ദല്‍ഹി കലാപകാരികളെ ഫേസ്ബുക്ക് ലൈവില്‍ വിമര്‍ശിച്ചതില്‍ മതസ്പര്‍ധ വളര്‍ത്തി എന്നപേരില്‍ പോലീസ് അറസ്റ്റു ചെയ്ത ആദിവാസി യുവാവ് ശ്രീജിത്തിന് പിന്തുണയുമായി ഹിന്ദു ഐക്യവേദി. ഗവണ്മെന്റിലുള്ള വിശ്വാസവും പ്രകടിപ്പിച്ചതിനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പോലീസ് അദ്ദേഹത്തെ ട്രോള്‍ കഥാപാത്രമാക്കിയത് അത്യന്തം അപലപനീയമാണെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.
പത്രക്കുറിപ്പിന്റെ പൂര്‍ണരൂപം
ഒരു ഫെയിസ്ബുക്ക് ലൈവിന്റെ പേരില്‍ ആദിവാസി യുവാവായ ശ്രീജിത്തിനെ പോലീസ് അറസ്റ്റു ചെയ്തതും ട്രോള്‍ കഥാപാത്രമാക്കുകയും ചെയ്തത് അത്യന്തം അപലപനീയമാണ്. ശ്രീജിത്ത് അക്രമികള്‍ക്കെതിരെയുള്ള അദ്ദേഹത്തിന്റെ രോഷവും ഗവണ്മെന്റിലുള്ള വിശ്വാസവും പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തത്. വനവാസി സഹോദരനായ അദ്ദേഹത്തിന് സംസ്കൃതീകരിച്ച ഭാഷ ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകില്ല. അതില്‍ തെറ്റുണ്ടെങ്കില്‍ കേസ് ചാര്‍ജ്ജ് ചെയ്യാവുന്നതുമാണ് പക്ഷേ അറസ്റ്റ് ചെയ്ത് വെറും മൂന്നാം കിട ജാഡയാണ് കേരള പോലീസ് കാട്ടിയത്. കുറ്റവാളിയെ ജനങ്ങള്ക്കുന്നില് പരേഡ് ചെയ്യിക്കരുതെന്ന വിവിധ ഹൈക്കോടതികളുടെ വിധിന്യായം കേരള പോലീസിന് ബാധകമല്ലേ ? മാത്രമല്ല പൂച്ചാണ്ടി പാട്ടിലൂടെ ടോളിയത് അദ്ദേഹത്തിന്റെ ആദിവാസി സ്വത്യത്തെ കളിയാക്കിയതാണ്. കറുത്തവന് ഇന്നും കേരളത്തില്‍ വര്‍ണ്ണവിവേചനം നേരിടുന്നു. സമരം അക്രമാസക്തമാകും എന്ന് വ്യക്തമായി ഭീഷണിപ്പെടുത്തിയ ഫസല്‍ ഗഫൂറിനെതിരെ കേസെടുത്തുവോ? അറസ്റ്റു ചെയ്യുമോ? ട്രോളുമോ? മുഖ്യമന്ത്രി പോലും കുറ്റപ്പെടുത്തിയ ജസ്റ്റീസ് കമാല്‍ പാഷ നാട്ടുമുഴുവന് നഗ്നമായ വര്‍ഗ്ഗീയത പുലമ്പുമ്പോള്‍ കേരള പോലീസ് കാണുന്നുമില്ല കേള്‍ക്കുന്നുമില്ല. ഈ ഇരട്ട നീതി അംഗീകരിക്കാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ നിയമപരമായും പ്രക്ഷോഭത്തിലൂടെയും ഈ വിഷയത്തില്‍ ഹിന്ദു ഐക്യവേദി മുന്നോട്ടു പോകുകയാണ്. ട്രോള്‍ കഥാപാത്രമാക്കി അദ്ദേഹത്തെ അപമാനിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തരമായി നിയമനടപടികള്‍ എടുക്കണം. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഈ വിഷയത്തില്‍ ഇടപെടണം. ദേശീയ കേരള പട്ടികജാതിപട്ടിക വര്‍ഗ്ഗ കമ്മീഷനുകളും ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: