ഇടുക്കി: ചരിത്രം തിരുത്തി, ഫെബ്രുവരി അവസാനിക്കും മുമ്പേ, വൈദ്യുതി ഉപഭോഗം കുതിച്ചുയര്‍ന്നു. ഇന്നലെ രാവിലെ ഏഴിന് രേഖപ്പെടുത്തിയ കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഉപയോഗിച്ചത് 79.1189 ദശലക്ഷം യൂണിറ്റ് വൈദ്യുതി.
ഇതില്‍ 62.94 ദശലക്ഷം യൂണിറ്റും പുറത്ത് നിന്നെത്തിച്ചപ്പോള്‍ 16.1789 ആഭ്യന്തര ഉത്പാദനം. ഇതേ ദിവസം 2850 മെഗാവാട്ടായിരുന്നു കുറഞ്ഞ ഉപഭോഗമെങ്കില്‍ കൂടിയത് 3700 മെഗാവാട്ട് വരെയെത്തി. എസ്എസ്എല്‍എസി പരീക്ഷയടക്കം മാര്‍ച്ച് ആദ്യം ആരംഭിക്കാനിരിക്കെ ഉപഭോഗം വലിയ തോതില്‍ ഉയരുമെന്നാണ് കണക്കുകൂട്ടുന്നത്.
കഴിഞ്ഞ വര്‍ഷം മെയ് 23ന് ലോക്സഭ വോട്ടെണ്ണല്‍ ദിനത്തിലാണ് സംസ്ഥാനത്ത് ഏറ്റവും അധികം വൈദ്യുതി ഉപയോഗിച്ചത്. 88.3386 ദശലക്ഷം യൂണിറ്റായിരുന്നു അന്നത്തെ ഉപഭോഗം. ഏപ്രില്‍ 13ന് 88.1029 ദശലക്ഷം യൂണിറ്റ് വരെ എത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 64-68 ദശലക്ഷം വരെ മാത്രമായിരുന്നു ഉപഭോഗം. അതേസമയം നിലവിലെ ഉപഭോഗം ഉയരുന്നത് കെഎസ്ഇബിയെയും ആശ്ചര്യപ്പെടുത്തുന്നു. ഈ സമയം ഇത്തരമൊരു ഉയര്‍ച്ച വകുപ്പും കണക്ക് കൂട്ടിയിരുന്നില്ല.
ചൂടേറിയ മാസങ്ങളായ മാര്‍ച്ച്, ഏപ്രില്‍, മെയ് എന്നിവ ഇനി വരാനിക്കുന്നു. കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം പുറത്തുവിട്ട കണക്ക് പ്രകാരം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ലഭിക്കേണ്ട മഴയുടെ പാതിയില്‍ താഴെ മാത്രമാണ് കിട്ടിയത്. 2.07 സെ.മീ. മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇതുവരെ ലഭിച്ചത് 0.9 സെ.മീ. മഴ മാത്രം. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഈ സീസണില്‍ മഴ പെയ്തിട്ടുമില്ല.
ഇടുക്കി ജലവൈദ്യുത പദ്ധതിയില്‍ നിലവില്‍ 63% വെള്ളമാണ് അവശേഷിക്കുന്നത്. മൂലമറ്റം പവര്‍ ഹൗസിലെ ആകെയുള്ള ആറ് ജനറേറ്ററുകളില്‍ മൂന്നെണ്ണം തകരാറിലായത് വൈദ്യുതി ഉത്പാദനത്തെയും സാരമായി ബാധിക്കുന്നു. സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉത്പാദനത്തിന്റെ 66 ശതമാനവും ഇടുക്കി ജില്ലയുടെ സംഭാവനയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: