‍ അമിത് ഷായുടെ രാജി ആവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷ അംഗങ്ങളെത്തിയത്. ഇവര്‍ മുദ്രാവാക്യം വിളികള്‍ ആരംഭിച്ചു. സ്പീക്കര്‍ ശാന്തരായിരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ബിജെപി എംപി സഞ്ജയ് ജയ്‌സ്വാള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങളായ ഗൗരവ് ഗൊഗോയ്, നവനീത് സിങ് ബിട്ടു എന്നിവര്‍ അമിത് ഷായുടെ രാജി ആവശ്യപ്പെടുന്ന കറുത്ത ബാനര്‍ പിടിച്ച് ഭരണ ബെഞ്ചിലേക്ക് ചെന്നു. ചിലര്‍ ബിജെപി അംഗങ്ങള്‍ക്ക് നേരേ പേപ്പര്‍ കീറിയെറിഞ്ഞു. ബിജെപിയുടെ രമേഷ് ബിദൂരി ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട് ഇവരെ തള്ളി. ഇതോടെ ഉന്തും തള്ളുമായി. ഇത്തരം സാഹചര്യങ്ങളില്‍ സഭ പ്രവര്‍ത്തിപ്പിക്കാന്‍ താത്പര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയ സ്പീക്കര്‍ നടപടികള്‍ നിര്‍ത്തിവച്ചു. ജനങ്ങള്‍ ഇതൊക്കെ കാണുകയാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിലാണിത്. ഇവിടെ ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. നടുത്തളത്തിലേക്ക് വരാന്‍ പാടുള്ളതല്ല. അദ്ദേഹം ഓര്‍മ്മപ്പെടുത്തി. തുടര്‍ന്ന് മൂന്ന് മണിക്ക് വീണ്ടും ചേര്‍ന്നെങ്കിലും ബഹളം കാരണം പിരിഞ്ഞു.  

കോണ്‍ഗ്രസ് അംഗങ്ങളുടെ മോശം പെരുമാറ്റത്തെ അപലപിച്ച പാര്‍ലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി കലാപത്തിന് പ്രേരണ നല്‍കിയവരാണ് ഇപ്പോള്‍ ബഹളമുണ്ടാക്കുന്നതെന്ന് കുറ്റപ്പെടുത്തി. 1984ല്‍ മൂവായിരത്തിലേറെ പേരെ കൊലപ്പെടുത്തി അന്വേഷണം പോലും നടത്താത്തവരാണ് ഇവര്‍. സമാധാനം പുനഃസ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ സംഘര്‍ഷമുണ്ടാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. കോണ്‍ഗ്രസ് അംഗങ്ങള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ബിജെപി അമിത് ഷായുടെ നേതൃത്വത്തില്‍ സ്പീക്കറെ കണ്ടു. ഇതിനിടെ; തന്നെ ബിജെപി വനിതാ എംപി മര്‍ദ്ദിച്ചതായി രമ്യാ ഹരിദാസ് ആരോപിച്ചു. സ്പീക്കറുടെ ഇരിപ്പിടത്തില്‍ ബാനര്‍ വച്ചതിന് ടി.എന്‍. പ്രതാപനെ താക്കീത് ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

New Release

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

New Release

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

India

ശ്രീകൃഷ്ണൻ ദീനിനെ പറ്റി പ്രസംഗിച്ചിരുന്നു , അഞ്ച് നേരം നിസ്ക്കരിച്ചിരുന്നു ; ശ്രീരാമനും ഇസ്ലാമിനെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് മൗലാന സർജിസ് അൻസാരി

Entertainment

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

പുതിയ വാര്‍ത്തകള്‍

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാവിധി 20 ന്

കൊച്ചി ജൂടൗണിലെ ഇപ്സ്റ്റ പെപ്പര്‍ എക്‌സ്‌ചേഞ്ച്‌

കൊച്ചിയുടെ കുരുമുളക് അവധി വ്യാപാര കേന്ദ്രം സപ്തതി നിറവില്‍

എൻ നൻപന്ക്ക് പൈത്യം, എന്നോട് മന്നിച്ചിട് വിജയ് സാർ; ധ്യാനിനെ ട്രോളി അജു വർഗീസ്

രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ‘കൽമ’ ചൊല്ലൽ ഗൃഹപാഠമായി നൽകി ; : അധ്യാപിക ഷെയ്ഖ് ആയിഷ പർവീണിനെ പിരിച്ചുവിട്ടു

തിരുവോണം ബമ്പർ ലോട്ടറി പ്രകാശനം ചെയ്തു; ഒന്നാം സമ്മാനം 30 കോടി രൂപ, വിൽപ്പന 20 മുതൽ

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

ആസൂത്രണ ബോർഡിലെ നിയമനം; രേഖകൾ നൽകണമെന്ന ആവശ്യം തള്ളി, വിവരാവകാശ കമ്മീഷൻ നിർദേശം പാലിക്കാതെ പി.എസ്.സി

കിടപ്പുരോഗികളായ ദമ്പതികൾക്ക് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് പരിക്ക്; ഷോർട്ട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം

ഞങ്ങളുടെ ജീവിതം മാറ്റിമറിച്ച കുഞ്ഞിന്; വളർത്തുനായ്‌ക്ക് സർപ്രൈസ് പെയിന്റിംഗ് സമ്മാനിച്ച് മഞ്ജു വാര്യർ , വൈറലായി വീഡിയോ

ദുരിതക്കയത്തില്‍ പള്ളിയോടങ്ങള്‍; ആറന്മുള വള്ളങ്ങള്‍ക്ക് വില്ലനായി മണ്‍പുറ്റുകള്‍, മഹാപ്രളയത്തിന്റെ ചെളിയും അടിത്തട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.