Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കൊറോണ കൂടുതല്‍ രാജ്യങ്ങളിലേക്ക് മരണം 2980

കഴിഞ്ഞ ദിവസം 35 പേര്‍ കൂടി മരിച്ച സാഹചര്യത്തില്‍ ചൈനയില്‍ മരിച്ചവരുടെ എണ്ണം 2,870 ആയി. അതേസമയം, വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വര്‍ധനയും രേഖപ്പെടുത്തി. പുതിയതായി 576 പേരില്‍ രോഗബാധ കണ്ടെത്തി. ചൈനയില്‍ മാത്രം 79,827 പേര്‍ക്ക് വൈറസ് ബാധ ഉറപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2020, 08:47 am IST
inWorld

ന്യൂദല്‍ഹി: ഏഷ്യയിലെയും യൂറോപ്പിലെയും രാജ്യങ്ങളില്‍ ഓരോ ദിവസം കഴിയുന്തോറും കൊറാണ വൈറസ് ഭീതി കടുത്ത ആശങ്കയാവുന്നു. കോവിഡ്-19 എന്ന കൊറോണ വൈറസ് ബാധയില്‍ 2,980 പേര്‍ ഇതുവരെ മരിച്ചു. ഇന്നലെ മാത്രം 954 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 64 രാജ്യങ്ങളിലായി 86,993ലധികം പേരെ വൈറസ് ബാധിച്ചു.

കഴിഞ്ഞ വര്‍ഷം 35,000 പേര്‍ ഓടിയ ടോക്കിയോ മാരത്തണില്‍ കഴിഞ്ഞ ദിവസം ഓടിയത് മുന്നൂറു പേര്‍ മാത്രമെന്നത് കൊറോണ ഭീതി എത്രമാത്രം രൂക്ഷമെന്നതിനു തെളിവാണ്. വ്യോമഗതാഗത വ്യവസായത്തിന്റെ നട്ടെല്ലൊടിച്ചാണ് കൊറോണ പടരുന്നത്. ഗുരുതരമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അവധിയില്‍ പ്രവേശിക്കണമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ മാനേജ്‌മെന്റ് ജീവനക്കാരോടാവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം 35 പേര്‍ കൂടി മരിച്ച സാഹചര്യത്തില്‍ ചൈനയില്‍ മരിച്ചവരുടെ എണ്ണം 2,870 ആയി. അതേസമയം, വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വര്‍ധനയും രേഖപ്പെടുത്തി. പുതിയതായി 576 പേരില്‍ രോഗബാധ കണ്ടെത്തി. ചൈനയില്‍ മാത്രം 79,827 പേര്‍ക്ക് വൈറസ് ബാധ ഉറപ്പിച്ചു.

അതേസമയം, 42,082 പേര്‍ക്ക് രോഗം ഭേദമായി. 7,365 പേര്‍ ഗുരുതരാവസ്ഥയിലാണ്. അയര്‍ലന്‍ഡ്, അര്‍മേനിയ എന്നിവിടങ്ങളിലും കൊറോണ റിപ്പോര്‍ട്ട് ചെയ്തു.  

അമേരിക്കയിലും ഓസ്‌ട്രേലിയയിലും തായ്‌വാനിലും ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. യുഎസില്‍ വാഷിങ്ടണിലുള്ളയാളാണ് മരിച്ചതെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 69 പേര്‍ വൈറസ് ബാധിതരായി. വാഷിങ്ടണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയയില്‍ എഴുപത്തെട്ടുകാരന്‍ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജപ്പാനിലെ യോക്കോഹാമയില്‍ നങ്കൂരമിട്ടിരുന്ന ഡയമണ്ട് പ്രിന്‍സസ് കപ്പലില്‍ നിന്നെത്തിയയാളാണിത്. ഇയാളുടെ ഭാര്യക്കും രോഗം സ്ഥിരീകരിച്ചു. ഓസ്‌ട്രേലിയയില്‍ വൈറസ് ബാധിതരുടെ എണ്ണം 25 ആയി.

ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന മുപ്പത്തഞ്ചു വയസുകാരനാണ് തായ്‌ലന്‍ഡില്‍ കൊറോണ ബാധയേറ്റ് മരിച്ചത്. നാല്‍പ്പത്തിരണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.  

ചൈനയ്‌ക്ക് ശേഷം ഏറ്റവും കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ ദക്ഷിണ കൊറിയയിലാണ്. പുതിയതായി 376 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതുള്‍പ്പെടെ 3,736 പേര്‍ക്ക് വൈറസ് ബാധയുണ്ടായി. മരിച്ചവരുടെ എണ്ണം 18. ഇറാനില്‍ മരിച്ചവരുടെ എണ്ണം 54 ആയി. ചൈനയ്‌ക്ക് പുറത്ത് കൊറോണ ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറാനിലാണ്. ഇവിടെ 987 പേരെ വൈറസ് ബാധിച്ചു.

ഇറ്റലിയില്‍ 1,128 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.  മരിച്ചവരുടെ എണ്ണം 29 ആയി. വൈറസ് ബാധയേറ്റ 105 പേരുടെ നില ഗുരുതരം. ജപ്പാനില്‍ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം ഏഴായി. 241 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ONAPPATHIPP 2026

സ്‌പോർട്‌സ്: ഭാരതം കളിക്കട്ടെ;നാം ഇനിയും മാറണം / സി.കെ. രാജേഷ്‌കുമാർ / ജന്മഭൂമി ഓണപ്പതിപ്പ് 2026

Kerala

പ്രകൃതിവിരുദ്ധ പീഡനം; മദ്രസ അധ്യാപകൻ അറസ്റ്റിൽ, ആൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത് 11 മുതൽ 13 വയസ് വരെ

ONAPPATHIPP 2026

സ്‌പോർട്‌സ്: സികപ്പു റോജാക്കൾ / എം. സതീശൻ / ജന്മഭൂമി ഓണപ്പതിപ്പ് 2026

ONAPPATHIPP 2026

സ്‌പോർട്‌സ്: ലോകകപ്പിലെ പഞ്ചസൗന്ദര്യം / വൈഷ്ണവി ഡി മംഗലം / ജന്മഭൂമി ഓണപ്പതിപ്പ് 2026

Kerala

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്‌പോർട്‌സ്: നാടൻപന്തിലെ ഹൃദയമിടിപ്പ് / കെ.വി. ഹരിദാസ് / ജന്മഭൂമി ഓണപ്പതിപ്പ് 2026

കഥ: നൊമ്പരപ്പതിപ്പുകൾ / അഡ.സി.എസ്. മുരളി / ജന്മഭൂമി ഓണപ്പതിപ്പ് 2026

കവിത: ജീവിതചിത്രങ്ങൾ / അജയൻ കല്ലറ /

കഥ: ഏക്കത്തിൽ സെലങ്കൈ / അനിൽ കാവാലം/ ജന്മഭൂമി ഓണപ്പതിപ്പ് 2026

മുഖ്യമന്ത്രി ഫഡ്‌നാവിസ് ചികിത്സയിലുള്ള അണ്ണാ ഹസാരെയെ സന്ദർശിച്ചു

കാന്തപുരത്തിന്റെ മതവെറി വകവെച്ചു കൊടുക്കുകയോ?

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

ചേവായൂരിലേത് കാർ തീപ്പിടിച്ച അപകടമല്ല, ആത്മഹത്യയാണെന്ന് പോലീസ് നിഗമനം

ക്ഷേ​ത്ര​ങ്ങ​ളു​ടെ പ​വി​ത്ര​ത​യും ഭ​ക്ത​രു​ടെ ശാ​ന്ത​മാ​യ ദ​ർ​ശ​ന​വും; തമിഴ്നാട്ടിൽ ഇനി ക്ഷേത്രങ്ങളിൽ മൊബൈൽ വേണ്ട, വിലക്ക് പ്രാബല്യത്തിൽ

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ‘ചിത്ര കോര്‍’ കൊറോണറി സ്‌റ്റെന്റ് പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.