Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ന്യൂസിലന്‍ഡുകാരെ ഓസ്‌ട്രേലിയ നാടുകടത്തുന്നു, ഭിന്നത രൂക്ഷം

ലോകരാജ്യങ്ങള്‍ സ്വന്തം പൗരന്മാരുടെ ക്ഷേമത്തിനു നല്‍കുന്ന പ്രാധാന്യത്തിന്റെ നേര്‍സാക്ഷ്യമാണ് ഓസ്‌ട്രേലിയന്‍ നയം. ഓസ്‌ട്രേലിയയില്‍ കുറ്റകൃത്യത്തിലേര്‍പ്പെടുന്ന ന്യൂസിലന്‍ഡ് പൗരന്മാരെ നാടുകടത്തുകയാണ് അവര്‍. ഇതുവരെ ഏകദേശം രണ്ടായിരത്തിലധികം പേരെ തിരിച്ചയച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2020, 10:21 am IST
inWorld

സിഡ്‌നി: അയല്‍ക്കാരാണ്, സുഹൃത്തുക്കളാണ് കാര്യമൊക്കെ ശരി… പക്ഷെ, സ്വന്തം പൗരന്മാരുടെ കാര്യം വരുമ്പോള്‍ സൗഹൃദമൊക്കെ പടിക്കുപുറത്ത്. പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്ത് രാജ്യമെങ്ങും കലാപമഴിച്ചുവിടുന്നവര്‍ കാണുക… അടുത്ത സുഹൃത്തുക്കളായ, അയല്‍രാജ്യങ്ങളായ, ഒരേ ഭൂപ്രകൃതിയും സംസ്‌കാരവുമുള്ള ന്യൂസിലന്‍ഡിനോട് ഓസ്‌ട്രേലിയ സ്വീകരിക്കുന്ന നിലപാട്.

ലോകരാജ്യങ്ങള്‍ സ്വന്തം പൗരന്മാരുടെ ക്ഷേമത്തിനു നല്‍കുന്ന പ്രാധാന്യത്തിന്റെ നേര്‍സാക്ഷ്യമാണ് ഓസ്‌ട്രേലിയന്‍ നയം. ഓസ്‌ട്രേലിയയില്‍ കുറ്റകൃത്യത്തിലേര്‍പ്പെടുന്ന ന്യൂസിലന്‍ഡ് പൗരന്മാരെ നാടുകടത്തുകയാണ് അവര്‍. ഇതുവരെ ഏകദേശം രണ്ടായിരത്തിലധികം പേരെ തിരിച്ചയച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.  

രണ്ടു വര്‍ഷം മുന്‍പാണ് ഓസ്‌ട്രേലിയ ഇത്തരമൊരു നടപടിക്ക് തുടക്കം കുറിച്ചത്. അന്നു മുതല്‍ ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കമുണ്ട്. അടുത്തിടെ നടപടിക്കു വേഗമേറി. ഇതോടെ, ഇതൊരു നയതന്ത്ര പ്രശ്‌നമായി മാറി. ഒരു പൊതുചടങ്ങില്‍ ഒരുമിച്ചെത്തിയപ്പോള്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണും ഇതേച്ചൊല്ലി വാക്കുകള്‍ കൊണ്ട് കൊമ്പുകോര്‍ത്തു.

ഓസ്‌ട്രേലിയന്‍ നടപടി നയതന്ത്ര സൗഹൃദങ്ങള്‍ പരീക്ഷണശാലയിലാക്കുന്നുവെന്നാണ് ആര്‍ഡേണ്‍ പറഞ്ഞത്. ഓസ്‌ട്രേലിയ പുറത്താക്കിയവരില്‍ ഭൂരിഭാഗവും കൗമാരക്കാരും യുവാക്കളും സ്ത്രീകളുമാണെന്നും അവരൊന്നും കുറ്റകൃത്യം ചെയ്യാന്‍ മാത്രം വളര്‍ന്നിട്ടില്ലെന്നുമാണ് ആര്‍ഡേണിന്റെ നിലപാട്. ഓസ്‌ട്രേലിയയില്‍ ജനിച്ചു വളര്‍ന്ന ന്യൂസിലന്‍ഡുകാരാണ് ഇവരില്‍ ഭൂരിഭാഗം. അവര്‍ക്ക് ന്യൂസിലന്‍ഡില്‍ കാര്യമായ വേരുകള്‍ പോലുമില്ല. എന്നാല്‍, ഇവരെയെല്ലാം സംരക്ഷിക്കുമെന്നും ആര്‍ഡേണ്‍ വ്യക്തമാക്കി.

അതേസമയം, നയം മാറ്റില്ലെന്ന് മോറിസണ്‍ ആവര്‍ത്തിച്ചു. രാജ്യത്തെ പൗരന്മാരെ കാത്തുരക്ഷിക്കാനുള്ളതാണ് ഈ നയം. ന്യൂസിലന്‍ഡുകാര്‍ക്കെതിരെ മാത്രമല്ല, കുറ്റകൃത്യം ചെയ്യുന്ന എല്ലാ വിദേശികള്‍ക്കും നിയമം ബാധകമാണ്. യൂറോപ്യന്മാരും, ഇന്ത്യക്കാരും, ചൈനക്കാരുമടക്കം ഓസ്‌ട്രേലിയന്‍ പൗരന്മാരായുണ്ട്. നിയമം ഇവരെയും ബാധിക്കും, മോറിസണ്‍ പറയുന്നു.

രാജ്യവും പൗരന്മാരും ആദ്യമെന്ന് ലോക വ്യാപകമായി ഉയരുന്ന വികാരത്തിന്റെ പ്രതിഫലനമാണ് ഓസ്‌ട്രേലിയന്‍ നീക്കമെന്നാണ് നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തല്‍. ഓസ്‌ട്രേലിയന്‍ നടപടിക്കെതിരെ അതേ നാണയത്തില്‍ തിരിച്ചടിക്കില്ലെന്ന് ആര്‍ഡേണ്‍ പറയുന്നുണ്ടെങ്കിലും, ന്യൂസിലന്‍ഡില്‍ അത്തരമൊരു വികാരമുയരുന്നുണ്ട്. അടുത്ത് നടക്കാനുള്ള തെരഞ്ഞെടുപ്പില്‍ ഈ വിഷയം പ്രതിഫലിക്കുമെന്നും ആര്‍ഡേണ്‍ ഭയക്കുന്നു. ഓസ്‌ട്രേലിയ മയപ്പെട്ടില്ലെങ്കില്‍ ന്യൂസിലന്‍ഡിനും കടുത്ത നടപടിക്ക് ഒരുങ്ങേണ്ടിവരുമെന്നാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയുടെ വാക്കുകള്‍ നല്‍കുന്ന സൂചന.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇനി ക്ഷേത്രങ്ങൾക്കുള്ളിൽ വീഡിയോ ചിത്രീകരിക്കേണ്ട; 52 പ്രമുഖ ക്ഷേത്രങ്ങളിൽ സ്മാർട്ട്ഫോണുകൾ വിലക്കി തമിഴ്നാട് സർക്കാർ

ONAPPATHIPP 2026

സ്‌പോർട്‌സ്: ഭാരതം കളിക്കട്ടെ;നാം ഇനിയും മാറണം / സി.കെ. രാജേഷ്‌കുമാർ / ജന്മഭൂമി ഓണപ്പതിപ്പ് 2026

Kerala

പ്രകൃതിവിരുദ്ധ പീഡനം; മദ്രസ അധ്യാപകൻ അറസ്റ്റിൽ, ആൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത് 11 മുതൽ 13 വയസ് വരെ

ONAPPATHIPP 2026

സ്‌പോർട്‌സ്: സികപ്പു റോജാക്കൾ / എം. സതീശൻ / ജന്മഭൂമി ഓണപ്പതിപ്പ് 2026

ONAPPATHIPP 2026

സ്‌പോർട്‌സ്: ലോകകപ്പിലെ പഞ്ചസൗന്ദര്യം / വൈഷ്ണവി ഡി മംഗലം / ജന്മഭൂമി ഓണപ്പതിപ്പ് 2026

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

സ്‌പോർട്‌സ്: നാടൻപന്തിലെ ഹൃദയമിടിപ്പ് / കെ.വി. ഹരിദാസ് / ജന്മഭൂമി ഓണപ്പതിപ്പ് 2026

കഥ: നൊമ്പരപ്പതിപ്പുകൾ / അഡ.സി.എസ്. മുരളി / ജന്മഭൂമി ഓണപ്പതിപ്പ് 2026

കവിത: ജീവിതചിത്രങ്ങൾ / അജയൻ കല്ലറ /

കഥ: ഏക്കത്തിൽ സെലങ്കൈ / അനിൽ കാവാലം/ ജന്മഭൂമി ഓണപ്പതിപ്പ് 2026

മുഖ്യമന്ത്രി ഫഡ്‌നാവിസ് ചികിത്സയിലുള്ള അണ്ണാ ഹസാരെയെ സന്ദർശിച്ചു

കാന്തപുരത്തിന്റെ മതവെറി വകവെച്ചു കൊടുക്കുകയോ?

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

ചേവായൂരിലേത് കാർ തീപ്പിടിച്ച അപകടമല്ല, ആത്മഹത്യയാണെന്ന് പോലീസ് നിഗമനം

ക്ഷേ​ത്ര​ങ്ങ​ളു​ടെ പ​വി​ത്ര​ത​യും ഭ​ക്ത​രു​ടെ ശാ​ന്ത​മാ​യ ദ​ർ​ശ​ന​വും; തമിഴ്നാട്ടിൽ ഇനി ക്ഷേത്രങ്ങളിൽ മൊബൈൽ വേണ്ട, വിലക്ക് പ്രാബല്യത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.