ഹൈദരാബാദ്: കഞ്ചാവ് മിഠായി കച്ചവടം നടത്തിയ കടയുടമ പിടിയില്‍. ജയന്ത് പ്രധാനെന്ന വ്യക്തിയെയാണ് കഞ്ചാവ് മിഠായിയുമായി ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തത്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന 200 കഞ്ചാവ് മിഠായികളും പിടിച്ചെടുത്തു.
പ്രതിയുടെ കടയില്‍ കഞ്ചാവ് മിഠായികളുടെ കച്ചവടം നടക്കുന്നെന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. ഇയാള്‍ കൈവശം വച്ചിരുന്ന 200 ഓളം മരിജുവാന ചോക്ലേറ്റുകള്‍ പിടിച്ചെടുത്തുവെന്ന് ബാലനഗര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ജീവന് കുമാര്‍ അറിയിച്ചു. കേസില്‍ ഉള്‍പ്പെട്ട ആകാശ് ദാസ് എന്ന മറ്റൊരു പ്രതി ഒളിവിലാണ്. മുഖ്യപ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയയ്ക്കും. ഇതുമായി ബന്ധപെട്ട് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: